video
play-sharp-fill

സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ നിരക്കുകള്‍ കൂടും; ബസ് ചാര്‍ജ് മിനിമം 10 രൂപയും , ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയും , ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയുമാകും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ […]

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത ; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉള്ള സമയത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ […]

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു;വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു. ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുത നിയന്ത്രങ്ങളില്‍ കുറവ് വരും. അതേസമയം ഇന്ന് ഷെഡ്യൂള്‍ ചെയ്താലും കായംകുളം താപവൈദ്യുത നിലയം ഉത്പാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കുമെന്നതു മുന്‍നിര്‍ത്തി ലോഡ് ഷെഡ്ഡിങ്ങും ഫീഡല്‍ കണ്‍ട്രോളും ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നടപടി. കെഡിഡിപി നല്ലളം നിലയത്തില്‍ […]

തിരുനെല്‍വേലിയില്‍ ആറ്മാസം പ്രായമുള്ള കുഞ്ഞിനെ 1.40 ലക്ഷം രൂപയ്ക്ക് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് വിറ്റു; അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചെന്നൈ: തിരുനെല്‍വേലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ 1.40 ലക്ഷം രൂപയ്ക്ക് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് വിറ്റ സംഭവത്തില്‍ അമ്മയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.1.40 ലക്ഷം രൂപയ്ക്കാണ് കോട്ടയത്തുള്ള ദമ്പതിമാര്‍ക്ക് കുട്ടിയെ വിറ്റത്. സംഭവം കോട്ടയം ജില്ലാ ശിശു സംരക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ദത്ത് വിവരങ്ങള്‍ പുറത്ത് വരുന്നത്. കുട്ടിയെ നിയമ വിരുദ്ധമായാണ് ദത്തെടുത്തതെന്ന് ദമ്പതികള്‍ മൊഴി നല്‍കി. […]

കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാൾ; പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോ​ഗസ്ഥൻ; 2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ് ഉൾപ്പെടെ മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍; 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി സര്‍വീസില്‍ നിന്നും പടിയിറങ്ങുമ്പോൾ കേരള പൊലീസിന് നഷ്ടമാകുന്നത് മികച്ച കുറ്റാന്വേഷകനെ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാളായ മുഹമ്മദ് റാഫി 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്നും വിരമിക്കുന്നു. 2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ്, 2001-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സംസ്ഥാന പോലീസ് മേധാവിയുടെ മൂന്ന് ബാഡ്ജ് ഓഫ് ഹോണര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാള പുപ്പത്തി സ്വദേശിയായ മുഹമ്മദ് റാഫി 1990 ല്‍ കോണ്‍സ്റ്റബിളായി പോലീസില്‍ ചേര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആയാണ് വിരമിക്കുന്നത്. […]

പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ തൃശ്ശൂർ: പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ,. പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവീസ് നടത്തുന്ന 150 ഓളം സ്വകാര്യ ബസുകൾ കഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല. ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്ക്ക് തയാറായില്ല. അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു. ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും. മെയ് 1 […]

വിജയബാബൂന് ഉള്ളത് എന്താണ് ബാലചന്ദ്രകുമാറിന് ഇല്ലാത്തത് ? ബാലചന്ദ്രകുമാറിന് ഉള്ളത് എന്താണ് വിജയബാബൂന് ഇല്ലാത്തത് ? തൊലി വെളുത്ത സിലിമാനടീനെ റേപ്പിയാ മാത്രം ഇന്നാട്ടിലെ മാധ്യമക്കാർക്കും, ഫെമിനിച്ചികൾക്കും ഏനക്കേട് വരും; നാണമില്ലാത്ത പരിഷകള്; സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ കോഴിക്കോട് സ്വദേശിനിയായ യുവനടി പീഡന പരാതി നല്‍കിയത് മലയാള സിനിമ മേഘലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് അഭിപ്രായം അറിയിക്കുന്നത്. ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് അഡ്വ. സംഗീത ലക്ഷ്മണ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വിജയ് ബാബുവിന് ഉള്ളത് എന്താണ് ബാലചന്ദ്രകുമാറിന് ഇല്ലാത്തത് ? ബാലചന്ദ്രകുമാറിന് ഉള്ളത് എന്താണ് വിജയബാബൂന് ഇല്ലാത്തത് എന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സംഗീത ലക്ഷ്മണയുടെ പ്രതികരണം. സംഗീത ലക്ഷ്മണയുടെ കുറിപ്പ്, വിജയബാബൂന് […]

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മന്ത്രിമാരുടെ വിദേശയാത്ര; മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു; ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുമ്പോൾ അനാവശ്യ വിദേശയാത്ര ഒഴിവാക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മന്ത്രിമാരുടെ വിദേശയാത്ര. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു. മെയ് 6 മുതല്‍ 8 വരെ യുഎഇയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ 2022 കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. യുഎഇയിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്. യുഎഇയിലേക്ക് മന്ത്രി മെയ് 5 ന് […]

പേരൂരിലെ പള്ളിക്കുന്നുകടവിൽ 10 വര്‍ഷത്തിനിടെ മുങ്ങി മരിച്ചത് മുപ്പതോളം പേർ: പാറക്കെട്ടുകള്‍ക്കിടയിൽ ഒളിഞ്ഞിരിക്കുന്നത് ഗര്‍ത്തങ്ങളും വന്‍ ചുഴികളും

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ചെറുദ്വീപുകള്‍ പോലെ അങ്ങിങ്ങായി പൊങ്ങിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. അതിനിടയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാര്‍. പാറക്കെട്ടുകള്‍ക്ക് തണലൊരുക്കി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കൂറ്റന്‍ പേരാല്‍ മരം. മരത്തില്‍ നിന്നു താഴേക്കു കയര്‍ പിരിച്ചിട്ടതുപേലെ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍. വെള്ളത്തിന് മീതെ പൊങ്ങി നില്‍ക്കുന്ന പാറക്കെട്ടുകളില്‍ കയറി ഇരിക്കാനും സെല്‍ഫി എടുക്കാനും ചാടിക്കുളിക്കാനുമൊക്കെ ആരെയും മോഹിപ്പിക്കുന്ന മനോഹാരിതയാണ് പേരൂരിലെ പള്ളിക്കുന്നുകടവിന്. പുറത്തുനിന്ന് നോക്കിയാല്‍ കരയോടു ചേര്‍ന്ന് ആഴം കുറഞ്ഞ പ്രദേശമാണെന്ന് തോന്നും. എന്നാല്‍, പാറക്കെട്ടുകള്‍ക്കിടയിലെ ഗര്‍ത്തങ്ങളും വന്‍ ചുഴികളും നിറഞ്ഞതാണ് പള്ളിക്കുന്ന് കടവെന്ന് പ്രദേശവാസികള്‍ പറയുന്നു. 10 […]

പൊൻപള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ്

സ്വന്തം ലേഖകൻ പൊൻപള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ 2022 മെയ് 1 മുതൽ 10 വരെ നടത്തപ്പെടുന്നു. അതിൻറെ മുന്നോടിയായ കൊടിമരഘോഷയാത്ര മെയ് ഒന്നാം തീയതി തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി ധ്യാനകേന്ദ്രം ‍ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി കൊടി ഉയർത്തൽ കർമ്മം നിർവ്വഹിക്കുന്നതോടുകൂടി […]