video
play-sharp-fill

വയനാട്ടിലെ ഹോംസ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കര്‍ണാടക സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ അമ്പലവയല്‍: അമ്പലവയലിലെ ഹോംസ്റ്റേയില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അമ്പലവയലില്‍ രണ്ട് മാസം മുൻപ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളിഡേ ഹോംസ്റ്റേയിലാണ് സംഭവം. ഹോം സ്റ്റേയില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന ഹോം സ്റ്റേ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശി ഷിധിന്‍, പുല്‍പള്ളി സ്വദേശി ജോജോ കുര്യാക്കോസ്, വാകേരി സ്വദേശി വിജയന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ […]

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ യുവതിയെ കടന്നു പിടിച്ചു; ബഹളം വെച്ചതോടെ ഇറങ്ങി ഓടാനും ശ്രമം; പ്രതി റിമാ​ന്റില്‍;ചങ്ങനാശ്ശേരിയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

സ്വന്തം ലേഖിക തിരുവല്ല: കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വെച്ച്‌ യുവതിയെ കടന്നു പിടിച്ച കേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തില്‍ കുമാറിനെയാണ് (37) തിരുവല്ല കോടതി റിമാന്‍ഡ് ചെയ്തത്. ചങ്ങനാശ്ശേരിയില്‍നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ് സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് സുരേഷിനെ തടഞ്ഞുവെച്ച്‌ തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് കൈമാറുകയായിരുന്നു.

ഭാര്യയുമായി സൗഹൃദം; വീട്ടുടമയുടെ കാല് തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍; രണ്ട് കൂട്ടുപ്രതികള്‍ ഒളിവിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് വീട്ടുടമയെ ആക്രമിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു ആക്രമണം നടന്നത്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല്‍ ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു. ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ് ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോദം മൂലമായിരുന്നു […]

മലപ്പുറത്ത് സഹോദരിമാരെ മര്‍ദിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ കൊച്ചി: മലപ്പുറം പാണമ്പ്രയില്‍ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയും തിരൂരങ്ങാടി സ്വദേശിയുമായ സി.എച്ച്‌ ഇബ്രാഹിം ഷബീര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം 16നാണ് സംഭവം നടന്നത്. മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദ്ദിച്ചതായാണ് കേസ്. ദേശീയ പാതയില്‍വെച്ച്‌ അഞ്ച് തവണ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തേഞ്ഞിപ്പാലം പൊലീസ് സി എച്ച്‌ […]

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി;പെൺകുട്ടിയെ ഒന്നര വര്‍ഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.തൊടുപുഴ സ്വദേശി വിനീഷ് വിജയനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. പതിനേഴുകാരിയെ ഒന്നര വര്‍ഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്. രക്ഷിതാക്കളുടെ അറിവില്ലാതെ നിരവധി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംശയമാണ് നേരത്തെ അമ്മയുടെ അറസ്റ്റില്‍ കലാശിച്ചത്. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്തത് അമ്മയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് ഇടനിലക്കാരന്‍ ബേബിയില്‍ നിന്ന് ഇവര്‍ പണവും കൈപ്പറ്റിയിരുന്നു. രോഗിയായ […]

തിരുവനന്തപുരത്ത് അമ്മയും രണ്ടര വയസ്സുകാരി മകളും തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ യുവതിയെയും മകളെയും വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്.എസ്.നിവാസില്‍ ശരണ്യ (22) രണ്ടര വയസുള്ള നക്ഷത്ര യുമാണ് മരിച്ചത് . ബസ് ഡ്രൈവറായ ശരണ്യയുടെ ഭര്‍ത്താവ് സുജിത്തിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സുജിത്ത് മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്യാറുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. ജോലിക്കു പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത് വഴക്കിട്ടശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെയാണ് സംഭവം. വ്യാഴാഴ്ച […]

സംസ്ഥാനത്ത് ഇന്ന് (30-04-2022) സ്വര്‍ണ വില കുറഞ്ഞു ;പവന് 120 രൂപ കുറഞ്ഞ് 38,720 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു .പവന് 120 രൂപ കുറഞ്ഞ് 38,720 രൂപയിലെത്തി . ഗ്രാമിന് 15 രൂപ കുറഞ്ഞ് 4840 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് ഗ്രാമിന് – 4840 പവന് -38,720

പി സി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യത; ‘വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ പി സി ജോര്‍ജിന്റെ മാതാപിതാക്കള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടതായിരുന്നു’…: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സ്വന്തം ലേഖകൻ കൊച്ചി: മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൊതു സമൂഹത്തിന് തന്നെ ഒരു ബാദ്ധ്യതയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു എന്ന് പിസി ജോ‌ര്‍ജ് പരാമര്‍ശിച്ചിരുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഘ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ യൂത്ത് ലീഗും […]

സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

സ്വന്തം ലേഖിക മാവേലിക്കര: കണ്ടിയൂരിൽ സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചലനമറ്റ നിലയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് ഭർത്താവ് ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജിജോയെ പൊലീസ് ചോദ്യം ചെയ്തു. […]

വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പൊലീസ്; യുവതിയെ നേരിൽ കണ്ട് പരാതി എഴുതി വാങ്ങാൻ തീരുമാനം

സ്വന്തം ലേഖകൻ കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫെയ്സ്ബുക്ക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനുള്ള […]