പഴയ സാരികള്‍ തേടി സര്‍ക്കാര്‍ ഇനി വീട്ടിലെത്തും; പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം സാരി ബാഗുകള്‍ അവതരിപ്പിച്ച് ഹരിത കേരളം മിഷന്‍
സ്വന്തം ലേഖകൻ കൊല്ലം: ഇഷ്ടപ്പെട്ട് വാങ്ങുന്ന സാരിയായാലും കുറച്ച് കിയുമ്പോൾ അത് കത്തിച്ച് കളയുകയോ അല്ലെങ്കില്‍ വീടിന്റെ ഏതെങ്കിലും ഒരു മൂലയില്‍ തള്ളുകയോ ആണ് പതിവ്. എന്നാല്‍ ഇനി അങ്ങനെ ചെയ്യണ്ട കാര്യമില്ല, ആ സാരിക്ക് ആവശ്യക്കാരുണ്ട്. വേറെയാരുമല്ല, അവ ഏറ്റെടുക്കാന്‍ പോകുന്നത് ഹരിത കേരളം മിഷന്‍ ആണ്. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ബദലായി ‘സാരി സഞ്ചി’കളായി ഇവ വിപണിയിലെത്തും അതും വെറും അഞ്ചു രൂപയ്ക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേളയിലാണ് ഹരിതകേരള […]