video
play-sharp-fill

ഭൂപരിധി നിയമലംഘനം; പി വി അന്‍വര്‍ കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: ഭൂപരിധി നിയമം ലംഘിച്ച്‌ പി വി അന്‍വര്‍ എംഎല്‍എ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നടപടികള്‍ ആരംഭിച്ചത്. നടപടി വൈകുന്നതിനെതിരെ പരാതിക്കാരന്‍ […]

പാറമ്പുഴ ബത്‌ലഹേം പള്ളിയിലെ നൂറു വർഷം പഴക്കമുള്ള പടിക്കെട്ട് പൊളിച്ച്‌ നീക്കിയ സംഭവം; നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ പടിക്കെട്ട്‌ പൊളിച്ചത്‌. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ്‌ കേസെടുത്തിരുന്നു. സമീപത്തെ വീടുകളിലേക്ക്‌ വഴി വെട്ടുന്നത്‌ […]

കെ റെയിൽ പദ്ധതി; കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം : കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പദ്ധതിക്കായി ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന പനച്ചിക്കാട് പഞ്ചായത്തിൽ ശക്തമായ പ്രതിരോധമാണ് നാട്ടുകാർ തീർത്തത്. സർവേ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നിൽ […]

ഇനി ഇ-ഓട്ടോകൾ ചാർജിങ് സ്റ്റേഷനുകൾ തേടി അലയണ്ട!; കേരളത്തിലുടനീളം വൈദ്യുതത്തൂണുകളിൽ വരുന്നത് 1140 കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകൾക്കായി വൈദ്യുതത്തൂണുകളിൽ 1140 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. നേരത്തേ കോഴിക്കോട് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. ഓരോ അസംബ്ലി […]

സജി ചെറിയാൻ, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി; സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു

സ്വന്തം ലേഖിക ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു. സജി ചെറിയാൻ, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോള്‍ ആണ് തര്‍ക്കം മുറുകിയത്. […]

എസ് രാജേന്ദ്രന്റെ ഭാര്യ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയുമായി എംകോം വിദ്യാര്‍ത്ഥിനി; കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു; തടയാന്‍ ശ്രമിച്ച അമ്മയേയും ആക്രമിച്ചു; പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്

സ്വന്തം ലേഖിക മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയുമായി എംകോം വിദ്യാർത്ഥിനി. സംഭവത്തില്‍ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മൂന്നാര്‍ ഇക്കനഗറില്‍ രാജേന്ദ്രന്റെ കൈവശത്തിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു […]

കോഴിക്കോട് ബീച്ചിൽ സഞ്ചാരികൾക്ക് വിലക്ക്; ഇന്ന് 5 മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല; നിയന്ത്രണം പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധനമേർപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് […]

ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരൻ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ കുമളി: ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്. ശാസ്താംനടയിലെ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്​ച വൈകിട്ടോടെയാണ്​ കാണാതായത്​. പൊലീസും നാട്ടുകാരും […]

പേട്ടയിലെ അനീഷിന്റേത് ദുരഭിമാന കൊലപാതകം; മകളുമായുള്ള പ്രണയത്തിന്റെ പേരില്‍ മുന്‍വൈരാഗ്യം; വിളിച്ചു വരുത്തി കുത്തിക്കൊന്നെന്ന് കുറ്റസമ്മതം നടത്തി സൈമണ്‍ ലാലന്‍; കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി; പുറത്താകുന്നത് അരുംകൊലയുടെ ഗൂഢാലോചന

സ്വന്തം ലേഖിക തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തി കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകം. മകളുമായുള്ള പ്രണയത്തിന്റെ പേരില്‍ സൈമണ്‍ ലാലന്‍ അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ […]

കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ; അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ […]