play-sharp-fill

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 2742 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശ്ശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ […]

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഏഴ് പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; ഇതോടെ സംസ്ഥാനത്ത് ആകെ 107 രോ​ഗബാധിതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം […]

പോക്സോ കേസ് രണ്ടാനച്ഛന് ആജീവനാന്തതടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പെൺകുട്ടിയെ പീഡിപ്പിച്ചത് റാന്നിയിലും കാഞ്ഞിരപ്പള്ളിയിലും വച്ച്

കോട്ടയം : കാഞ്ഞിരപ്പള്ളിയിലും റാന്നിയിലും വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് അജീവനാന്തം തടവ്. വിവിധ വകുപ്പുകളിയായി തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലിയ ശിക്ഷ ഒന്നിച്ച് ശിക്ഷ അനുഭവിക്കണം. ഇത് കൂടാതെ ഒരു ലക്ഷം രൂപ പിഴയും , പിഴ അടച്ചില്ലെൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 2020 ഒക്ടോബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം പുറത്ത് വന്നത്. രാത്രി രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ഒരു മുറിയിൽ കിടന്നുറങ്ങിയ […]

ഞങ്ങളും മനുഷ്യരാണ് പടിഞ്ഞാറൻ മേഖലയോടുള്ള അവഗണ സിപിഐ എം നഗരഭാ ഉപരോധം ഇന്ന്

കോട്ടയം പടിഞ്ഞാറൻ മേഖലയോട് കോട്ടയം നഗരസഭാ ഭരണാധികാരികൾ നടത്തുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് പുതുവത്സരദിനത്തിൽ സിപിഐ എം നേതൃത്വത്തിൽ നഗരസഭാ ഓഫിസ്‌ ഉപരോധിക്കും സി പി ഐ എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ഉപരോധം നടക്കുന്നത്‌. രാവിലെ എട്ടുമുതലാണ്‌ ഉപരോധം. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ ഉദ്‌ഘാടനം ചെയ്യും. കോട്ടയം നഗരസഭ കൗൺസിൽ അധികാരത്തിൽ എത്തി ഒരു വർഷം കഴിഞ്ഞിട്ടും പടിഞ്ഞാറൻ മേഖലയോട് കടുത്ത അവഗണന തുടരുകയാണെന്നു സി പി ഐ എം പറയുന്നു. പ്രദേശത്തെ പത്ത് വാർഡുകളിൽ […]

കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ മൂന്ന് പേർക്കു കൂടി ഓമിക്രോൺ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയിൽ ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണംനാലായി. ഇന്നലെ (ഡിസംബർ 31) വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഡിസംബർ 22 നു യു.കെ യിൽ നിന്നെത്തിയ യുവതിയുടെ സമ്പർക്കപ്പട്ടികയിൽപെട്ടതിനെ തുടർന്ന് ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിരുന്നവരാണ്. ഇവർക്ക് ഡിസംബർ 27 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ വിശദമായ ജനിതക പരിശോധനക്ക് സാമ്പിൾ തിരുവനന്തപുരത്തേക്ക് അയച്ചത്.കോവിഡ് സ്ഥിരീകരിച്ചതു മുതൽ രണ്ടുപേരെയും കോട്ടയം […]

കോട്ടയം ജില്ലയില്‍ 224 പേര്‍ക്കു കോവിഡ്; 380 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 224 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 380 പേര്‍ രോഗമുക്തരായി. 4358 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 99 പുരുഷന്‍മാരും 100 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2251 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345067 പേര്‍ കോവിഡ് ബാധിതരായി. 338505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21275 പേര്‍ […]

കോവളത്ത് വിദേശിയെ വഴിതടഞ്ഞ് പൊലീസ്; ഒടുവില്‍ മദ്യം വഴിയില്‍ കളഞ്ഞ് വിദേശി; വീഡിയോയ്ക്ക് പിന്നാലെ കടുത്ത വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: പുതുവത്സരം ആഘോഷിക്കാന്‍ കോവളത്ത് എത്തിയ വിദേശിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയാണ് ഇപ്പോൾ ഏറെ ചര്‍ച്ചയാവുന്നത്. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. റിക്‌സണ്‍ എടത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീജന്‍ ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. വിദേശിയെ യാത്രാമദ്ധ്യേ പൊലീസ് തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മദ്യം കണ്ടെത്തുകയും മദ്യം വാങ്ങിയതിന്റെ ബില്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാളുടെ പക്കല്‍ ബില്‍ ഇല്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ പൊലീസ് അനുവദിച്ചില്ല. […]

BCA / MCA / B.Tech / M.Tech വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: അവസാനവർഷ കമ്പ്യൂട്ടർ ശാസ്ത്ര വിദ്യാർത്ഥികൾ കഴിഞ്ഞ കാലങ്ങളിൽ അവർ പഠിച്ച പാഠങ്ങൾ, നൂതന കമ്പ്യൂട്ടർ ഭാഷകളുപയോഗിച്ച്പ്രൊജക്റ്റ് ചെയ്തു , അതീവ മത്സര സ്വഭാവമുള്ള സോഫ്റ്റ്‌വെയർ മേഖലയിൽ കഴിവ് തെളിയിക്കേണ്ട സമയമാണിത്. തൊഴിൽ ദാതാക്കളാകട്ടെ കോവിഡ് കാലഘട്ടത്തിൽ , ആവശ്യത്തിന് നേരിട്ടുള്ള പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കാതെ പോയവർ ഏതുതരത്തിൽ കഴിവ് തെളിയിക്കും എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ യങ് ടെക് പ്രൊഫെഷണൽ കമ്പ്യൂട്ടർ ട്രെയിനിങ് സെന്റെർ , ന്യൂ സൺ സോഫ്റ്റ്‌വെയർ സൊല്യൂഷൻസുമായി ചേർന്ന് , പൈത്തൺ,മെഷീൻ ലാംഗ്വേജ്, ഡോട്ട് […]

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസം; തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല

സ്വന്തം ലേഖിക ന്യൂഡൽഹി: തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കില്ല. ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡൽഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങള്‍ നികുതി വര്‍ധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഇതോടെയാണ് ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടെന്ന തീരുമാനം. നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച […]

തൃശൂർ കുന്നംകുളത്ത് വൻലഹരി വേട്ട; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളത്ത് വൻലഹരി വേട്ട. ഒരു കിലോ എംഡിഎംഎ, മൂന്ന് ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്. ലഹരി വസ്തുക്കൾ വിൽക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് […]