video
play-sharp-fill

ഗുരുതര ക്രമക്കേടുകൾ;കാസർഗോഡ് ജില്ലയിലെ ഏഴ് റേഷൻകടകൾ റദ്ദാക്കി

സ്വന്തം ലേഖകൻ കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈടാക്കാനും തീരുമാനമായി. പൊതുവിതരണ മന്ത്രി ജിആർ അനിൽ പങ്കെടുത്ത റേഷൻ കടകളുടെ അദാലത്തിലാണ് തീരുമാനം. താൽക്കാലികമായി […]

നാല് വാഹനങ്ങളിലായെത്തി കുഴൽപ്പണം കടത്തുന്ന വാഹനം തടഞ്ഞുനിർത്തി വണ്ടി സഹിതം തട്ടിക്കൊണ്ടു പോയി; പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപ തട്ടി; മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ കോണിയത്ത് നൗഷാദ് (34), വെട്ടിയാട്ടിൽ മുഹമ്മദ് മുസ്‌തഫ (24), മങ്കട വെള്ളില സ്വദേശി മുരിങ്ങാപറമ്പിൽ ബിജേഷ് (28) എന്നിവരെയാണ് […]

കോഴിവസന്ത രോഗം; മുളിയാർ പഞ്ചായത്തിൽ കോഴികൾ ചത്തൊടുങ്ങുന്നു

സ്വന്തം ലേഖകൻ കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി കോഴികൾക് ചത്തൊടുങ്ങുകയാണ്. മൂന്നാഴ്‌ചയിലേറെയായി രോഗം […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ജയിലിലായ പ്രതികളെ മോചിപ്പിക്കാന്‍ പോസ്റ്റര്‍ പ്രചാരണം

സ്വന്തം ലേഖിക തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയില്‍ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രചാരണം. ഇരിങ്ങാലക്കുടയില്‍ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൊള്ള നടത്തിയ യഥാര്‍ഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലില്‍ […]

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; പിഞ്ചുകുഞ്ഞടക്കം ആറുപേര്‍ക്കു പരിക്ക്

സ്വന്തം ലേഖകൻ അമ്പലപ്പുഴ : ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പിഞ്ചുകുഞ്ഞടക്കം കാർയാത്രികരായ ആറുപേര്‍ക്കു പരിക്ക്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഹരിപ്പാട്‌ ഭാഗത്തേക്കുപോയ കാറും എതിര്‍ദിശയില്‍വന്ന ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന പത്തനംതിട്ട മേക്കൊഴൂര്‍ മൈലപ്ര വെള്ളോലിക്കല്‍ അജിന്‍(35), ഭാര്യ […]

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ട; ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് വനിത ശിശുവികസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയത്. കോവിഡ് വീണ്ടും ആശങ്കയുയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി മൂന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ […]

എട്ടുവയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കി; പോക്സോ കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ്

സ്വന്തം ലേഖകൻ ആലപ്പുഴ: ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജി എ. […]

ആനവണ്ടിയുടെ ആനവരക്കാരൻ ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് മാധവൻകുട്ടി ഇനി ഓർമ. കെ.എസ്.ആർ.ടി.സി.യിൽ 35 വർഷം ആർട്ടിസ്റ്റ് കം ഫോട്ടോഗ്രാഫറായി ജോലിചെയ്ത കണ്ടാണശ്ശേരി അഭിലാഷ് ഭവനിൽ മാധവൻകുട്ടി (71) യാത്രയായപ്പോൾ ആനവണ്ടികളിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ ‘തലയെടുപ്പോടെ’യുണ്ട്. […]

‘സ്കൂള്‍ പരീക്ഷകള്‍ നടക്കും’; ഒമിക്രോണ്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം […]

2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയാകും; അന്യ സംസ്ഥാന തൊഴിലാളികൾ കേരള ജനസംഖ്യയുടെ ആറിലൊന്നാകുമെന്ന് പഠനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2030 ഓടെ കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും. അതേസമയമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷംമായി കൂടുക. സംസ്ഥാനത്തെ മികച്ച ശമ്പളവും, സാമൂഹിക അന്തരീക്ഷവുമാണ് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നത്. ‘അതിഥി തൊഴിലാളികളും അസംഘടിത തൊഴിൽ മേഖലയും […]