video
play-sharp-fill

കുണ്ടറ പീഡനപ്പരാതിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്; പരാതി പിന്‍വലിക്കണമെന്ന് ഇരയോട് പറഞ്ഞിട്ടില്ല; വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്; ഇരയ്‌ക്കെതിരായ പരാമര്‍ശവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

  സ്വന്തം ലേഖകന്‍ കൊല്ലം: കുണ്ടറ പീഡനപ്പരാതിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ഇരയോട് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിക്കെതിരെ യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും അത്‌കൊണ്ടുതന്നെ മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ പക്ഷം. വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് […]

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 10 രൂപയും പവന് 80രൂപയും കുറഞ്ഞു. കോട്ടയം ജില്ലയിലെ സ്വർണ വില ഇങ്ങനെ 25/08/2021 അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4435 പവന് : […]

ഇന്ധന നികുതി ഭീകരതയ്‌ക്കെതിരെ നടപ്പ് പ്രതിഷേധം: കേരളം മുഴുവൻ നടന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് കോട്ടയത്ത് എത്തി; യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാര്ക്കു മേൽ അമിത നുകുതി അടിച്ചേൽപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നടത്തുന്ന പ്രതിഷേധ നടപ്പ് സമരം കോട്ടയത്തുമെത്തി. യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡന്റ് ‘അബിൻ താമരശ്ശേരിയാണ് നടപ്പ് പ്രതിഷേധ സമരവുമായി കോട്ടയത്ത് […]

സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ; ചൊവ്വാഴ്ച വിതരണം ചെയ്തത് 3.14 ലക്ഷം ഡോസ് വാക്‌സിൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി. ചൊവ്വാഴ്ച 3.14 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 5,09,400 […]

പാറപൊട്ടിച്ചത് നീക്കം ചെയ്യാൻ അനുമതി നൽകാൻ കൈക്കൂലി: രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പിടിയിൽ; ഒരു മാസത്തിനിടെ കൈക്കൂലിയുമായി കോട്ടയത്ത് പിടിയിലായത് രണ്ട് എസ് ഐ മാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: വീട്ടുമുറ്റത്ത് പാറപൊട്ടിച്ചതിനു അനുമതി നൽകാൻ കൈക്കൂലി വാങ്ങിയ എ.എസ്.ഐ അറസ്റ്റിൽ. അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് […]

കൊവിഡ് കടബാധ്യതയെ തുടർന്നു ഇടുക്കിയിൽ ആറാമത്തെ ആത്മഹത്യ: കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത തലയ്ക്കു മുകളിൽ ; ഏറ്റവും ഒടുവിൽ ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ തൊടുപുഴ: കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ബാധ്യതയെ തുടർന്നു ഇടുക്കി ജില്ലയിൽ ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു. കോവിഡ് കാരണമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് പീരുമേട് ജംഗ്ഷനിൽ നന്ദനം ഹോട്ടൽ നടത്തിയിരുന്ന വിജയ്(38) ആണ് വീടിനുള്ളിൽ തൂങ്ങി […]

കോവിഡ് കാലത്ത് നിയന്ത്രണമില്ലാതെ ആയിരങ്ങൾ ഒഴുകിയെത്തിയാൽ ഗ്രാമത്തിന് താങ്ങാനാവില്ല; കളനാശിനി അടിച്ചാൽ വസന്തം അവസാനിക്കുന്നതിനാൽ മലരിക്കൽ ആമ്പൽ വസന്തം നിലനിർത്തണമെങ്കിൽ കർഷകരേയും തദ്ദേശീയ ജനതയേയും സംരക്ഷിക്കണം; അഡ്വ കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

  സ്വന്തം ലേഖകൻ കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തേക്കുറിച്ച് അഡ്വ കെ അനിൽകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം ; മലരിക്കൽ ആമ്പൽ വസന്തം. ആമ്പൽ പൂക്കൾ ആരുടേത്. കർഷകൻ നെൽക്കൃഷിക്കിറങ്ങുമ്പോൾ ആമ്പൽച്ചെടികൾ ശാപമായി തോന്നും. […]

ഞായറാഴ്ച ലോക് ഡൗൺ തുടരും; മറ്റ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ടി.പി. ആർ കൂടിയ വാർഡുകളിൽ (1000 ന് 8) കടുത്ത നിയന്ത്രണം; ആദ്യവാക്സിനേഷൻ കിട്ടാത്തവർക്കെല്ലാം ഉടൻ വാക്സിൻ; കൊവിഡ് അവലോകന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. വാക്സിനേഷൻ വർദ്ധിപ്പിക്കാനും കൊവിഡ് പരിശോധന കൂട്ടാനും തീരുമാനമായി. ഞായറാഴ്ച ലോക് ഡൗൺ തുടരും. ടി.പി. ആർ കൂടിയ വാർഡുകളിൽ […]

കോന്നി ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും; പ്രവർത്തന പുരോഗതി അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽ എ യുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി

സ്വന്തം ലേഖകൻ കോന്നി: ഗവ.മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ […]

മരകഷ്ണത്തിന്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കവും അടിപിടിയും; ഒരാൾക്ക് വെട്ടേറ്റു; സംഭവം മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തൊഴിലാളിക്ക് വെട്ടേറ്റു. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. രാമസ്വാമിയും അയൽവാസി രാജും തമ്മിലായിരുന്നു തർക്കം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിലേക്കും തുടർന്ന് കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. തലയ്ക്കും കൈയിലും ഗുരുതരമായി […]