കൊവിഡ് വാക്‌സിൻ തിങ്കളാഴ്ച ഈ വിഭാഗത്തിന് മാത്രം: വാക്‌സിനേഷൻ 18-44 പ്രായപരിധിയിലെ മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 31 തിങ്കളാഴ്ച 18-44 പ്രായപരിധിയിലെ മുൻഗണനാ വിഭാഗങ്ങളിൽപെട്ടവർക്കു മാത്രമാണ് കൊവിഡ് വാക്‌സിൻ നൽകുക. അനുബന്ധ രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്ന തൊഴിൽ വിഭാഗങ്ങളിൽ പെട്ടവർ, വിദേശത്തേക്ക് പോകുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. കോവിഷീൽഡ് വാക്‌സിനാണ് നൽകുന്നത്. അനുബന്ധ രോഗങ്ങളുള്ളവരും ഭിന്നശേഷിക്കാരും വിദേശത്തേക്ക് പോകേണ്ടവരും www.cowin.gov.in എന്ന പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി രേഖകൾ അപ് ലോഡ് ചെയ്യണം. അനുബന്ധ രോഗമോ ഭിന്നശേഷിയോ സംബന്ധിച്ച സർട്ടിഫിക്കറ്റ്, വിദേശത്തേക്ക് പോകുന്നവർ യാത്രാ രേഖകൾ […]

കൂട്ടമാനഭംഗത്തിന് ഇരയായ യുവതി ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തു; കോഴിക്കോട് മസാജ് പാര്‍ലര്‍ നടത്തി; സംഭവശേഷം യുവതിയെ കണ്ടെത്തിയത് കോഴിക്കോട് നിന്നും; യുവതിയെ ബംഗളൂരുവില്‍ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തില്‍ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍; ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു

സ്വന്തം ലേഖകന്‍ കോഴിക്കോട്: ബംഗളൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തി. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി മുഹമ്മദ് ബാബുവിനെ പരിചയമുണ്ടെന്നും ഇയാളാണ് യുവതിയെ ബംഗളൂരുവില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ട്. കര്‍ണാടകയിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തി വന്നിരുന്ന മുഹമ്മദ് ബാബുവിനു സംഘത്തിനും കേരളത്തിലും ഇത്തരം ഇടങ്ങളുണ്ടെന്നാണ് സൂചന. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യു.എ.ഇയിലേക്ക് പോയത്. അവിടെ ഡാന്‍സ് ബാറിലടക്കം യുവതി ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. മുഹമ്മദിന്റെ സംഘവുമായി അടുപ്പമുണ്ടായിരുന്ന യുവതി അവര്‍ക്കൊപ്പം […]

കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇരുവരേയും പ്രതിസന്ധിയിലാക്കി; ആകെ ലോക്ക് ഡൗണായി എന്ന സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചതിന് പിന്നാലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ റൂബി തൂങ്ങിമരിച്ചു; പ്രിയതമയുടെ വേര്‍പാട് താങ്ങാനാകാതെ സഖാവ് സുനിലും ജീവനൊടുക്കി; ‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’- എന്ന ഫേസ്ബുക്ക് പോസ്റ്റില്‍ റൂബി അര്‍ത്ഥമാക്കിയത് എന്താകുമെന്ന് കണ്ടെത്താനാകാതെ പൊലീസ്; പാങ്ങപ്പാറയിലെ ഇരട്ട ആത്മഹത്യ നാടിന് നൊമ്പരമാകുന്നു

സ്വന്തം ലേഖകന്‍ കൊച്ചി: പ്രതിസന്ധികളെ തന്റേടത്തോടെ അഭിമുഖീകരിക്കുന്ന റൂബിയുടെ’വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’-എന്ന ഫേസ്ബുക്ക് പോസ്റ്റ് പതിവ് തമാശ ആയി മാത്രമേ സുഹൃത്തുക്കള്‍ കണ്ടുള്ളു. പക്ഷേ ആ വാക്കുകളില്‍ ഒളിച്ചിരുന്നത് സാമ്പത്തിക പ്രതിസന്ധിയുടേയും ജീവിത അനിശ്ചിതത്വങ്ങളുടേയും യാഥാര്‍ത്ഥ്യമായിരുന്നു എന്ന വിവരം മനസ്സിലാക്കിയപ്പോളേക്കും റൂബിയും പങ്കാളി സുനിലും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് സുനിലും ലിവിങ് ടുഗദര്‍ ജീവിത പങ്കാളി റൂബിയും താമസിച്ചിരുന്നത്. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ […]

31 കോടി രൂപയുടെ ഫ്ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്‍; അയല്‍ക്കാരി സണ്ണി ലിയോൺ; സണ്ണിയുടെ ഫ്ലാറ്റിന് 16 കോടി; സര്‍ക്കാര്‍ സ്റ്റാംപ് ഡ്യൂട്ടി കുറച്ചത് മുതലാക്കി സെലിബ്രിറ്റികൾ 

സ്വന്തം ലേഖകൻ  മുംബൈ: 31 കോടി രൂപയ്ക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റ് സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. അയല്‍ക്കാരി സണ്ണി ലിയോൺ. 27-28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് ബച്ചന്‍ സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് 6 കാര്‍ പാര്‍ക്കിങ്ങുകളുമുണ്ട്. നടി സണ്ണി ലിയോണിയെ കൂടാതെ സംവിധായകന്‍ ആനന്ദ് എല്‍. റായിയും ബച്ചന്റെ അയല്‍ക്കാരനാണ്. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ലാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്‌ലാറ്റുമാണ് വാങ്ങിയത്. അന്ധേരി വെസ്റ്റില്‍ […]

കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തും; അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു; യെല്ലോ അലേർട്ടുള്ള ജില്ലകൾ ഏതൊക്കെയെന്ന് അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകളുണ്ടായ സാഹചര്യത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ […]

കൊവിഡ് ലോക്ക് ഡൗണിലെ വിൽപ്പന ലക്ഷ്യമിട്ട് ചാരായം വാറ്റ്; കടുത്തുരുത്തി കാട്ടാമ്പാക്കിൽ വാറ്റും വാറ്റുപകരണങ്ങളും പിടികൂടി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിലെ മദ്യ നിരോധനം കണക്കിലെടുത്ത് വിൽപ്പനയ്ക്കായി എത്തിച്ച വാറ്റുമായി രണ്ടു പേർ പിടിയിൽ. കാട്ടാമ്പാക്ക് മലയിൽ വീട്ടിൽ എബ്രാഹം , ആവിയിൽ വീട്ടിൽ ജിജോ മോൻ എന്നിവർക്കെതിരെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ കേസെടുത്തത്. കാട്ടാമ്പാക്ക് ഇല്ലിച്ചുവട് ഭാഗത്ത് നടത്തിയ രണ്ട് റെയ്ഡുകളിലായി രണ്ട് ലിറ്റർ ചാരായവും, 80 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നിൽ ഇരുവരുമാണെന്നു കണ്ടെത്തിയാണ് കേസെടുത്തത്. ലോക്ഡൗൺ ആയതിനാൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ആണ് ഇവർ വാറ്റ് […]

ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യും; മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ എട്ടു വയസ്സുകാരിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കുടംബം; കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ പുറത്ത് വന്നത് 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍; സഹപാഠികളായ മറ്റ് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ മലപ്പുറം: നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം ഉസ്താദ് പിടിച്ച് വേദനിപ്പിക്കുന്നു. മദ്രസയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് ഞെട്ടല്‍ മാറാതെ മാതാപിതാക്കള്‍. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍ ഓരോന്നായി പുറത്തു പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരത്ത് ഹൗസില്‍ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ […]

കൊവിഡിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനവുമായി ആർപ്പൂക്കരയിലെ ആരോഗ്യ വകുപ്പ്; പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കി

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ മഴക്കാലത്ത് മറ്റു രോഗങ്ങൾ കൂടി എത്താതിരിക്കാൻ ക്ലീനിംങ് ചലഞ്ച് ക്യാമ്പെയിനുമായി ആർപ്പൂക്കരയിലെ ആരോഗ്യ വകുപ്പ്. കൊവിഡിനൊപ്പം മറ്റു മഹാമാരികളെ തടയുക എന്ന ലക്ഷ്യത്തോടെ ആർപ്പൂക്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ഇന്നലെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. പൊട്ടിയ പാത്രങ്ങൾ, മുട്ടത്തോട്,ചിരട്ട, വെള്ളം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ, ഐസ് ക്രീം ബോളുകൾ തുടങ്ങി കൊതുക് മുട്ടയിട്ടു പെരുകാൻ ഇടയാക്കുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ മാലിന്യ നിർമാർജനവും […]

കാണാതായ എഎസ് ഐ തിരിച്ചെത്തി; മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മാറി നിന്നതെന്നും ഗുരുവായൂരിലുണ്ടായിരുന്നുവെന്നും എഎസ്ഐ ;എസ്എച്ച്ഒ മുതൽ താഴോട്ടുള്ളവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചി ഹാർബർ സ്റ്റേഷനിലെ എഎസ്ഐ ഉത്തം കുമാർ തിരിച്ചെത്തി. മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് ഉത്തം കുമാര്‍ പറഞ്ഞു. ഇതിനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഉത്തം കുമാര്‍ വ്യക്തമാക്കി. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എഎസ്‌ഐയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് എഎസ്‌ഐ തിരിച്ചെത്തിയത്. താന്‍ ഗുരുവായൂരില്‍ പോയതാണെന്നും എഎസ്‌ഐ നല്‍കിയ മൊഴിയില്‍ പറയുന്നു. വെള്ളിയാഴ്ച മുതലാണ് […]

തുറന്ന സംവാദത്തിന് രാംദേവിനെ ക്ഷണിച്ച് ഐഎംഎ; പക്ഷേ, ഒരു നിബന്ധനയുണ്ട്; ‘മിണ്ടരുത്..’; രാംദേവ് കാഴ്ചക്കാരനായി മാത്രം പങ്കെടുത്താല്‍ മതി; സംവാദത്തില്‍ മിണ്ടരുതെന്ന് കത്തില്‍ പ്രത്യേക പരാമര്‍ശം; സംവാദത്തിന്റെ തീയതിയും സമയവും രാംദേവിന് തീരുമാനിക്കാം

സ്വന്തം ലേഖകന്‍ ഡെറാഡൂണ്‍: പൊതുവേദിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന സംവാദത്തിന് യോഗ ഗുരു രാംദേവിനെ ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഉത്തരാഖണ്ഡ് ഘടകം. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താനാണ് രാദേവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെക്കൂടി ക്ഷണിക്കാമെന്നും ഡോ. അജയ് ഖന്ന ചൂണ്ടിക്കാട്ടുന്നു. അലോപ്പതി മരുന്നുകളെ അപമാനിക്കുന്ന തരത്തില്‍ രാംദേവ് സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതു വിവാദമായ സാഹചര്യത്തിലാണ് ഐഎംഎയുടെ നീക്കം. രാംദേവിന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഐഎംഎ ഉത്തരാഖണ്ഡ് പ്രിഡന്റ് ഡോ. […]