play-sharp-fill

കോവിഡ് കേരളത്തിൽ അപകടകരമായ സ്ഥിതിയിലേയ്ക്ക്: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി; അഞ്ചു ദിവസത്തിനിടെ മരിച്ചത് അഞ്ചു പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും രോഗബാധിതരായ മലയാളികൾ എത്തുകയും, രോഗബാധിതരുടെ സംഖ്യ ഇരട്ടിയാകുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലും കൊറോണ മരണം വർദ്ധിക്കുന്നു. വെള്ളിയാഴ്ച മാത്രം രണ്ടു പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ തിരുവല്ല സ്വദേശി മരിച്ചപ്പോൾ വൈകിട്ട് ചെങ്ങന്നൂർ സ്വദേശി ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. അബൂദബിയിൽ നിന്നുമെത്തിയ ജോസ് ജോയി കൊവിഡ് […]

ആകെ കുളമായ ബെവ്ക്യൂ ആപ്പിനെതിരെ മലയാളികൾ: ഗൂഗിളിൽ റേറ്റിംങ് കുറച്ച് മലയാളികളുടെ പ്രതിഷേധം; ആപ്പെടുത്ത ഫെയർകോഡിന് കിട്ടിയത് വൻ തിരിച്ചടി; പല നമ്പരുകളിൽ നിന്നായി ആളുകൾ വാങ്ങി സൂക്ഷിച്ചത് 15 ലിറ്റർ മദ്യം വരെ

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാന സർക്കാർ ആറ്റുനോറ്റിരുന്ന് ലക്ഷണങ്ങൾ മുടക്കി നിമ്മിച്ച ബെവ്ക്യൂ ആപ്പ് സർക്കാരിന് നൽകുന്നത് വൻ തിരിച്ചടി. ആപ്ലിക്കേഷനെതിരെ ഉപഭോക്താക്കൾ രംഗത്ത് എത്തിയതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ മുഴുവൻ നെഗറ്റീവ് റിവ്യുവാണ് ആപ്പിന് ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ വിപണി മൂല്യം മുഴുവൻ നഷ്ടമായി. ഇത് കൂടാതെയാണ് ആപ്പിന്റെ തകരാർ മൂലം പതിനഞ്ചു ലിറ്റർ മദ്യം വരെ പലരും വീട്ടിൽ വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. രണ്ടു ദിവസം ബാറുകളും ബിവറേജുകളും അവധിയായത് മുതലെടുക്കുന്നതിനായാണ് ഇത്തരത്തിൽ പലരും മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. ആപ്പിന്റെ പോരായ്മ […]

ചുങ്കം വാരിശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു: മാന്നാനം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്; പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കാറിലിടിച്ച ബൈക്ക് തോട്ടിലേയ്ക്കു മറിഞ്ഞു

തേർഡ് ഐ ബ്യൂറോ കോട്ടയം: ചുങ്കം വാരിശേരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു പരിക്കേറ്റു. മാന്നാനം വേലംകുളം സ്വദേശികളായ മനു, ശ്രീജിത്ത് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് സമീപത്തെ കുളത്തിലേയ്ക്കു മറിഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ വാരിശേറി ഗണപതി കോവിലിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്നു കാർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ബൈക്കും കാറും തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ […]

ഞായറും തിങ്കളും മദ്യം കിട്ടില്ല: ശനിയാഴ്ചത്തേയ്ക്കു മദ്യം ബുക്ക് ചെയ്തിരിക്കുന്നത് അരലക്ഷം പേർ; പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചതായി ബിവറേജസ് കോർപ്പറേഷനും ഫെയർകോഡും

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാനത്തെ മദ്യവിതരണം ആകെ കുളമാക്കിയ ബിവ് ക്യൂ ആപ്പിന്റെ തകരാറുകൾ എല്ലാം പരിഹരിച്ചതായി ബിവറേജസ് കോർപ്പറേഷനും , ബിവ് ക്യൂ ആപ്പ് നിർമ്മിച്ച ഫെയർ കോഡും. ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഇല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെയാണ് അരലക്ഷത്തോളം ആളുകലാണ് ശനിയാഴ്ച ബിവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ചു ബിവറേജസ് കോർപ്പറേഷനും ഫെയർകോഡുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ ചൊവ്വാഴ്ചക്കകം പൂർണ്ണമായും പരിഹരിക്കുമെന്നും ഫെയർകോഡും, ബിവറേജസ് കോർപ്പറേഷനും വ്യക്തമാക്കി. […]

തൊപ്പിയാണോ, തലയാണോ വലുതെന്നു പൊലീസുകാർ..! വീടിന് തീയിട്ട പ്രതിക്കും വധശ്രമക്കേസ് പ്രതിയ്ക്കും കൊറോണ: തിരുവനന്തപുരത്ത് പൊലീസുകാർ ആശങ്കയിൽ: ആരോഗ്യം സംരക്ഷിക്കണോ നിയമം സംരക്ഷിക്കണോ എന്ന ആശങ്കയിൽ പൊലീസ്

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സ്വന്തം ആരോഗ്യമാണോ നിയമമാണോ വലുത് എന്നു ചോദിച്ചാൽ തിരുവനന്തപുരത്തെ പൊലീസുകാർ ആശങ്കയിലാകും. തൊപ്പി വേണോ തല വേണോ എന്നു ചോദിച്ചാൽ തലയിൽ കൈവച്ച് ഓടേണ്ട അവസ്ഥയിലാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ. സുരാജ് വെഞ്ഞാറമ്മൂടിനെ അടക്കം ക്വാറന്റൈനിലാക്കിയ പ്രതിയ്ക്കു പിന്നാലെ പൊലീസ് പിടികൂടിയ രണ്ടു പ്രതികൾ കൂടി കൊറോണ ബാധിതരായതോടെയാണ് പൊലീസ് ശരിക്കും വെട്ടിലായത്. തലസ്ഥാന നഗരിയിൽ വീടിനു തീയിട്ടതിന് പിടിയിലായ പ്രതിക്കും മറ്റൊരാളെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിടിയിലായ പ്രതിക്കുമാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. . വാമനപുരം ആനച്ചൽ സ്വദേശിക്കും പുല്ലമ്പാറ സ്വദേശിക്കുമാണ് […]

രാത്രിയിൽ ബ്ലാക്ക്മാനായി നിരത്തിലിറങ്ങും: ലക്ഷ്യം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുക; കോഴിക്കോട് രണ്ടു യുവാക്കൾ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: രാത്രിയിൽ ബ്ലാക്ക്മാൻ എന്നതാണ് പലപ്പോഴും പല സ്ഥലങ്ങളിലെയും പ്രചാരണം. രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവരെ പലപ്പോഴും ബ്ലാക്ക്മാൻ പിടിക്കുമെന്നും, നാട്ടിൻപുറങ്ങളിലും, ഇപ്പോൾ നഗരങ്ങളിലും കഥകളും പ്രചരിക്കാറുമുണ്ട്. എന്നാൽ, കോഴിക്കോട് നിന്നും പുറത്തു വരുന്ന കഥകൾ ബ്ലാക്ക്മാൻ പേടിയ്ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നതാണ്. രാത്രിയിൽ ‘ബ്ലാക്ക്മാൻ ഭീതി’ പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്ന രണ്ടു പ്രതികളെ പൊലീസ് പിടികൂടുയതോടെയാണ് ബ്ലാക്ക്മാനിനു പിന്നിലെ മനുഷ്യരെ തിരിച്ചറിഞ്ഞത്. ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവിൽ അഷാദ് (21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് […]

സമ്പത്തിന് കുരുക്കായി ഗവർണർക്ക് പരാതി: ലോക്ക് ഡൗണിനു മുൻപ് നാട്ടിലേയ്ക്കു മുങ്ങിയ സമ്പത്തിനെ പുറത്താക്കാൻ ഗവർണർ ഇടപെടുന്നു: സമ്പത്തിന്റെ കാര്യത്തിൽ തീരുമാനം ഉടനെടുക്കാൻ സർക്കാരിന് ഗവർണറുടെ നിർദേശം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനായി ഡൽഹിയിൽ സംസ്ഥാന സർക്കാർ നിയമിച്ച സ്‌പെഷ്യൽ ഓഫിസർ സമ്പത്തിന്റെ പണിതെറിക്കുമെന്ന സംശയം ബലപ്പെടുന്നു. കൊവിഡ് ലോക്ക് ഡൗണിനെപ്പറ്റി മുൻകൂട്ടി അറിഞ്ഞ ശേഷം നാട്ടിലേയ്ക്കു മുങ്ങിയ എ.സമ്പത്തിനെ കുടുക്കുന്ന പരാതികളാണ് ഇപ്പോൾ ഗവർണർക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കടമ മറന്നു നാട്ടിലേക്ക് മടങ്ങിയ സമ്പത്തിന്റെ ശമ്പളം റദ്ദ് ചെയ്യണോ, തസ്തിക തന്നെ ഇല്ലാതാക്കണോ എന്ന കാര്യത്തിൽ യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകി. സുപ്രീംകോടതി അഭിഭാഷകനായ […]

കോട്ടയം നഗരമധ്യത്തിൽ അനധികൃത മദ്യവിൽപ്പന: അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു; കൂടുതൽ ബാറുകളിൽ ശനിയാഴ്ച പരിശോധന നടക്കും; അഞ്ജലി പാർക്കിന്റെ ലൈസൻസ് പോയേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ അഞ്ജലി പാർക്ക് ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. മദ്യവിൽപ്പന സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിച്ച സാഹചര്യത്തിലാണ് അഞ്ജലി പാർക്കിനെതിരെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗണിൽ പാസും ടോക്കണുമില്ലാതെ മദ്യം വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ജലി പാർക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് കോട്ടയം ജില്ലയിൽ അടക്കം സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും തുറന്നത്. ബെവ് ക്യൂ എന്ന ബിവറേജസ് കോർപ്പറേഷന്റെ ആപ്ലിക്കേഷൻ വഴിയാണ്. ഈ ആപ്ലിക്കേഷനിൽ കയറി ടോക്കൺ […]

എം.പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം : മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി .വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെ. എൻ. ഇ. എഫ് കോട്ടയം ജില്ല പ്രസിഡന്റ് ഡി.ജയകുമാറിന്റെ അധ്യക്ഷത വഹിച്ചു. കോട്ടയം പ്രസ് ക്ലബിൽ കൂടിയ അനുശോചന യോഗത്തിൽ ആൾ ഇന്ത്യാ ന്യൂസ് പേപ്പർ എംപ്ളോയീസ് വർക്കിങ് കമ്മിറ്റി അംഗം ജയിംസ് കുട്ടി ജേക്കബ്, കെ. എൻ. ഇ.എഫ് ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം ജില്ലാ കമ്മിറ്റി അംഗം പി.സി. […]

ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജയദേവ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവരെ ജില്ലാ പഞ്ചായത്ത് യോഗം ആദരിച്ചു. കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, മുൻ പ്രസിഡന്റ് […]