play-sharp-fill

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പ്രതിഷേധ കേന്ദ്രങ്ങളിൽ ഐജി ശ്രീജിത്ത് പരിശോധന നടത്തി; തൊഴിലാളികളുടെ കരാറുകാരുമായി ചർച്ച നടത്തി; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐജി ശ്രീജിത്ത് പായിപ്പാട് സന്ദർശനം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടായിരത്തോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥയായി. തുടർന്നു പൊലീസ് ലാത്തി വീശിയാണ് ഇവിരെ പിരിച്ചു വിട്ടത്. തുടർന്നു ജില്ലാ കളക്ടറും, ജില്ലാ പൊലീസ് മൈധാവിയും […]

കൊറോണ പ്രതിരോധം: കേരളം രാജ്യത്തിന് മാതൃക: ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തിനും ലോക രാജ്യങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന നടപടികളാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ  സംസ്ഥാനം കൈക്കൊണ്ടതെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ .കൊറോണാ മഹാവ്യാധിക്കെതിരായ ശക്തമായ പ്രതിരോധം രാജ്യം സ്വീകരിക്കുന്നത്.   മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ് പ്രവാസികളുള്ള കേരളത്തില് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സാമൂഹ്യ അകലം പാലിക്കൽ ക്യാംമ്പയിൻ ലോക്ക് ഡൗണ് എന്നിവ അടക്കമുള്ള നടപടികൾ സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിക്കുകയും ചെയ്തിരുന്നു.     ലോക്ക് ഡൗണ് മൂലം ആരും പട്ടിണി കിടക്കാതിരിക്കാന് കമ്മ്യൂണിറ്റി കിച്ചണ് […]

രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും അന്ത്യൻ സൈനികർ ഉപയോഗിക്കുന്ന തിരയും ; പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ സൈനികരും കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുമളിയിൽ രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെചട്ടവരുടെ റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും സൈനികർ ഉപയോഗിക്കുന്ന തിരയും. സംഭവത്തിൽ അന്വേഷണം മുൻ സൈനികരിലേക്ക്. റെയ്ഡിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചും നെടുങ്കണ്ടം പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത തോക്കിന് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചുവരുന്നു.കഴിഞ്ഞദിവസമാണ് കുമളി ആറാം മൈൽ പ്രവർത്തിക്കുന്ന ബാംബൂനെസ്റ്റ് റിസോർട്ടിൽ നിന്നുമാണ് 2,000 ലിറ്റർ വാറ്റും രണ്ടു ലിറ്റർ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് […]

കോവിഡ് 19 ; 37 റിലയൻസ് പെട്രോൾ പമ്പുകൾ ദിവസേന 50 ലിറ്റർ പെട്രോൾ സൗജന്യമായി നൽകും

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ കോവിഡ് ബാധിതരായ രോഗികളെ കൊണ്ടു പോകാൻ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇന്ധനം സൗജന്യമായി നൽകും. ഏപ്രിൽ 14 വരെയാണ് ഇന്ധനം സൗജന്യമായി ലഭിക്കുക . സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയൻസ് പെട്രോൾ പമ്പുകൾ ദിവസേന 50 ലിറ്റർ ഇന്ധനം സൗജന്യമായി നൽകും. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ഇതിന്റെ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ്, ജില്ലാഭരണകൂടം പൊലീസ് എന്നിവർ നൽകിയ അംഗീകാരപത്രം ഏതു റിലയൻസ് പെട്രോൾ പമ്പിൽ കാണിച്ചാലും അടിയന്തിര സഹായത്തിന് സൗജന്യ ഇന്ധനം […]

ജീവനാണ് സാറേ വണ്ടിയിൽ ഉള്ളത്, അത് രക്ഷിക്കാനുള്ള ഓട്ടമാണ് ; പൊലീസ് കൈകാണിച്ചിട്ടും ആംബുലൻസ് നിർത്താതെ പോയ ഡ്രൈവർക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി ; സംഭവം കാസർഗോഡ് തലപ്പാടിയിൽ

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗൺ കാലത്ത് അത്യാസന്ന നിലയിലായ രോഗിയെ കൊണ്ടു പോയപ്പോൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ ആംബുലൻസ് ഡ്രൈവർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി. തലപ്പാടിയിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയി വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് ആംബുലൻസ് ഡ്രൈവറായ സുഭാഷാണ്. പുല്ലൂർ പെരിയ പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവർ സുഭാഷാണ് രക്ത സമ്മർദം കാരണം തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ചാലിങ്കാൽ സ്വദേശിനി യശോദ(62)യെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മംഗ്ലുരൂവിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞദിവസം രാവിലെ ഒൻപതു […]

കോവിഡ് 19 : പോത്തൻകോടും പരിസരപ്രദേശവും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു: രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്ത പോത്തൻകോടും പരിസര പ്രദേശങ്ങളും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.   വിദേശത്ത് നിന്ന് വന്നവരും കോവിഡ് ബാധ പ്രദേശത്ത് നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെൻററുമായി ബന്ധപ്പെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. മരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാൽ പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുന്നതിനു […]

ലോക്ക് ഡൗൺ കാലത്ത് കേരള പൊലീസിൽ ഒരു യാത്രയയപ്പ് ; കോഴിക്കോട് ഡി.സി.പിക്ക് യാത്രയയപ്പ് സന്ദേശം നൽകിയത് വയർലെസ് വഴി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച എട്ടാം ദിനവും കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീൻ ഐ.പി.എസിന്റെ സർവീസിലെ അവസാന ദിനവുമായിരുന്നു ഇന്ന്. പൊലീസ് സേലയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ യാത്രയപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വലിയ രീതിയിലാണ് നടത്തുന്നത്. എന്നാൽ, കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ആ യാത്രയയപ്പ് സന്ദേശം ഇന്ന് എല്ലാവരും കേട്ടത് രാവിലെ വയർലസ് സന്ദേശത്തിലൂടെയാണ്. കോഴിക്കോട് സിററി പൊലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാർ തങ്ങളുടെ ലോക്ഡൗൺ ദിവസം ആരംഭിച്ചത് തന്നെ ഈ സന്ദേശം കേട്ടുകൊണ്ടായിരുന്നു.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ […]

കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

സ്വന്തം ലേഖകൻ കോട്ടയം : സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേൽപീടികയിലാണ് സംഭവം നടന്ന്ത്. ഓമശേരിൽ കുട്ടപ്പൻ (78) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടപ്പനെ വെട്ടിയ സഹോദരൻ മോഹനനും ഇയാളുടെ മകനും ഒളിവിലാണ്. സ്വത്ത് വീതം വയക്കുന്നത് സംബന്ധിച്ച് ദീർഘനാളുകളായി കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാൻസർരോഗിയുമായ മോഹനനാണ് തറവാട്ടിൽ താമസിച്ചിരുന്നത്. ഇടമറ്റത്താണ് കുട്ടപ്പന്റെ താമസിച്ച് വന്നിരുന്നത്. സ്വത്ത് ഭാഗം വയ്ക്കാത്തത് സംബന്ധിച്ച തർക്കത്തിനിടെ, നാളുകൾക്ക് മുൻപ് മോഹനന്റെ സ്‌കൂട്ടർ കുട്ടപ്പൻ […]

അസുഖം വന്നാൽ ചികിത്സയ്ക്ക് മാത്രമല്ല വിവാഹം ചെയ്യണമെങ്കിലും കാസർഗോഡ് ചെറുപ്പക്കാർ അതിർത്തി കടക്കണം ; ജില്ലയിലെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകൾ ഇങ്ങനെ…,

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് പലയിടത്തും ചെറുപ്പക്കാർക്ക് വിവാഹത്തിന് പെൺകുട്ടികളെ കിട്ടാത്തത പുതിയ വിഷയമല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് കാസർഗോഡ് ജില്ലയിലെ കാര്യം. ജില്ലയിലെ കൂലിപ്പണിക്കാരായ യുവാക്കളിൽ പലർക്കും വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാറില്ല. ഇതോടെ ജില്ലയിലെ പലരും മംഗളൂരുവിലും കുടകിലുമെത്തി പെൺകുട്ടികളെ കണ്ടെത്തുന്നതാണ് അടുത്ത് കാലത്ത് ഉണ്ടായ കാഴ്ച. വിവാഹത്തിന് ഇടനിലക്കാരാവുന്നവരിൽ പലരും അര ലക്ഷം വരെ കമ്മീഷൻ തുകയായി പറ്റുന്നതും നാട്ടുനടപ്പായും മാറിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പെട്ടെന്ന് ഒരു കാലത്ത് ഉണ്ടായി വന്നതല്ല.സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ […]

കണ്ണൂരും ഭീതിയുടെ നിഴലിലേയ്‌ക്കോ : കൊറോണ ബാധിതരുടെ എണ്ണം അൻപതിനോട് അടുക്കുന്നു; നിരീക്ഷണത്തിൽ കഴിയുന്നവർ പതിനായിരത്തിനു മുകളിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരെ ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് നിലവിൽ പുറത്തു വരുന്നത്. കൊറോണ രോഗ ബാധ ഏറ്റവും ഭീകരമായി തുടരുന്ന കാസർകോട് ജില്ലയോട് കിടപിടിക്കും വിധം കണ്ണൂരിൽ രോഗ വ്യാപനം. ഏറ്റവും ഒടുവിൽ 11 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികൾ 46 ആണ്.   ഇത് ഉടൻ അൻപത് കടക്കുമെന്നാണ് ആശങ്ക. നിരീക്ഷണത്തിൽ കഴിയുന്നവർ 10, 904പേരായതോടെയാണ് ആശങ്ക വ്യാപിക്കുന്നത്. പ്രവാസി കുടുംബങ്ങളിലേക്ക് കൂടി രോഗം വ്യാപിക്കുന്നതോടെ ഇവരുമായി ബന്ധപ്പെട്ടവരും ഭയത്തിലുമാണ്.കണ്ണൂരിൽ കോട്ടയം പൊയിൽ, മൂര്യാട് സ്വദേശികളായ രണ്ടു പേർക്കും, ചമ്പാട്, […]