play-sharp-fill

ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വിദ്യാർത്ഥികൾക്കു കഞ്ചാവ് വിൽക്കാൻ എത്തിയവർ; ജില്ലാ പൊലീസ് സംഘം പിടികൂടിയത് ഈരാറ്റുപേട്ടയിൽ നിന്നും

ക്രൈം ഡെസ്‌ക് കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അരുവിത്തുറ മന്നക്കുന്ന് തട്ടാംപറമ്പിൽ തൻസീം കബിൽ (21), പാറയിൽ വീട്ടിൽ ഹുസൈൻ നൗഷാദ് (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു യുവാക്കളുടെ സംഘം കഞ്ചാവും മറ്റു ലഹരി മരുന്നുകളും വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി പൊലീസ് […]

ഉരുൾപൊട്ടൽ മേഖലയിൽ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവം: സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ

സ്വന്തം ലേഖകൻ തൃശ്ശൂർ: ഉരുൾപൊട്ടിയ പ്രദേശത്ത് മണ്ണ് മാഫിയ കുന്നിടിച്ച് മണ്ണ് കടത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ. സംഭവത്തിൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും വില്ലേജ് ഓഫീസർ. തൃശ്ശൂർ അകമലയിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നാണ് മണ്ണ് മാഫിയ കുന്നിടിച്ച് ടൺ കണക്കിന് മണ്ണ് കടത്തിയത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ റവന്യു അധികൃതർ വന്ന് പരിശോധിച്ചു. തുടർന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നൽകുകയുമായിരുന്നു. എല്ലാ […]

പൗരത്വ ഭേദഗതി പ്രതിഷേധം: ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറിന് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നതിനിടയിൽ ബിന്ദു അമ്മിണിയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് ചോദ്യം ചെയ്ത് സി.എ.എ അനുകൂലികളായ രണ്ട് യുവാക്കൾ തർക്കമുണ്ടാക്കിയതിനെ തുടർന്നാണ് അറസ്റ്റ് .   സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് അതേസമയം സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പൊലീസിന്റെ അറസ്റ്റുമാണുണ്ടായതെന്ന് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും […]

മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് : യുവതിയുടെ കോടികൾ തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ; ദുഷ്ടശക്തിയാൽ യുവതിയും മൂന്നുമക്കളും മരിക്കുമെന്നുൾപ്പെടെയുള്ള പേടിപ്പിക്കുന്ന കഥകൾ

സ്വന്തം ലേഖകൻ ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ കോടികൾ തട്ടിയെടുത്ത കേസിൽ നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാൾ, മഞ്ജു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി നാഗരാജ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്.     രാമമൂർത്തിനഗർ എൻ.ആർ.ഐ. ലേഔട്ട് സ്വദേശി ഗീത (48) ആണ് ഫെബ്രുവരി 20ന് പോലീസിൽ പരാതിനൽകിയത്. അടുത്തിടെ നിലവിൽവന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.     യുവതിയുടെ കുടുംബത്തിൽ വിവിധ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ 2009ൽ ഭർത്താവ് മരിച്ചു. […]

പുതുജീവൻ ട്രസ്റ്റ് പ്രവർത്തിച്ചത് ലൈസൻസില്ലാതെ: ആശുപത്രിയ്ക്കും കെട്ടിടത്തിനും അനുമതിയില്ലെന്നും കണ്ടെത്തൽ; പ്രവർത്തിക്കുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറിയിലെ പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി പ്രവർത്തിച്ചിരുന്നത് യാതൊരു വിധ ലൈസൻസുകളുമില്ലാതെ. ആശുപത്രിയുടെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്നും , ആശുപത്രിയ്ക്ക് ലൈസൻസ് ഇല്ലെന്നുമാണ് ആരോപണം ഉയരുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികൾ മരിച്ചതിനെ തുടർന്നാണ് പുതുജീവൻ ട്രസ്റ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പത്തനംതിട്ട മുക്കൂട്ടുതറ വെൺകുറിഞ്ഞി കുറ്റിപ്പറമ്പിൽ ഷെറിൻ (44), തിരുവനന്തപുരം പേട്ട പാൽകുളങ്ങര ഗിരീഷ് സി.ജി (41), വാകത്താനം പുത്തൻചന്ത താന്നിക്കൽ എബ്രഹാം യുഹാന്നോൻ (22) എന്നിവരാണ് 24 മുതൽ 29 വരെയുള്ള തീയതികളിൽ മരിച്ചത്. ഇവരുടെ […]

മരണവും കച്ചവടമാക്കുന്നു; പുതുജീവനിൽ നിന്നും മൃതദേഹങ്ങളും മറിച്ചു വിൽക്കുന്നു; അന്തേവാസികൾ മരിച്ചതിനു പിന്നാലെ പുതുജീവനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ

എ.കെ ജനാർദനൻ ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറിയിലെ മാനസികാരോഗ്യ – ലഹരി വിമുക്തി കേന്ദ്രമായ പുതുജീവനിൽ നിന്നും മൃതദേഹങ്ങൾ മറിച്ചു വിൽക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വകാര്യ മെഡിക്കൽ കോളേജുകൾക്കു പഠന ആവശ്യത്തിനായി ഇവിടെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ലക്ഷങ്ങൾക്കു മറിച്ചു വിൽക്കുന്നതായാണ് ഇവിടെ നിന്നും ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ അന്തേവാസി തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തിയത്. ആരാരും ഇല്ലാത്തവരും, റോഡരികിൽ നിന്നു ലഭിക്കുന്നവരുമായ മാനസിക രോഗികളെയും ലഹരിയ്ക്കു അടിമയായവരും മരിക്കുമ്പോഴാണ് ഇത്തരത്തിൽ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികൾക്കു മറിച്ചു വിൽക്കുന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇവിടെ മരണപ്പെട്ടവരിൽ ബന്ധുക്കളില്ലാത്തതും ബോഡി ഏറ്റെടുക്കാൻ […]