play-sharp-fill
മരണവും കച്ചവടമാക്കുന്നു; പുതുജീവനിൽ നിന്നും മൃതദേഹങ്ങളും മറിച്ചു വിൽക്കുന്നു; അന്തേവാസികൾ മരിച്ചതിനു പിന്നാലെ പുതുജീവനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ

മരണവും കച്ചവടമാക്കുന്നു; പുതുജീവനിൽ നിന്നും മൃതദേഹങ്ങളും മറിച്ചു വിൽക്കുന്നു; അന്തേവാസികൾ മരിച്ചതിനു പിന്നാലെ പുതുജീവനെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ

  • എ.കെ ജനാർദനൻ

ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറിയിലെ മാനസികാരോഗ്യ – ലഹരി വിമുക്തി കേന്ദ്രമായ പുതുജീവനിൽ നിന്നും മൃതദേഹങ്ങൾ മറിച്ചു വിൽക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്വകാര്യ മെഡിക്കൽ കോളേജുകൾക്കു പഠന ആവശ്യത്തിനായി ഇവിടെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ലക്ഷങ്ങൾക്കു മറിച്ചു വിൽക്കുന്നതായാണ് ഇവിടെ നിന്നും ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയ അന്തേവാസി തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തിയത്. ആരാരും ഇല്ലാത്തവരും, റോഡരികിൽ നിന്നു ലഭിക്കുന്നവരുമായ മാനസിക രോഗികളെയും ലഹരിയ്ക്കു അടിമയായവരും മരിക്കുമ്പോഴാണ് ഇത്തരത്തിൽ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികൾക്കു മറിച്ചു വിൽക്കുന്നതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഇവിടെ മരണപ്പെട്ടവരിൽ ബന്ധുക്കളില്ലാത്തതും ബോഡി ഏറ്റെടുക്കാൻ ആളില്ലാത്തതുമായവരുടെ മൃതദേഹം എവിടെ മറവു ചെയ്തു, എത്ര പേർ മരണപ്പെട്ടു ,ഇതിൻ്റെയെല്ലാം രേഖകൾ പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

ഈ സാഹചര്യത്തിൽ 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തണമെന്നും, സ്ഥാപനത്തിന്റെ ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും ചങ്ങനാശേരിയിലെയും, തൃക്കൊടിത്താനത്തെയും ബിജെപി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ചു നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നതാണെന്നും നാട്ടുകാരും വിവിധ സംഘടനാ ഭാരവാഹികളും ആരോപിക്കുന്നു.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു രോഗികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും, പത്തിലേറെപ്പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തതോടെയാണ് ഇവിടുത്തെ ഇടപാടുകൾ സംബന്ധിച്ചുള്ള ദുരൂഹത പുറത്തായത്. 25 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ ഈ ആശുപത്രി പ്രവർത്തനം തുടങ്ങിയിട്ട്. ചങ്ങനാശേരി നാലുകോടിയിൽ അഗതി മന്ദിരവും, തൃക്കൊടിത്താനം കോട്ടമുറിയിൽ മാനസികാരോഗ്യ – ലഹരി വിമുക്ത കേന്ദ്രവുമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരനായിരിക്കെ തന്റെ ജോലിയിൽ നിന്നും സ്വയം വിരമിച്ചാണ് വി.സി ജോസഫ് തന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്. 2009 ൽ ഓൾഡേ ഏജ് ഹോമുമായാണ് കോട്ടമുറിയിൽ ആദ്യം എത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജോസ് കടുത്താനം സൗജന്യമായി വിട്ടു നൽകിയ രണ്ടേകാൽ ഏക്കർ സ്ഥലത്താണ് അന്ന് ഓൾഡ് ഏജ് ഹോം പ്രവർത്തിച്ചിരുന്നത്. ഈ ഓൾഡ് ഏജ് ഹോമിനു പിന്നാലെ, ഇവിടെയുള്ള 80 സെന്റിൽ കെട്ടിടം നിർമ്മിച്ച് 2009 ൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അനാഥാലയം തുടങ്ങി.

പിന്നീട്, അനാഥാലയം നാലുകോടിയിലേയ്ക്കു മാറ്റുകയും ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് ആശുപത്രി പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. നിലവിൽ 39 ജീവനക്കാരും മൂന്നു ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ട്. ഇവിടെ 72 അന്തേവാസികളെയാണ് കിടത്തിചികിത്സിക്കുന്നത്.

പതിനഞ്ചു വർഷം മുൻപ് സ്ഥാപനം തുടങ്ങുമ്പോൾ നിത്യവൃത്തി കഴിയാൻ പോലും മാർഗമുണ്ടായിരുന്നില്ല. ആരിൽ നിന്നും വലിയ സംഭാവനകൾ ഒന്നും വാങ്ങുന്നില്ലെന്നാണ് വി.സി ജോസഫ് പറയുന്നത്. ഇവിടെ കൂടുതലായി എത്തുന്നത് പൊലീസുകാർ കൊണ്ടെത്തിക്കുന്നവരും, വീട്ടുകാർ വേണ്ടാതെ ഉപേക്ഷിക്കുന്നവരുമാണ്. അല്ലാതെ ലഹരി ചികിത്സയ്ക്കും, മാനസിക രോഗ ചികിത്സയ്ക്കും എത്തുന്നവരിൽ നിന്നും കാൽ ലക്ഷം രൂപ വരെയാണ് ഫീസ് ആയി ഈടാക്കുന്നത്. ഇന്ന് ഈ സ്ഥാപനത്തിന് കോടികളുടെ അസ്ഥിയാണ് ഉള്ളത്

ഇത് അടക്കം ഗുരുതരമായ പല ആരോപണങ്ങളും ഈ കേന്ദ്രം നേരിടുന്നുണ്ട്. എന്നാൽ, ഇവയിലൊന്നും കർശന നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് ഈ തട്ടിപ്പ് കമ്പനി രക്ഷപെട്ടു നിന്നു പോകുന്നതിന്റെ പ്രധാന കാരണം.