play-sharp-fill

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല ; ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക : ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തൃശൂർ: ലോകം മുഴുവൻ ഭീതി പടർത്തുന്ന കൊറോണ വൈറസ് ബാധയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുമെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും, ഇവർ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. നിലവിലെ കണക്കനുസരിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നും 1053 പേരാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇവർ സ്വമേധയാ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരണം.രോഗബാധയെ തുടർന്ന് […]

കൊച്ചി മെട്രോയിലെ ലിസി സ്‌റ്റേഷന്റെ പേര് മാറ്റി : നാളെ മുതലുള്ള അനൗൺസ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര്

  സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതൽ ടൗൺഹാൾ മെട്രോ സ്റ്റേഷൻ എന്നായിരിക്കും. നാളെ മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പേര് മാറ്റത്തിന് കെഎംആർഎൽ ഡയറക്ടർ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു.തുടർന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നിർദേശം സംസ്ഥാന സർക്കാരും അംഗീകരിച്ചു. മറ്റ് സ്റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനർനാമകരണം. ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. […]

ഈ വർഷം രാജ്യം നേടിയത് വെറും അഞ്ച് ശതമാനത്തിന്റെ സാമ്പത്തിക വളർച്ച ; അടുത്ത വർഷം അത് ആറു മുതൽ ആറര വരെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഈ വർഷം രാജ്യം നേടിയ സാമ്പത്തിക വളർച്ച വെറും അഞ്ച് ശതമാനം. അടുത്ത സാമ്പത്തിക വർഷത്തിൽ അത് 6 മുതൽ 6.5 ശതമാനത്തിന്റെ വളർച്ച നേടുമെന്ന പ്രവചനവുമായി സാമ്പത്തിക 2020 സർവേ പുറത്ത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമർപ്പിച്ച സാമ്പത്തിക സർവേ ഫലത്തിലാണ് ഏപ്രിൽ 2020 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഈവിധം വളർച്ച നേടുമെന്ന് പ്രവചിക്കുന്നത്. ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ഇത്തരത്തിലൊരു സർവേ ഫലം കേന്ദ്ര […]

അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി

  സ്വന്തം ലേഖകൻ പത്തനംതിട്ട: അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി. പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജൻസി നിയോഗിച്ച ഏജന്റിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഏകദേശം 200 ലധികം വീടുകളിൽ നിന്ന് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകി ഏജന്റ് പണം വാങ്ങിയിട്ടുണ്ടന്ന് പരാതിയിൽ പറയുന്നു.   പത്ത് മാസത്തിനിടെ സിലിണ്ടറിനായി ഏജൻസിയെ സമീപിക്കുമ്‌ബോഴെല്ലാം അവധിപറഞ്ഞ് അധികൃതർ തിരിച്ചയക്കുകയായിരുന്നു പതിവ്.ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ, ആങ്ങാമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പണം നഷ്ടപ്പെട്ടവരിൽ ഏറെയും.   സിലിണ്ടറോ, നൽകിയ പണമോ ലഭിക്കാതായതിനെ തുടർന്നാണ് […]

ലുങ്കിയും ഷർട്ടും ധരിച്ച് വേഷംമാറി അന്വേഷണസംഘം ; സിം ഉപേക്ഷിച്ചെങ്കിലും മൊബൈൽ മാറ്റാതിരുന്നത് സഹായകമായി ; ടാറ്റു ആർട്ടിസ്റ്റിനെ കീഴ്‌പ്പെടുത്തിയത് അതിസാഹസികമായി

സ്വന്തം ലേഖകൻ കാക്കനാട് : തെങ്ങോടിലെ വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്ര (വെങ്കിടേഷ് 26) ഇവിടം വിട്ടതു വിജയിന്റെ മരണം ഉറപ്പാക്കും മുൻപ്. സംഭവം നടന്ന രാത്രി രക്ഷപ്പെട്ടു പിറ്റേന്നു സ്വദേശമായ സെക്കന്ദരാബാദ് സുഭാഷ് നഗറിലെ വൃന്ദാവൻ കോളനിയിലെത്തിയ ശേഷം മലയാളം ടിവി ചാനൽ നോക്കിയാണ് വിജയ് മരിച്ചെന്നു ചണ്ഡി ഉറപ്പാക്കിയത്. നാട്ടിൽനിന്നു കേരള പൊലീസ് പിടികൂടിയ ചണ്ഡിരുദ്രയെ വ്യാഴാഴ്ച ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേരള പൊലീസിന്റെ 2 സ്‌ക്വാഡ് […]

മത്സ്യവിൽപന ശാലയിൽ നിന്നു വാങ്ങിയ മീൻ പാകം ചെയ്തപ്പോൾ പതഞ്ഞു പൊങ്ങി

  സ്വന്തം ലേഖകൻ റാന്നി : മത്സ്യവിൽപന ശാലയിൽ നിന്നു വാങ്ങിയ മീൻ പാകം ചെയ്തപ്പോൾ പതഞ്ഞു പൊങ്ങിയതിനെ തുടർന്ന് ഉപയോഗിക്കാൻ കഴിയാതായതായി പരാതി. മുക്കാലുമൺ കളരിക്കൽ മുറിയിൽ ബാബുവിനു ലഭിച്ച മീനിലാണ് പ്രശ്‌നം. കഴിഞ്ഞ ദിവസം വാങ്ങിയ വെള്ളക്കേര ഇനത്തിൽപ്പെട്ട മത്സ്യം ഫ്രീസറിൽ വച്ചശേഷം പാചകം ചെയ്തപ്പോഴാണ് സംഭവം. കറി തിളച്ചതോടെ പതഞ്ഞു പൊങ്ങുകയായിരുന്നു.ഇതേ തുടർന്ന് വീട്ടുകാർ മീൻ ഉപയോഗിക്കാതെ മാറ്റി വച്ചു. പല വീടുകളിലും മത്സ്യാവശിഷ്ടങ്ങൾ ഭക്ഷിച്ച പൂച്ചകൾ ചത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു വീട്ടുകാർ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പരിശോധന […]

സിനിമ സ്വപ്‌നം കാണുന്ന യുവതീ-യുവാക്കൾക്ക് അവസരവുമായി സംവിധായകൻ വിനയൻ: സെലക്ട് ചെയ്യുന്നവരെ വിനയൻ നേരിട്ടു വിളിക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ കോട്ടയം: സിനിമ സ്വപ്‌നം കാണുന്ന യുവതീ യുവാക്കൾക്ക് അവസരം നൽകാൻ ഒരുങ്ങി സംവിധായകൻ വിനയൻ. സാധാരണ കൂടുതലും നടി നടൻമാർക്ക് വേണ്ടിയാണ് പരസ്യങ്ങൾ കൂടുതലും സംവിധായകർ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ വിനയൻ അതിനു വിപരീതമായി സഹസംവിധായകൾക്കു വേണ്ടിയാണ് ഒഫിഷ്വൽ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. . അവർക്കു വേണ്ട യോഗ്യതകളും പറയുന്നുണ്ട് . യോഗ്യതകൾ ഉള്ളവർ എന്നു കണ്ടെത്തുന്നവരെ വിനയൻ നേരിട്ടു വിളിക്കും എന്നും പറയുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം………….. സിനിമയിൽ സഹസംവിധായകരായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ […]

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി . മുൻ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പോക്‌സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ […]

ഐ.എം.ബി.ഡി റേറ്റിങ് മാറ്റിക്കോളൂ, എന്നാൽ എന്റെ മനസ്സു മാറില്ല ; ചോദ്യത്തിന് ചുട്ടമറുപടിയുമായി ദീപിക

സ്വന്തം ലേഖകൻ കൊച്ചി : ജെ .എൻ.യു സന്ദർശനത്തെ തുടർന്ന് ഐ.എം.ബി.ഡി യിൽ ഛപാകിന്റെ റേറ്റിങ് റിപ്പോർട്ട് ചെയ്ത് കുറച്ച സംഭവത്തിൽ പ്രതികരണവുമായി നടി ദീപിക പദുക്കോൺ രംഗത്തെത്തി.ജെ.എൻ.യുവിൽ വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസിൽ സന്ദർശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുൻപായിരുന്നു അത്. തുടർന്ന് ദീപികയ്ക്കെതിരേയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബർ ലോകത്ത് നടന്നത്. ഐ.എം.ബി.ഡിയിൽ സിനിമയ്ക്ക് പത്തിൽ 4.6 ആണ് റേറ്റിങ് വന്നിരിക്കുന്നത്. അതെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഒരു അഭിമുഖത്തിൽ ദീപികയോട് ചോദിച്ചു. ഐ.എം.ബി.ഡി റേറ്റിങ് […]

മിഠായി നൽകി പ്രലോഭിപ്പിച്ച് എൽകെജി വിദ്യാർത്ഥിനിയെ സ്‌കൂൾ കോമ്പൗണ്ടിലുള്ള മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിൽ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാൾ അതേ സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. മിഠായി നൽകി പ്രലോഭിപ്പിച്ച് സ്‌കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറയുന്നു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ […]