video
play-sharp-fill

ഇനി ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും ; പുതുവർഷത്തിൽ ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ജയിൽ അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇനി സാധാരണക്കാരന് ഏറെ ആശ്രയമായ ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും. ജയിൽ തടവുകാർ ഉത്പാദിപ്പിച്ചിരുന്ന ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില കൂടും. ജയിലിൽ തടവുകാർ ഉൽപാദിപ്പിക്കുന്ന ഇഡലി മുതൽ ബിരിയാണി വരെയുള്ള വിഭവങ്ങൾക്ക് നാളെ (ജനുവരി 1) മുതൽ വില കൂടുമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധന മൂലമാണ് വില വർധിപ്പിക്കുന്നതെന്ന് കാണിച്ച് ഋഷിരാജ് സിങ് ഉത്തരവിറക്കി. ബിരിയാണിക്ക് പത്ത രൂപയാണ് കൂട്ടിയത്. കായ വറുത്തതിന്റെ വില […]

തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ.

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടനയ്ക്കായി സമരം ചെയ്യുന്ന ആളുകൾ രക്തസാക്ഷികളായി മാറിയിരിക്കുന്നു. അവർ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികാണ്. മിക്ക സംസ്ഥാനങ്ങളിലും ജനകീയ സമരം ഉണ്ടാകുന്നു. സമകാലീന രാഷ്ട്രീയ രംഗത്ത് ഒരിക്കലും കാണാത്തതുപോലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങുകയാണ്. ജനാധിപത്യ വിരുദ്ധമായ നിയമം പിൻവലിക്കണം. ഭരണഘടന രൂപീകരിച്ചപ്പോൾ നരേന്ദ്ര മോദിയുടെ പാർട്ടി എവിടെയായിരുന്നു സ്വാതന്ത്ര്യ സമരത്തിൽ […]

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു; ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് കണ്ടെത്തൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.   കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആൻസി ഫിലിപ്പ്, കസ്റ്റംസ് ഹവിൽദാർ റാണിമോൾ, ടൂർ ഓപ്പറേറ്റർ ഷബീർ എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് സിബിഐ കണ്ടെത്തൽ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018ൽ തിരുവനന്തപുരം വിമാനത്താവളം വഴി ഒരു കിലോ സ്വർണം കടത്തിയെന്നായിരുന്നു കേസ്.

നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു; വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതൽ ഹർജി പരിഗണിക്കുന്നത്

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്.   തനിക്കെതിരായ കുറ്റങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ദിലീപിന്റെ വിടുതൽ ഹർജി പരിഗണിക്കുന്നത്. വിടുതൽ ഹർജി കോടതി തള്ളുകയാണെങ്കിൽ ദിലീപിന് തുടർ വിചാരണ നടപടികൾ നേരിടേണ്ടി വരും. നടിയുടെ സ്വകാര്യത പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഹർജിയിലെ […]

പുതുവത്സരത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ ; ഡി ജെ പാർട്ടിയുടെ മറവിൽ ലഹരിയുടെ ഒഴുക്ക്

  സ്വന്തം ലേഖിക കൊച്ചി : മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വൻകിട ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കാൻ സാധ്യതയുള്ളതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം. പുതുവർഷം പിറക്കാൻ പോകുന്നതോടെ ലഹരി മരുന്നുകളുടെ സഹായത്തോടെ നടക്കുന്ന ഡിജെ പാർട്ടികൾക്ക് വൻ നഗരങ്ങൾ ഉണർന്നു കഴിഞ്ഞു.പുതുവത്സര രാവിൽ മാത്രമല്ല ഒരാഴ്ചകൂടി നീണ്ടു നിൽക്കുന്ന ഡിജെ പാർട്ടികളാണ് വൻകിട ഹോട്ടലുൾ ഒരുക്കിയിരിക്കുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റ് കൊച്ചിയിൽ നടത്തിയ പരിശോധനയിൽ അതീവ മാരകമായ 38 എക്സ്റ്റസി പിൽസും […]

ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സിന് വിജയം

  സ്വന്തം ലേഖകൻ ഓക്ലാന്റ്: ന്യൂസിലാൻഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ടൂർണമെന്റായ ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സ് വിജയം. പിച്ച് പാൻദേഴ്സ് പഞ്ചാബിനെയാണു പ്രവീൺ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്സിന്റെ ടീം 17 റൺസിനു തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളാ വാരിയേഴ്സ് 19.3 ഓവറിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിച്ച് പാൻദേഴ്സ് പഞ്ചാബിനെ 19.3 ഓവറിൽ 109 റൺസിൽ ഒതുക്കി, വിജയം വാരിയേഴ്സ് കൈപ്പിടിയിലാക്കി. ഇംഗ്ലീഷ് കൗണ്ടി, പഞ്ചാബ് രഞ്ജി താരങ്ങളുമായി ഇറങ്ങിയ പഞ്ചാബിനെ […]

അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട ; സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ഊന്നുവടിയും ക്രച്ചസും നിർബന്ധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോർ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് (ജിഎസ്ആർ 959(ഇ)271219) വിജ്ഞാപനം പുറത്ത് ഇറക്കിയത്. പുതിയ നിയമം അനുസരിച്ച് ബസുകളിൽ ക്രച്ചസ്/വടി/വാക്കർ, കൈവരി/ഊന്ന് എന്നിവ ബസുകളിൽ നിർബന്ധമായും ഉണ്ടാകണം. വീൽചെയർ ഉപയോഗിക്കുന്നവർക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇനി മുതൽ […]

ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ ; പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ ഓച്ചിറ : പരബ്രഹ്മക്ഷേത്രഗോപുരത്തിന് സമീപത്തെ ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു . കായംകുളം കൃഷ്ണപുരം അനീഷ് ഭവനിൽ (അശോക ഭവനം) അനീഷി(30)നെയാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കാഞ്ഞിരപ്പള്ളിയിൽ നിന്നുവന്ന സ്ത്രീകൾ ഉൾപ്പെടുന്ന 17 അംഗം സംഘം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. സ്ത്രീകൾ ശൗചാലയത്തിലേക്ക് പോകുന്നത് കണ്ട അനീഷ് കടയുടെ വെളിയിലറങ്ങി ശൗചാലയത്തിന്റെ പിന്നിലെ ഭിത്തിയുടെ വിടവിൽക്കൂടി മൊബൈൽ കാമറ […]

ഞീഴൂരിലെ ബിജെപി നേതാവിന്റെ പീഡനം: ജോസ് പ്രകാശിനെതിരെ പെൺകുട്ടി മൊഴി നൽകി; ക്രൂരമായ പീഡനം അരങ്ങേറിയിരുന്നതായി പെൺകുട്ടി; ജോസ് പ്രകാശിന്റെയും പെൺകുട്ടിയുടെയും ചിത്രം പ്രചരിപ്പിച്ച സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധരും കുടുങ്ങും; ചിത്രം പ്രചരിപ്പിച്ച് നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ പൊലീസ് നീരീക്ഷണത്തിൽ 

ക്രൈം ഡെസ്‌ക് കോട്ടയം: ഞീഴൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ജോസ് പ്രകാശ് അറസ്റ്റിലായതോടെ ഞെട്ടിയത് ജില്ലയിലെ നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെയും ജോസ് പ്രകാശിന്റെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച് നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ പട്ടിക പൊലീസ് സൈബർ സെൽ ശേഖരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളുടെ അഡ്മിനുകളുടെയെല്ലാം പേരും വിശദാംശങ്ങളും ഫോൺ നമ്പരുമെല്ലാം പൊലീസ് സൈബർ സെൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റ് അടക്കമുള്ള കൂടുതൽ നടപടികൾ ഉണ്ടായേക്കും. ഞീഴൂരിൽ ബിജെപി ന്യൂനപക്ഷ മോർച്ചാ മണ്ഡലം പ്രസിഡന്റും ഒരുമ ചാരിറ്റബിൾ […]

കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലും ഉണ്ടാവില്ല ; വൈറലായി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനനം ചേർന്ന് പ്രമേയം പാസാക്കിയതിനെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വില പോലുമുണ്ടാവില്ല. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് കെ സരേന്ദ്രൻ പറഞ്ഞു. കുറച്ചു മാസം കഴിയുമ്പോൾ ഇന്ത്യൻ മുസ്ലീങ്ങളുടെ പൗരത്വത്തിന് ഒരു ഭീഷണിയുമില്ലെന്നും ആരും ഈ രാജ്യത്തുനിന്ന് പോകേണ്ടിവന്നിട്ടില്ലെന്നും തിരിച്ചറിയുമ്‌ബോൾ പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരും കെ സരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ സരേന്ദ്രൻ വിമർശനവുമായി […]