play-sharp-fill

ബിനീഷ് ബാസ്റ്റിൻ അമ്മയിൽ അംഗമല്ല , ആ വിഷയത്തിൽ പ്രതികരിക്കാനാവില്ലെന്നു ഇടവേള ബാബു

  സ്വന്തം ലേഖിക തിരുവനന്തപുരം: കോളേജ് യൂണിയൻ വേദിയിൽ നടൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും ഇടയിലുണ്ടായ വിഷയത്തിൽ പ്രതികരണത്തിനില്ലെന്ന് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബു. വിഷയത്തെക്കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ബിനീഷ് ബാസ്റ്റിൻ ‘അമ്മ’യിൽ അംഗമല്ലെന്നും ഇടവേള ബാബു പറഞ്ഞു. മൂന്ന് സിനിമകളിലെങ്കിലും അഭിനയിച്ചിരിക്കണമെന്നാണ് ‘അമ്മ’യിൽ അംഗത്വത്തിന് അപേക്ഷിക്കാൻ അഭിനേതാക്കൾക്കുള്ള മാനദണ്ഡം. ഒരുലക്ഷം രൂപയാണ് മെമ്പർഷിപ്പ് ഫീസ്. ‘ഒരു അഭിനേതാവ് സിനിമയിൽ സജീവമായതിന് ശേഷം അപേക്ഷിക്കുമ്പോഴേ അംഗത്വം നൽകാറുള്ളൂ. അംഗത്വ ഫീസായ ഒരു ലക്ഷം രൂപ കടം വാങ്ങി അപേക്ഷിക്കേണ്ട […]

വാളയാർ കേസ് ; പുനരന്വേഷണം വേണമെന്ന ഹർജി പരിഗണിക്കാനാവില്ല , എന്നാൽ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാരിനും അപ്പീൽ നൽകാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ കോടതി വിധിക്കെതിരെ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും അപ്പീൽ നൽകാൻ നിലവിൽ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. പത്രറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പത്രറിപ്പോർട്ടുകൾ എല്ലാം ശരിയാണോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. സംസ്ഥാനത്ത് നിലവിൽ പോക്‌സോ കേസുകളിൽ […]

കടുത്ത വയറുവേദന ; ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ ഹൈക്കോടതി ഉത്തരവ്

  സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻധനമന്ത്രി പി. ചിദംബരത്തിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡുണ്ടാക്കാൻ എയിംസ് ഡയറക്ടറോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ചിദംബരത്തെ ചികിത്സിക്കുന്ന ഹൈദരാബാദിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് നാഗേശ്വർ റെഡ്ഡിയെക്കൂടി ബോർഡിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ആരോഗ്യകാരണങ്ങളാൽ ഇടക്കാലജാമ്യം തേടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിമ്പോഴാണ് ജസ്റ്റിസ് സുരേഷ് കെയ്ത്തിന്റെ നടപടി. തന്റെ ആരോഗ്യനില മോശമായി വരുകയാണെന്നും ശരീരഭാരം 73-ൽ നിന്ന് 66 കിലോഗ്രാമായി കുറഞ്ഞെന്നും ചിദംബരം അറിയിച്ചിരുന്നു. ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്ററോളജിയിൽ ഡോ. […]

കേരള കോൺഗ്രസ്സ് അധികാര തർക്കവിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണ് , കട്ടപ്പന സബ്‌കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകും ; ജോസ്.കെ.മാണി

  സ്വന്തം ലേഖിക കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി എം.പി. ഏതാണ് യഥാർഥ കേരളാ കോൺഗ്രസ് എന്ന തർക്കത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ അന്തിമ തീരുമാനം വന്നതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിലെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ്‌കോടതി വിധിച്ചത്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി […]

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

  സ്വന്തം ലേഖിക കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അൽഅമീൻ, അൽ മുബീൻ, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അൽഅമീൻ, മുഹമ്മദ് ജാസിം […]

സെക്‌സ് റാക്കറ്റ് സി.പി.എമ്മിന്റെ പോഷകസംഘടനായി മാറുന്നു , മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല ; കുമ്മനം രാജശേഖരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി.പി.എം വേട്ടക്കാരുടെ പാർട്ടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു. വാളയാർ കേസിൽ പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്നതിനായി എത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിലെത്തിയപ്പോൾ, മുഖ്യമന്ത്രി […]

മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ തർക്കം മുറുകുന്നു.മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് […]

പെരിയ ഇരട്ടക്കൊല : പ്രതികൾക്ക് കുരുക്ക് മുറുകുന്നു ; ക്രൈംബ്രാഞ്ച് കുറ്റപത്രം സി.ബി.ഐയ്ക്ക് കൈമാറി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രമുൾപ്പെടെയുള്ള ഫയലുകൾ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. ഇതോടെ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. മുഴുവൻ ഫയലുകളും സി.ബി.ഐക്ക് കൈമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല. ശരത്ത് ലാലിന്റെയും കൃപേക്ഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്ന് സെപ്തംബർ 30ന് കേസ് സി.ബി.ഐക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായത്. പെരിയ ഇരട്ടകക്കൊലകേസിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനു […]

ആളില്ലാത്ത ബാഗ് വിമാനത്താവളത്തിൽ ; പരിഭ്രാന്തരായി യാത്രക്കാരും സുരക്ഷാസേനയും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യാന്തര വിമാനത്താവളത്തിൽ ഉടമയില്ലാത്ത ബാഗ് യാത്രക്കാരെയും സുരക്ഷാസേനയേയും പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം. വെള്ളിയാഴ്ച പുലർച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ഉടമയില്ലാത്ത നിലയിൽ ബാഗ് അധികൃതർ കണ്ടെത്തിയത്. ഇതേത്തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിട്ടില്ല. ശേഷം ഡൽഹി പോലീസും എയർപോർട്ട് പൊലീസും ചേർന്ന് ബാഗ് സംഭവസ്ഥലത്ത് നിന്നും മാറ്റിയാണ് പരിശോധന നടത്തിയത്. എന്നാൽ സംശയകരമായ വസ്തുക്കളൊന്നും ബാഗിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

  സ്വന്തം ലേഖകൻ കട്ടപ്പന: കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണി പ്രവർത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്കോടതിയെ സമീപിച്ചത്.