video
play-sharp-fill

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം: ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ; കെ.കെ ഫിലിപ്പുകുട്ടി പ്രസിഡന്റ്; എൻ.പ്രതീഷ് സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി നടത്തിവരുന്ന അനധികൃത വഴിയോരക്കച്ചവടം, വീട്ടിൽ ഊണ്, ഓൺലൈൻ കച്ചവടം എന്നിവയെ നിയമത്തിന്റെ പരിധിയിൽക്കൊണ്ടു വരണം. […]

ജയം ഉറപ്പിച്ചിട്ടും അക്രമം അഴിച്ചു വിട്ട് എസ്.എഫ്.ഐ: എം.ജി സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസുകാരും ഏറ്റുമുട്ടി; പന്ത്രണ്ടു പൊലീസുകാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിട്ടും അക്രമം അഴിച്ചു വിട്ട് എസ്.എഫ്.ഐ. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകരെ അടക്കം തിരഞ്ഞുപിടിച്ച് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെയും വെറുതെ വിട്ടില്ല. അക്രമം […]

കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് താക്കീതായി പൊലീസിന്റെ പ്രദർശനം: മടിക്കേണ്ട പ്രതികരിക്കുക നിങ്ങൾക്കൊപ്പം പൊലീസ് കാവലുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: കേരള പൊലീസ് കൈപിടിച്ചു കൂടെയുണ്ട്.. നിങ്ങൾ ഒന്നും ഭയക്കേണ്ടതില്ല… കുട്ടികളുടെ സുരക്ഷയ്ക്കായി കുഞ്ഞേ നിനക്കായി എന്ന പേരിൽ സംസ്ഥാന പൊലീസ് തയ്യാറാക്കിയ വീഡിയോ സന്ദേശം പറയുന്നത് ഇതാണ്. ചാക്യാർ കൂത്തിന്റെ മാതൃകയിൽ കേരള പൊലീസ് തയ്യാറാക്കിയ ഈ […]

സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

  സ്വന്തം ലേഖിക കോട്ടയം :പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 29 […]

തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്യൂൺ (ക1ാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ […]

സ്‌കൂൾ കുട്ടികളുടെ വിനോദയാത്രക്കിടെ ഓടുന്ന ബസിൽ നിന്നിറങ്ങി ബസിനൊപ്പം നടന്ന് ഡ്രൈവർ ; ബസും ഡ്രൈവറും കസ്റ്റഡിയിൽ

  സ്വന്തം ലേഖിക കൊല്ലം: കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ ഹയർസെക്കൻഡറി സ്‌കൂളിൽ ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്ത് കുളക്കട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത്. ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ അഭ്യാസ […]

ഗോഡ്‌സെ ‘ദേശഭക്തനെന്ന’ പരാമർശം ; പ്രഗ്യാ സിംഗിനെ പ്രതിരോധ സമിതിയിൽ നിന്നും ഒഴിവാക്കി

  സ്വന്തം ലേഖിക ഡല്‍ഹി : മഹാത്മാഗാന്ധിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ രംഗത്ത് . എംപി പറഞ്ഞത് തീര്‍ത്തും അപലപനീയമാണെന്നും ബിജെപി ഇത്തരം പരാമര്‍ശങ്ങളെ […]

ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ് ; സിപിഐ നേതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഭവനം പദ്ധതിയിൽ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് പിഎം ബഷീറിനെ അറസ്റ്റ് ചെയ്തു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരാണ് […]

60-ാംമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

  സ്വന്തം ലേഖിക കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്പീക്കർ ബി.ശ്രീരാമകൃഷ്ണൻ തിരിതെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാകയുയർത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി […]

എയർ ഇന്ത്യയും കച്ചവടത്തിന് ; സ്വകാര്യ വത്കരിച്ചില്ലെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്വകാര്യവത്കരിക്കപ്പെടുന്നില്ലെങ്കിൽ എയർ ഇന്ത്യയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ഹർദീപ് സിംഗ് പുരി. പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ കുറിച്ച് പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിനുളള മറുപടിയായാണ് മന്ത്രി ഇത്തരത്തിൽ അഭിപ്രായ പ്രകടനം […]