play-sharp-fill

കേരളത്തിലെ സർക്കാർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്,ഭരണകൂട ഭീകരതയാണ്,മനുഷ്യാവകാശ ലംഘനമാണ്, ഒറ്റവാക്കിൽ പറഞ്ഞാൽ ക്രൂരതയാണ് ; പ്രത്യയശാസ്ത്രം മറയാക്കിയ കപടന്മാർ 30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു, പനി വന്നാൽ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു ; കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.എൽ.എ വി.ടി.ബൽറാം

  സ്വന്തം ലേഖിക മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിനോട് ആത്മാർത്ഥതയുള്ള പാവങ്ങളാണ് നാടൻ തോക്കും പേനാക്കത്തിയുമായി കാട് കയറുന്നതെന്നും പ്രത്യയശാസ്ത്രം മറയാക്കിയ കപടന്മാർ മുപ്പത് കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുകയും പനി വന്നാൽ അമേരിക്കയിലേക്ക് ചികിത്സക്ക് പോവുകയും ചെയ്യുന്നതായും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കമ്യൂണിസ്റ്റ് വകഭേദങ്ങളിൽ ഇപ്പോഴും വിശ്വസിക്കുന്നവർ അൽപ്പബുദ്ധികൾ മാത്രമാണ് അവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു പോസ്റ്റിന്റെ പൂർണ രൂപം കമ്മ്യൂണിസം, […]

ഒരുക്കങ്ങൾ ഇഴയുന്നു ; ഇത്തവണയും ശബരിമല തീർത്ഥാടകർ എത്തേണ്ടത് അസൗകര്യങ്ങളുടെ നടുവിലേക്ക്

സ്വന്തം ലേഖിക ശബരിമല: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കഴിഞ്ഞവർഷം പ്രളയത്തിൽ മുങ്ങിയ പമ്പയിൽ ഇക്കുറിയും വലിയ മാറ്റങ്ങളൊന്നുമില്ല. മണൽ കയറി നികന്ന പമ്പയാറിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയില്ല. പമ്പയാറിനെ പൂർവ്വ സ്ഥിതിയിലാക്കൻ മൈനർ ഇറിഗേഷൻ വകുപ്പിനാണ് ചുമതല. എന്നാൽ ഇതുവരെ വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള തടയണകളുടെ നിർമ്മാണം ആരംഭിച്ചിട്ടേയുള്ളു. കഴിഞ്ഞ പ്രളയത്തിൽ നദിയോട് ചേർന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് പോയത് കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ഈ സ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം-രാമേശ്വരം സ്‌പെഷ്യൽ ട്രെയിൻ സർവീസ് ഡിസംബർ 30 വരെ നീട്ടി

  സ്വന്തം ലേഖിക കൊച്ചി : എറണാകുളം-രാമേശ്വരം സ്പെഷ്യൽ ട്രെയിനിന്റെ സർവീസ് ഡിസംബർ 30 വരെ നീട്ടി. എല്ലാ തിങ്കളാഴ്ചകളിലും രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ (06033) പിറ്റേ ദിവസം രാവിലെ 7.30ന് രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ (06034) ചൊവ്വാഴ്ചകളിൽ രാത്രി 8.55ന് രാമേശ്വരത്തു നിന്നു പുറപ്പെട്ടു ബുധനാഴ്ച രാവിലെ 10.45ന് എറണാകുളത്ത് എത്തും. പഴനി, മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എ.പി.ജെ.അബ്ദുൾ കലാം സ്മാരകം, ഏർവാടി ദർഗ എന്നിവടങ്ങളിലേക്കുളള സന്ദർശകർക്കു ഉപകാരപ്രദമായ സർവീസാണ് […]

അനധികൃതമായി സൂക്ഷിച്ച 140 ചാക്ക് റേഷനരി പിടികൂടി

  സ്വന്തം ലേഖകൻ ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടികൂടി സിവിൽ സ്‌പ്ലെ അധികൃതർ പിടികൂടി. കരുവാറ്റ കന്നുകാലി പാലം എസ്.എൻ കടവിന് സമീപം കരിത്തറയിൽ യൂസഫിന്റെ വീടിന് സമീപത്തെ ഷെഡിൽ അനധികൃതമായി പ്ലാസ്റ്റിക്ക് ചാക്കുകളിൽ സൂക്ഷിച്ച 70 ക്വിന്റൽ റേഷനരിയാണ് പിടിച്ചെടുത്തത്. 50 കിലോ അടങ്ങുന്ന 140 പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. എന്നാൽ താറാവിന് തീറ്റയായി നൽകുന്ന ഉപയോഗ ശൂന്യമായ അരിയാണന്നാണ് വീട്ടുകാർ പറയുന്നത്.പിടിച്ചെടുത്ത സാധനങ്ങൾ വിശദമായ പരിശോധനയ്ക്കായി സപ്ലെകോ ഡിപ്പോയിലേക്ക് മാറ്റി. വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്തതായി […]

വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരൻ മരിച്ച നിലയിൽ

സ്വന്തം ലേഖിക തലയോലപ്പറമ്പ് :വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിലെ ജീവനക്കാരനെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളൂർ കാരിക്കോട് അരുൺ നിവാസിൽ ഒ.ജി.ശിവദാസൻ നായരെയാണ്(58) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളൂർ ന്യൂസ് പ്രിൻറ് ഫ്രാക്ടറിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതിനെ തുടർന്ന് മാസങ്ങളായി ശമ്പളം ലഭിക്കാത്തതുമൂലം ശിവദാസൻ നായർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. വരുമാനം നിലച്ചതോടെ രോഗിയായ ഭാര്യയെ ചികിത്സിക്കുവാൻ പോലും മാർഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ശിവദാസൻ. ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താൻ വസ്തു വിൽക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ജീവിതം വഴിമുട്ടിയതിൻറെ നിരാശയിൽ ഇയാൾ […]

യൂണിവേഴ്‌സിറ്റി കത്തിക്കുത്തിലും പിഎസ്‌സി പരീക്ഷയിലും തിരിമറി നടത്തിയവർക്കും സർക്കാരിന്റെ കാരുണ്യം ;കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത്, പി.എസ്.സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. ഇരുകേസുകളിലും പൊലീസ് കുറ്റപത്രം നൽകാനുണ്ടായ കാലതാമസമാണ് സ്വാഭാവികമായി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കന്റോൺമെൻറ് പൊലീസും പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ രണ്ട് മാസത്തിലേറെയായിട്ടും ക്രൈംബ്രാഞ്ചും കുറ്റപത്രം സമർപ്പിക്കാത്തതും എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാലുമാണ് ശിവരഞ്ജിത്തും നസീമും സെൻട്രൽ ജയിൽമോചിതരായത്. കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുൽ, സഫീർ എന്നിവർ […]

കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിന്റെ യോഗത്തിൽ ഈ നിർദ്ദേശത്തിന് അനുമതി നൽകുമെന്നാണ് സൂചന. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയായിരിക്കും (എൻ.പി.പി.എ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി […]

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പിആർഓ ആയി തൊടുപുഴ സ്വദേശി എസ്‌ സുബ്രമണ്യൻ ചുമതലയേറ്റു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടറായി എസ്. സുബ്രമണ്യൻ ചുമതലയേറ്റു. തൊടുപുഴ സ്വദേശിയായ ഇദ്ദേഹം 2001 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്. കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജണൽ ഔട്ട്‌റീച്ച് ബ്യൂറോയുടെ ഡയറക്ടറായിരുന്നു. മൂന്ന് സേനാ വിഭാഗങ്ങളെ കൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും മീഡിയ-പബ്‌ളിസിറ്റി കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത കാര്യാലയമാണ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസ്. ഈ ഡയറക്ടറേറ്റിന് കീഴിൽ രാജ്യത്താകമാനം 25-ഓളം പ്രതിരോധ വക്തക്കൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് […]

മുഖ്യമന്ത്രി പദം തനിക്കെന്ന് ഫട്‌നാവീസ് , വേറെ വഴി നോക്കുമെന്ന് ശിവസേന ; മഹാരാഷ്ട്രയിൽ അടിയോടടി

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപികരണമായതോടെ മുഖ്യമന്ത്രിപദം പങ്കുവെക്കാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയുമായുള്ള ചർച്ചയിൽനിന്ന് ശിവസേന പിന്മാറുകയും ചെയ്തു. എന്നാൽ ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം നിലനിൽക്കുമ്പോൾ തന്നെ സോണിയ ഗാന്ധി എൻ.സി.പി പ്രസിഡന്റ് ശരദ് പവാറിനെ ഇന്നലെ ഫോണിൽ വിളിച്ചത് അഭ്യൂഹങ്ങൾക്കും വഴിയൊരുക്കി. മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്നും അത്തരം വാഗ്ദാനം സേനക്ക് നൽകിയിട്ടില്ലെന്നും അടുത്ത അഞ്ചു വർഷവും താൻതന്നെ മുഖ്യമന്ത്രി ആകുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കിയതോടെയാണ് രംഗം കൊഴുത്തത്. തൊട്ടുപിന്നാലെ തുല്യ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് സംസാരിക്കുന്ന […]

വാളയാറിൽ വൻ ഗൂഢാലോചന ; ഇളയ കുട്ടിയുടെ ദേഹത്ത് മുറിപ്പാടുകൾ ഉണ്ടായിരുന്നു ; ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞത് പലതും കോടതിയിലെത്തിയില്ല വൻ അട്ടിമറി

  സ്വന്തം ലേഖിക പാലക്കാട് : വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കേസ് അന്വേഷണ റിപ്പോർട്ടിൽ വൻ അട്ടിമറി നടന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. മരിച്ച ഇളയക്കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത് ഭാഗത്തെ കക്ഷത്തിന് ചുറ്റുമായാണ് മുറിപ്പാട് ഉണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു മുറിപ്പാടിന്റെ കാര്യം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാട് ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്നിട്ടും ഇതിനെപ്പറ്റി കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി എന്നാണ് പരാമര്‍ച്ചിരുന്നത്.കൊലപാതക […]