video
play-sharp-fill

ക്ഷമിക്കണം സർ , ഞങ്ങൾ ഇനിയും വീഡിയോ എടുക്കും ..! ആർക്കും എടുക്കാം പൊലീസിന്റെ വീഡിയോ: നിയമം പഠിക്കണം സർ; യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: സീറ്റ് ബെൽറ്റിടാതെ വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ യുവാവ് സസ്പെന്റ് ചെയ്യിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ വൈറലായ ചോദ്യമാണ് ജോലി ചെയ്യുന്ന പൊലീസുകാരുടെ വീഡിയോ യോ ഫോട്ടോയോ പൊതുജനത്തിന് എടുക്കാമോ എന്നത്. നിയമത്തിന്റെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇതിനെ ന്യായീകരിക്കുകയാണ് നിയമപരിജ്ഞാനമുള്ള യുവാവ്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികനെതിരെ ഇതേ പൊലീസ് ഡ്രൈവർ പോലീസിൽ പരാതി നൽകിയിരുന്നു. സീറ്റ്‌ബെൽറ്റ് ധരിക്കാത്ത പോലീസ് ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവിനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് വിവിധ വകുപ്പുകൾ പ്രകാരം കേസ് […]

വണ്ടിയോടിക്കുമ്പോൾ ഫോൺ കയ്യിൽപ്പിടിച്ചാൽ പിഴവരും: ബ്ലൂട്ടൂത്തിന് പ്രശ്‌നമില്ല; കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി ഇന്ന് നിലവിൽ വരും

സ്വന്തം ലേഖകൻ കോട്ടയം: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ പതിനായിരം വരെ ഉയർത്തിയ കേന്ദ്ര സർക്കാർ നിയമത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഡ്രൈവിങ്ങിനിടെ ‘കൈകളിൽ പിടിച്ച് ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ’ (ഹാൻഡ്ഹെല്ഡ് കമ്യൂണിക്കേഷൻ ഡിവൈസസ്) ഉപയോഗിക്കുന്നത് കുറ്റകരമാണ്. എന്നാൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നതു കുറ്റകരമാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ സൂചിപ്പിച്ചു. അതേസമയം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമലംഘനങ്ങൾക്കുളള ശിക്ഷ കർശനമാക്കുന്നതിനോടൊപ്പം പിഴത്തുകയിൽ വൻ വർധനവും […]

അടി തുടർന്ന് കേരള കോൺഗ്രസ്: സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി; ഇന്നില്ലെന്ന് പി.ജെ ജോസഫ്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് കേരള കോൺഗ്രസിൽ ആരംഭിച്ച അടി തുടരുന്നു. സ്ഥാനാർത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നു പ്രസ്താവന ഇറക്കിയ ജോസ് കെ.മാണിയെ വെട്ടി പി.ജെ ജോസഫ് രംഗത്ത് എത്തിയതോടെയാണ് കേരള കോൺഗ്രസിൽ അടി മുറുകുന്നത്. പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന പി ജെ ജോസഫിൻറെ പ്രതികരണത്തിന് മറുപടിയുമായി ജോസ് കെ മാണിയും രംഗത്ത് എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി ഇന്നു തന്നെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാർത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് […]

മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന ശ്രീറാമിന് സർക്കാർ നോട്ടീസ്: അച്ചടക്ക നടപടിയ്ക്ക് നോട്ടീസ് അയച്ചത് ചീഫ് സെക്രട്ടറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ്. വകുപ്പു തല അച്ചടക്ക നടപടിയ്ക്ക് മുന്നോടിയായാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ശ്രീറാമിന് നോട്ടീസയച്ചത്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് ശ്രീറാം 15 ദിവസത്തിനകം മറുപടി നൽകണം. ശ്രീറാം പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങൾ പാലിക്കാതെയും കാറോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കി എന്നാണ് പരാതി. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ വകുപ്പു തല നടപടിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപം […]

സൂര്യകാലടി വിനായകചതുർത്ഥി: സാംസ്കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായവും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായ വിതരണവും നടന്നു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി   സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ പി.സി.ജോർജ് എം.എൽ.എ, സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, തിരുനക്കര പുത്തൻപള്ളി ഇമാം കെ.എം.താഹ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ വിനു. ആർ .മോഹനൻ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശ്ശേരി, പി.എൽ.ശരവണൻ എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം കുടുംബങ്ങൾക്ക് സഹായ വിതരണവും നടന്നു.          […]

പാലിൽ പോലും പ്ളാസ്റ്റിക്ക്: റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സിന് : മാത്രം ധൃതി പിടിച്ച നിരോധനം എന്തിന് : സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം : ഉലകം മുഴുവന്‍ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളും പ്ലാസ്റ്റിക്ക് കവറുകളും  നിരവധി നിലവിലിരിക്കേ ധൃതി പിടിച്ച് റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സ് കേരളാ തദ്ദേശസ്വയംഭരണവകുപ്പ് നിരോധിച്ചത് പൂര്‍ണ്ണമായും ശാസ്ത്രീയ പഠനവും ശരിയായ നിരീക്ഷണവും ഇല്ലാതെയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍ പ്രകാരം റീയുസ് ചെയ്യാവുന്നതോ റീസൈക്കിള്‍ ചെയ്യാവുന്നതോ ആയ പ്രോഡക്റ്റുകള്‍ നിരോധിക്കരുത് എന്ന നിര്‍ദ്ദേശം നിലവിലുണ്ട്. ഫ്‌ളക്‌സ് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാവുന്നവയാണെന്ന് ഫ്‌ളക്‌സ് പ്രിന്റിങ്ങ് യൂണിറ്റുകളുടെ ഏകീകൃത സംഘടനയായ സൈന്‍ പ്രിന്റിങ്ങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ വിവിധ പരീക്ഷണ ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് […]

സിനിമാക്കാരോട് സർക്കാരിന്റെ കൊടും ചതി: ജി.എസ്.ടിയ്ക്ക് പിന്നാലെ വിനോദ നികുതിയും; അഞ്ച് മുതൽ എട്ട് ശതമാനം വിനോദ നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിഴിയും

സ്വന്തം ലേഖകൻ കോട്ടയം:  സിനിമാക്കാരോട് സർക്കാരിന്റെ കൊടും ചതി. ജിഎസ്ടി വന്നപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ നീക്കത്തിൽ വിറച്ച് തീയറ്ററുകൾ.  സിനിമ ടിക്കറ്റുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്ക് വിനോദ നികുതി ഈടാക്കാനാണ് ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുന്നത്. നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കാനാണ് സർക്കാർ തീരുമാനം.സെപ്റ്റംബർ ഒന്നു മുതലാണ് ഉത്തരവ് നിലവിൽ വരിക. ഇ-ടിക്കറ്റിംഗ് നിലവിൽ വരുന്നത് വരെ ടിക്കറ്റുകൾ തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുപോയി സീൽ […]

പാലാരിവട്ടം പാലം: സൂരജിന് പിന്നാലെ ഇബ്രഹിം കുഞ്ഞും അറസ്റ്റിലാകും; പാലാ തിരഞ്ഞെടുപ്പിന് മുൻപ് അറസ്റ്റുണ്ടായേക്കും; പാലാ കടക്കാൻ നിർണ്ണായക നടപടിയുമായി സർക്കാർ 

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലാരിവട്ടം പാലം പാലാ തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാക്കി മാറ്റാരൊരുങ്ങി സംസ്ഥാന സർക്കാർ. ടി.ഒ സൂരജിന് പിന്നാലെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ കൂടി അകത്താക്കി നിർണ്ണായകമായ തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ട് പുറത്തെടുക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അഴിമതിക്കേസിൽ മുൻ മന്ത്രിയെ തന്നെ ജയിലിലാക്കിയാൽ പാലാ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ കഴിയുമെന്ന നിർണ്ണായകമായ തന്ത്രമാണ് ഇപ്പോൾ സർക്കാർ പയറ്റുന്നത്. ഇതിനു മുന്നോടിയായി  വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. മു​ന്‍ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് അ​ട​ക്ക​മു​ള്ളവ​ര്‍ അ​റ​സ്​​റ്റി​ലാ​യ […]