video
play-sharp-fill

ചെന്നൈയ്ക്ക് പുറത്ത് 3.28 കോടി രൂപയുടെ രണ്ട് ഫ്‌ളാറ്റുകൾ ; ജസ്റ്റിസ് താഹിൽ രമണിയ്‌ക്കെതിരെ സിബിഐ അന്വേഷണം

സ്വന്തം ലേഖിക ചെന്നൈ: രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹിൽരമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നിർദ്ദേശം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. താഹിൽ രമണി നടത്തിയ പണമിടപാടുകളും ബാങ്ക് രേഖകളും സി.ബി.ഐ പരിശോധിക്കും. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ 3.28 കോടി രൂപയ്ക്ക് രണ്ട് ആഡംബര ഫ്ളാറ്റുകൾ താഹിൽരമണി സ്വന്തമാക്കിയതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം തങ്ങളുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്റെ ആവശ്യത്തിനായി മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് 1.62 കോടി […]

സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണമുണ്ടാക്കാൻ : എം.എം.മണി

സ്വന്തം ലേഖിക കോന്നി: കെ.സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കാനെത്തുന്നത് പണം മോഹിച്ചെന്ന് എം.എം.മണി പരിഹസിച്ചു . കെ.സുരേന്ദ്രൻ ആനയല്ല, കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോൺഗ്രസിലെ കലഹം ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും എൽഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് സുരേഷ് കുമാർ വട്ടിയൂർകാവിലും കെ സുരേന്ദ്രൻ കോന്നിയിലുമാണ് മത്സരിക്കുന്നത് . സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവർ യോജിച്ച സ്ഥാനാർഥികളെന്നും ആർഎസ്എസ് വിലയിരുത്തുന്നു. നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 84 വോട്ടിനു പരാജയപ്പെട്ട സുരേന്ദ്രൻ ഇനി അവിടെ മത്സരിക്കാനില്ലെന്ന് നേരത്തേ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് കേസും […]

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് നരേന്ദ്ര മോദി ; ഒക്ടോബർ 13 ന് മറിയം ത്രേസ്യയെ വിശുദ്ധയായ് പ്രഖ്യാപിക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: പ്രതിമാസ മൻ കി ബാത്ത് പരിപാടിയിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ‘മൻ കി ബാത്ത്’ പരിപാടിയിലാണ് മറിയം ത്രേസ്യയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചത്. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒക്ടോബർ 13 നാണ് മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്റ്റർ മറിയം ത്രേസ്യ അമ്പതു വർഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവൃത്തികൾ ലോകത്തിനു മുഴുവൻ ഉദാഹരണമാണ്. സാമൂഹ്യസേവന, […]

പണം നൽകുന്നതും പലിശ പിരിക്കുന്നതും ഗുണ്ടകൾ: നഗരം കീഴടക്കാൻ ബ്ലേഡ് മാഫിയയ്ക്ക് ഗുണ്ടാ സംഘങ്ങളുടെ തണൽ; വീണ്ടും കുബേരൻമാർ ഗുണ്ടാ സംഘങ്ങളുടെ തണലിൽ രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഒരിടവേളയ്ക്ക് ശേഷം നഗരം കീഴടക്കാൻ ഗുണ്ടാ സംഘങ്ങളുടെ തണലിൽ ബ്ലേഡ് മാഫിയ ചിറക് വിരിക്കുന്നു. ഗുണ്ടാ നേതാക്കളായ അലോട്ടിയും, വിനീത് സഞ്ജയനും ജയിലിലായതോടെയാണ് ബ്ലേഡ് മാഫിയ ഇടപാടുകൾക്ക് ഗുണ്ടാ സംഘം നൽകുന്ന തണൽ സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ബ്ലേഡ് ഇടപാടുകളുമായി ബന്ധപ്പെട്ട് പണം പലിശയ്ക്ക് നൽകിയ ശേഷം ആളുകളെ ഭീഷണിപ്പെടുത്തിയ തുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്‌ക്കെതിരെ കോട്ടയം വെസ്റ്റ് , ഗാന്ധിനഗർ, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലോട്ടിയും വിനീത് സഞ്ജയനും അറസ്റ്റിലായതോടെ […]

തനിക്ക് വഴങ്ങിയാൽ ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ കോളജിൽ സീറ്റ്; പഠിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ജോലി: തനിക്ക് വമ്പൻ രാഷ്ട്രീയ സ്വാധീനം: നുണയുടെ ചീട്ടുകൊട്ടാരം ഒറ്റ നിമിഷം കൊണ്ടു തകർന്നു; പീഡനക്കേസിൽ പ്രതിയായ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ കൊച്ചി: സാധാരണക്കാരിയും പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുമായ യുവതിയെ ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ജോലിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ കബളിപ്പിച്ച് ഒന്നര മാസത്തോളം തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.  ദേവികുളം സബ് രജിസ്ട്രാർ ഓഫീസ്മുറ്റത്ത് വെള്ളിയാഴ്ച അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഒടുവിൽ പ്രതിയെ കുടുക്കിയത്.  ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന സുഗതന്റെ മകൻ സുദർശനനെ (23) കുടുക്കിയത്. എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദത്തിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ വളച്ചെടുത്തത്. ഇതിന് ശേഷം […]

ശബരിമലയിൽ ഹിന്ദു ഇടഞ്ഞു: സുപ്രീം കോടതി വിധി നടപ്പാക്കാതിരുന്നതോടെ ഓർത്തഡോക്‌സ് സഭയും എതിർവശത്തായി; പിറവം പള്ളിയിലൂടെ കൂടെയുണ്ടായിരുന്ന യാക്കോബായ സഭയും മറുകണ്ടം ചാടി; സുപ്രീം കോടതി വിധികൾ തിരിച്ചടികളാകുമ്പോൾ അഞ്ചു തിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ ഇടഞ്ഞു നിൽക്കുന്ന ഹിന്ദു സമൂഹം, പ്രത്യേകിച്ച ഹിന്ദു സ്ത്രീകൾക്ക് സർക്കാരിനോടു എതിരഭിപ്രായമുണ്ടായിരുന്നു. അവർ ചോദിച്ചിരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് മരടിലെയും, പള്ളിത്തർക്കത്തിലെയും സുപ്രീം കോടതി വിധി എന്തായി എന്നതായിരുന്നു. എന്നാൽ, ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിരിക്കുകായണ് ഇപ്പോൾ സർക്കാർ അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് ഈ സുപ്രീം കോടതി വിധി നടപ്പാക്കിയെടുത്ത കരുത്തിലാണ്. പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാനയർപ്പിക്കാൻ എത്തിയതോടെയാണ് സുപ്രീംകോടതിയുടെ വിധി നടപ്പിലായത്. പള്ളി തർക്കത്തിൽ […]

അഞ്ചു മണിക്കൂർ ഭീകരരുടെ തോക്കിൻ മുനയിൽ: തലയ്ക്കു മുകളിലൂടെ മൂളിപ്പറന്നത് ബുള്ളറ്റുകൾ; ജീവൻ തിരിച്ചു ലഭിച്ചത് ഭാഗ്യം കൊണ്ടു മാത്രം; ഭീകരരുടെ പിടിയിലകപ്പെട്ട അഞ്ചു മണിക്കൂറിനെപ്പറ്റി ഓർമ്മിച്ചെടുത്ത് ബിജെപി നേതാവ്

സ്വന്തം ലേഖകൻ കശ്മീർ: ആ അഞ്ചു മണിക്കൂർ അദ്ദേഹത്തിന് അഞ്ഞൂറ് ദിവസം പോലെയായിരുന്നു. തലയിലേയ്ക്കു തോക്കു ചൂണ്ടി നിൽക്കുന്ന ഭീകരർ. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു ആ മരണ യാത്ര. എന്നാൽ, അതീവ സാഹസികമായ രംഗങ്ങളിലൂടെ പക്ഷേ, അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ മടങ്ങിയെത്തി. കശ്മീരിലെ ബറ്റോട്ട നഗരത്തിൽ കഴിഞ്ഞ ദിവസം ഭീകരർ ബന്ദിയാക്കിയ ബിജെപി നേതാവിന്റെ ഞെട്ടിക്കുന്ന അനുഭവം പുറത്ത്. ഭീകരരോടൊപ്പമുള്ള ആ അഞ്ച് മണിക്കൂർ ഭയാനകമാണെന്നും ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും ബിജെപി നേതാവ് വിജയ്കുമാർ വർമ്മ പറഞ്ഞു. മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ […]

സൈനിക ശക്തിയിൽ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച് പാക്കിസ്ഥാൻ: ലോകത്തെ നാലാം നമ്പർ ശക്തിയായി ഇന്ത്യ മാറി; സൈനിക ശക്തിയിൽ ഇന്ത്യയെ വാഴ്ത്തി പാക്ക് പത്രങ്ങളും

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയുടെ സൈനിക കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ മു്ട്ടിടിച്ച് വീഴുന്നു. ഇന്ത്യയുടെ സൈനിക കരുത്തിനെ പിൻതുണച്ച് പാക്കിസ്ഥാൻ പത്രമായ ദി ന്യൂസ് ആണ് ഏറ്റവും ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്. ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തിയായ ഇന്ത്യയെ വാഴ്ത്തിയാണ് ഇപ്പോൾ ദി ന്യൂസിന്റെ രംഗപ്രവേശം. ദി ന്യൂസ്’ പുറത്തുവിട്ട സൈനിക ശക്തിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് നാലാം സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ പാകിസ്ഥാന് ഈ പട്ടികയിൽ 15ആം സ്ഥാനം മാത്രമാണ് പത്രം നൽകിയിരിക്കുന്നത്. ഗ്ലോബൽ ഫയർപവറിന്റെ രാജ്യങ്ങളുടെ സൈനിക […]

മൈ സൂപ്പർ ഹീറോ ചിത്രികരണം പൂർത്തിയായി

അജയ് തുണ്ടത്തിൽ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുൾപ്പടെ നാല്പതിലേറെ പുരസക്കാരങ്ങൾ നേടിയ മനുഷ്യൻ എന്ന ഹ്രസ്വ ചിത്രത്തിനു ശേഷം ഗിരീശൻ ചാക്ക നിർമ്മിച്ച്, മുന്നണിയിലും പിന്നണിയിലും കുട്ടികളുടെ സാന്നിധ്യവും പങ്കാളിത്തവുമായെത്തുന്ന ഹ്രസ്വചിത്രമാണ് “മൈ സൂപ്പർ ഹീറോ”. ആർട്ടിഫിഷ്യൽ സൂപ്പർ ഹീറോസിനു പിന്നാലെ പോകുന്ന ഇന്നത്തെ കുട്ടികൾക്ക്, ജീവിതത്തിൽ ഒരിക്കലും തന്നെക്കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും ചിന്തിക്കാതെ സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറാകുന്ന സൂപ്പർ ഹീറോയായ ഇന്ത്യൻ മിലിട്ടറിയെ കുറിച്ച് ബോധ്യപ്പെടുത്തുന്നതാണീ ചിത്രം . ഏത് പ്രതികൂല സാഹചര്യത്തിലും മനസ്സിടറാതെ […]

ശബരിമല വീണ്ടും വോട്ടാക്കാമെന്ന് പ്രതീക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ: കുമ്മനത്തെ അവസാന ലാപ്പിൽ പുറത്താക്കി ഗ്രൂപ്പ് കളിയിലൂടെ വട്ടിയൂർക്കാവിൽ എസ്.സുരേഷ്: ത്രികോണ പോരാട്ടം പ്രതീക്ഷിച്ചത് വട്ടിയൂർക്കാവിൽ: പക്ഷേ നടക്കുന്നത് കോന്നിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം:  ശബരിമല വോട്ടാക്കി മാറ്റാൻ കോന്നി ഉപതിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ ഇറക്കി ബി ജെ പിയുടെ നിർണ്ണായക കളി. വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും , അരൂരിൽ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് എസ്.സുരേഷും , മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും , എറണാകുളത്ത് സി.ജി രാജഗോപാലും ആണ് സ്ഥാനാർത്ഥികൾ ആയി എത്തുക. അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചതോട അപ്രതീക്ഷിത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുമ്മനം രാജശേഖരന് പകരം ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വന്നതോടെ മണ്ഡലത്തിലെ ത്രികോണ പോര് […]