play-sharp-fill

എസ്. മണികുമാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. 2006-ലാണ് ജസ്റ്റിസ് മണികുമാർ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായത്. മുൻപ് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മറ്റ് ഏഴ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെക്കൂടി നിയമിച്ചിട്ടുണ്ട്:ജസ്റ്റിസ് വിക്രം നാഥ് – ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി – സിക്കിം ഹൈക്കോടതി, […]

ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം: 11 പേരെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു; എല്ലാ പ്രതികൾക്കുമെതിരെ വധശ്രമത്തിന് കേസ്; പുറത്തു നിന്നെത്തിയ ആളുകൾക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് 11 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും സസ്‌പെന്റ് ചെയ്തത്. സംഭവത്തിലെ പ്രതികളായ എല്ലാ വിദ്യാർത്ഥികൾക്കും എതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് എ.ബി.വി.പി പ്രവർത്തകരെയും, ഒൻപത് എസ്.എഫ്.ഐ പ്രവർത്തകരെയുമാണ് പുറത്താക്കിയിരിക്കുന്നത്. കോളേജിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ശക്തമായ നടപടികളാണ് പൊലീസും കോളേജ് മാനേജ്‌മെന്റും ചേർന്ന് സ്വീകരിച്ചിരിക്കുന്നത്. ഏറ്റുമാനൂരപ്പൻ കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ ഭരത് അശോക് കുമാർ, ജി.ആദിത്യൻ, സൂരജ് സുരേഷ്, അരവിന്ദ് ബിജു, […]

ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനായി മണര്‍കാട് ഒരുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: എട്ടുനോമ്പാചരണത്തിന്റെ ആരംഭസ്ഥാനവും ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏക ദൈവാലയമാണ് മണര്‍കാട് പളളി. വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥത യാചിച്ച് ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥരായ ആര്‍ക്കും നിരാശരായി മടങ്ങി പോകേണ്ടി വന്നിട്ടില്ല എന്ന് ഈ വിശുദ്ധ ദൈവാലയത്തെ ഏറെ പ്രസിദ്ധമാക്കിയിരിക്കുന്നു. വി. ദൈവമാതാവിന്റെ നിത്യസാന്നിദ്ധ്യമുള്ള പുണ്യസ്ഥലമാണ് മണര്‍കാട് പളളി. അതുകൊണ്ട് തന്നെ അത്ഭുതങ്ങളുടെ കലവറ കൂടിയാണിവിടം. രോഗ വിമുക്തി, സന്താനസൗഭാഗ്യം, പൈശാചിക ബന്ധന […]

അനിയൻ കുഞ്ഞും തന്നാലായത് എത്തി

അജയ് തുണ്ടത്തിൽ നാട്ടിൽ അടിച്ചുപൊളിച്ച് സുഖിയനായി ജീവിക്കുന്ന യുവാവ് അനിയൻകുഞ്ഞിന്റെ ജീവിതം ഒരു പ്രതിസന്ധിയെ നേരിടുന്നു. അതോടെ അയാൾ അമേരിക്കയിലേക്ക് പറിച്ചുനടേണ്ട അവസ്ഥയിലെത്തുന്നു. അയാളുടെ മൂത്ത നാല് സഹോദരിമാരും അമേരിക്കയിലാണ്. അമേരിക്കയിലെത്തുന്ന അനിയൻകുഞ്ഞിനെ വിധി മറ്റുചില അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു. അതോടെ അവിടെ ഒരു പുതിയ അനിയൻകുഞ്ഞ് ജനിക്കുന്നു. കിആൻ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, നന്ദു, അഭിരാമി, ഗീത, മാതു, ഭാഗ്യലക്ഷ്മി, സിന്ധു, മായാ വിശ്വനാഥ്, ജോസ്കുട്ടി, നുസ്രത്ത്, ആൽബർട്ട് അലക്സ്, അച്ചു എന്നിവരും ഒപ്പം അമേരിക്കൻ അഭിനേതാക്കളും അഭിനയിക്കുന്നു. കഥ, സംവിധാനം- […]

സീറോമലബാർ സഭയിലെ വിവാദങ്ങൾക്ക് വിട ; അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പുറത്ത്; പകരം ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്റണി കരിയിൽ

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നു മാറ്റി. പകരം ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയോഗിച്ചു. ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കാണ് ഇതോടെ പരിഹാരമാവുന്നത്. സഭാ ഭൂമി വിൽപ്പനയിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. മാർപാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും. ഇതോടെ ആലഞ്ചേരിക്ക് ഇനി ആത്മീയ അധികാരങ്ങള്‍ […]

പാലാ ഉപതെരഞ്ഞെടുപ്പ് ; മതവികാരം വഷളാക്കി മതത്തിന്റെ പേരിൽ പ്രചരണം നടത്തരുത് : ടീക്കാറാം മീണ

സ്വന്തം ലേഖിക തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാൻ പാടില്ലെന്നും മതവികാരം വഷളാക്കി ദൈവത്തിന്റെ പേരിൽ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ആകെ 177864 വോട്ടർമാരാണുള്ളത്. 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതിൽ മൂന്നെണ്ണം പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്നവയായിരിക്കും. ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകിയവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ടിക്കാറാം […]

വിവാഹത്തിന് മാത്രമല്ല വിവാഹ മോചനത്തിനും ഇനി മുതൽ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാനുള്ള പുതിയ നിയമരേഖയ്ക്ക് സാധ്യത തേടുകയാണ് നിയമവകുപ്പ്.ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്ക് ഹർജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റർചെയ്യണമെന്ന് വിധിക്കുകയായിരുന്നു. 1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർചെയ്യുക. സ്‌പെഷ്യൽ […]

പാലാരിവട്ടം അഴിമതി; പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസ് അറസ്‌റ്റില്‍

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസ് അറസ്‌റ്റില്‍. വിജിലന്‍സാണ് അറസ്‌റ്റ് ചെയ്‌തത്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പിഎസ്‌സി പരീക്ഷതട്ടിപ്പ്‌ : സ്വതന്ത്ര ഏജൻസി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: കേരള പി.എസ്.സിയുടെ നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. അനർഹർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. എങ്കിൽ മാത്രമേ ജനങ്ങൾക്ക് പി.എസ്.സിയിൽ വിശ്വാസ്യത ഉണ്ടാവുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി […]

ചോദിച്ച പണം നൽകാത്തതിന് പീഡനപരാതി: സുഹൃത്തിനെ പീഡനക്കേസിൽ കുടുക്കിയ യുവതിയെ എടുത്തിട്ട് കുടഞ്ഞ് വനിതാ കമ്മീഷൻ

കൊച്ചി: സുഹൃത്തിനെതിരെ കള്ളപരാതി നൽകിയ യുവതിക്ക് ചുട്ട മറുപടി നൽകിയ വനിതാ കമ്മീഷൻ. സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന് യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയെ വനിതാ കമ്മീഷന്‍ ശാസിച്ച് വിട്ടു. പണം ചോദിച്ചിട്ട് നല്‍കാത്തതിനായിരുന്നു യുവതി ഇത്തരത്തില്‍ വ്യാജപരാതി നല്‍കിയത്. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി അവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. മദ്യപാനം നിർത്താനുള്ള ചികിത്സയ്ക്കാണ് യുവാവ് അവിടെ എത്തിയത്. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായ യുവതി […]