play-sharp-fill

സി.ഒ.ടി നസീർ വധശ്രമക്കേസ് ; എ.എൻ ഷംസീറിനു നേരെ കുരുക്ക് മുറുകുന്നു,ഉടൻ ചോദ്യം ചെയ്യും

സ്വന്തം ലേഖിക കോഴിക്കോട് : സി.ഒ.ടി.നസീർ വധശ്രമക്കേസിൽ എ.എൻ.ഷംസീർ എംഎൽഎയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് എംഎൽഎയെ വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എൻ.കെ.രാഗേഷിൽ എത്തി നിൽക്കുകയാണ്.അണികൾക്ക് വിരോധമുണ്ടായതിനെ തുടർന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാൻ പൊട്ടിയൻ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നൽകിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. നസീർ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നതാണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം സ്പീക്കറെ ഇക്കാര്യം അറിയിച്ചതിന് […]

സ്‌പെഷ്യൽ ചാരായം,ലിറ്ററിന് 1000 രൂപ മാത്രം ;22 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി അൻപതുകാരൻ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ : വീട്ടിൽ വച്ച് ചാരായം വാറ്റി വിൽപന നടത്തി വന്നിരുന്ന ഭരണങ്ങാനം പള്ളിക്കുന്നേൽ വീട്ടിൽ 50 വയസ്സുള്ള പി വി തങ്കച്ചൻ എന്ന ആളെയാണ് പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ ബി .ബിനുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 22 ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് പിടിച്ചെടുത്തു.സ്വന്തമായി ചാരായം ഉത്പാദിപ്പിച്ച ശേഷം ലിറ്ററിന് ആയിരം രൂപ എന്ന നിരക്കിൽ വിശ്വസ്തരായവർക്ക് മാത്രം വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി.മൂന്ന് ആഴ്ചകൾക്ക് മുമ്പ് പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് […]

പട്ടേൽ പ്രതിമയ്ക്ക് ചോർച്ച ; 3000 കോടി വെള്ളത്തിലായി

സ്വന്തം ലേഖകൻ ന്യൂഡൽഹി: 3000 കോടിയോളം രൂപ മുടക്കി നിർമിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ ചോരുന്നതായി പരാതി. ‘സ്റ്റാച്യു ഒഫ് യൂണിറ്റി’ എന്ന് പേരിട്ട പ്രതിമയുടെ ഒബ്സർവേഷൻ ഗാലറിക്കുള്ളിലാണ് ചോർച്ച ഉണ്ടായത്. ഇവിടം സന്ദർശിച്ചവർ പുറത്ത് വിട്ട ചോർച്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒബ്സർവേഷൻ ഗാലറിയിലെ തറയിൽ വെള്ളം തളംകെട്ടി കിടക്കുന്നതും മേൽക്കൂരയിൽ നിന്നും വെള്ളം താഴേക്ക് ഒലിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സംഭവം ‘നിർഭാഗ്യകരമെന്നാണ് പ്രതിമ സന്ദർശിച്ചവർ പ്രതികരിച്ചിരിക്കുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് […]

കടുവയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം വയനാട്ടിലെ ടൂറിസം മേഖലയിൽ

സ്വന്തം ലേഖിക പുൽപ്പള്ളി: ബത്തേരി-പുൽപ്പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ ഓടുന്നത്.റോഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് മൂന്ന് കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി […]

മോഷണ മുതലുമായി കള്ളൻ കൈ കാണിച്ചത് പോലീസ് ജീപ്പിന് ; പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ മോഷണമുതൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ബദിയടുക്ക :ശർമിള ജ്വല്ലറിയിൽ നിന്നും മോഷണം പോയ പണമാണ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിന്റെ ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇക്കഴിഞ്ഞ ജൂൺ 28ന് വെള്ളിയാഴ്ച വൈകിട്ടാണ് ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്തെ ഉമേശ് ആചാര്യയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ കവർച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടർ താഴ്ത്തി സമീപത്തെ ഹോട്ടലിലേക്ക് പോയതായിരുന്നു ഉമേശ് ആചാര്യ.ഈ സമയത്താണ് ജ്വല്ലറിയിൽ കവർച്ച നടന്നത്. നാല് കിലോ വെള്ളിയും 50,000 രൂപയുമാണ് മോഷണം പോയത്. അന്നു രാത്രി 11.30 ന് […]

ഇടുക്കി എസ് പി അഴിമതിക്കാരൻ ; പീരുമേട് ഉരുട്ടിക്കൊലയെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണം : ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കവെയാണു ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. ജുഡീഷൽ അന്വേഷണം വന്നാൽ കാലതാമസമുണ്ടാകില്ലേ എന്നു മുഖ്യമന്ത്രി ചോദ്യമുന്നയിച്ചപ്പോൾ, ജുഡീഷൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഒരുപോലെ നടക്കട്ടെയെന്നും ഇല്ലെങ്കിൽ കേസ് തേച്ചുമായ്ച്ചുകളയാൻ പോലീസിനു കഴിയുമെന്നും ചെന്നിത്തല മറുപടി നൽകി. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സർവീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും, വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർ ഇപ്പോഴും സർവീസിലുണ്ട്. പോലീസ് […]

പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ചഭൂമിയെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

സ്വന്തം ലേഖകൻ കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ 145 ഏക്കർ മിച്ച ഭൂമിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. എബ്രഹാം ജോർജ് കള്ളിവയലിൽ എന്നയാളിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തിരിക്കുന്നത് . പാഞ്ചാലിമേട്ടിൽ ഭൂമി ഏറ്റെടുക്കുമ്പോൾ അവിടെ കുരിശോ ഹിന്ദു പ്രതിമകളോ ഉണ്ടായിരുന്നില്ല . ഇത് റവന്യു മഹ്‌സറിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.പാഞ്ചാലിമേട്ടിലെ ഭൂമി നിലവിൽ ഡിടിപിസിയുടെ പക്കലാണുള്ളത് . റവന്യു ഭൂമിയിൽ ക്ഷേത്രം നിർമിച്ചത് 1976ന് ശേഷമാണ് . വിഷയത്തിൽ വിശദമായ സെറ്റിൽമെൻറ് രജിസ്റ്റർ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. പാഞ്ചാലിമേട്ടിൽ നിലവിൽ ക്രമസമാധാന […]

അമൃതാനന്ദമയി മഠത്തിൽ വീണ്ടും യുവതിയുടെ തിരോധാനം: ജർമ്മൻ യുവതിയെ കാണാതായത് വള്ളിക്കാവിലെ ആശ്രമത്തിലേയ്ക്ക് വരുന്നതിനിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്നു മാസം മുൻപ് സംസ്ഥാനത്തു വച്ചു കാണാതായ ജർമ്മൻ യുവതി എത്തിയത് അമൃതാനന്ദമയീ മഠത്തിലേയ്ക്ക് എന്ന് റിപ്പോർട്ട്. ജർമ്മൻ സ്വദേശിയായ ലിസ വെയ്‌സ് എന്ന യുവതിയെയാണ് കാണാതായതെന്നാണ് ഇവരുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. ലിസ വെയ്‌സ് യു.എസ് സ്വദേശിയായ സുഹൃത്തിനൊപ്പം മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സംഭവത്തിൽ ജർമൻ കോൺസുലേറ്റ് ഡിജിപിക്ക് പരാതി നൽകി. മാർച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവർ നൽകിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരൻ നാട്ടിലേക്ക് മടങ്ങിപ്പോയതായും […]

അക്രമത്തിനിരയായ നടി അഭിനയിക്കാത്തത് അവരുടെ തീരുമാനം : മോഹൻലാൽ

സ്വന്തം ലേഖിക കൊച്ചി: സിനിമയിൽ അവസരം ലഭിക്കാത്തത് കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. നടിക്ക് സിനിമയിൽ അവസരം ലഭിക്കാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലരും വിളിച്ചപ്പോഴും അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹൻലാൽ പറഞ്ഞു. ഇക്കാര്യം യോഗം ചർച്ച ചെയ്തിട്ടില്ല.യോഗത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കാൻ സംഘടനാ നേതൃത്വം തയ്യാറായില്ല. കരട് നിർദ്ദേശങ്ങളിൽ ഡബ്‌ളിയു.സി.സി അംഗങ്ങളുടെ എതിർപ്പ്, ആക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം […]

മകളുടെ വിവാഹം നടക്കാത്തത് പൈശാചിക ശക്തികളുടെ സമ്മർദം മൂലം: ശാപം മാറാൻ അമ്മ മകൾക്ക് ഭക്ഷണത്തിനൊപ്പം അരച്ചു നൽകിയത് കൃപാസനംപത്രം; വിഷാംശം ഉള്ളിൽച്ചെന്ന മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ ചേർത്തല: മകളുടെ വിവാഹം നടക്കാത്തതിന്റെ ശാപം മാറ്റാൻ കൃപാസനം പത്രം അരച്ച് ഭക്ഷണത്തിൽ കലർത്തി നൽകി മാതാവ്. ഭക്ഷണത്തിനൊപ്പം കൃപാസനം പത്രം അരച്ച് കലക്കി മാതാവ് നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിലായി. ചേർത്തല തൃച്ചാറ്റുകുളത്താണ്് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്തത്. വിശ്വാസി യെങ്കിലും ഇത്തരത്തിലെ ധ്യാനങ്ങളിലും, അന്ധവിശ്വാസങ്ങളിലും താല്പര്യമില്ലാത്ത മകൾ അമ്മ പറഞ്ഞിട്ടും ധ്യാനത്തിന് തയ്യാറായില്ല. അമ്മ പലതവണ പറഞ്ഞിട്ടും ജോസഫ് അച്ഛൻറെ മദ്ധ്യസ്ഥതയിൽ കർത്താവുമായി ഉടമ്പടി ഒപ്പിടാൻ പോകാതിരുന്നതിനാൽ മക്കൾക്കുവേണ്ടി അമ്മ ഉടമ്പടി എടുക്കുകയായിരുന്നു. […]