play-sharp-fill

ചൊവ്വാഴ്ച എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരെ എ.ബി.വി.പി സംസ്ഥാന കമ്മിറ്റി നടത്തിയ പ്രകടത്തെ പൊലീസ് ലാത്തിചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് എ.ബി.വി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. എ.ബി.വി.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രിന്റു മഹാദേവാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തിയ എ.ബിവി.പി പ്രവർത്തകരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. അഞ്ചു പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേ്റ്റിരുന്നു. പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. ഇതേ തുടർന്നു […]

മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാർ ഓടിച്ചത് കൂട്ടിക്കൽ സ്വദേശിനിയായ വീട്ടമ്മ ; വാഹനത്തിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൂട്ടിക്കൽ സ്വ ദേശിനിയായ വീട്ടമ്മ ഓടിച്ചു കൊണ്ട് വന്ന മാരുതി 800 വാഹനത്തിനാണു തീ പിടിച്ചത്. വേലനിലം സെന്റ്. മേരീസ് പള്ളിക്ക്‌ സമീപം തിങ്കളാഴ്‌ച്ച വൈകിട്ട് 6.30 ടെ യായിരുന്നു സംഭവം. മുണ്ടക്കയത്ത് നിന്നും കൂട്ടിക്കലിലേക്കു പോകുന്നതിനിടയിൽ കാറിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപെട്ടതോടെ പരിഭ്രാന്തയായ വീട്ടമ്മ ചാടി ഇറങ്ങുക യായിരുന്നു. എന്നാൽ വാഹനം നിർത്തിയിറങ്ങീട്ടും തനിയെ തീ പടർന്ന കാർ അര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി. സംഭവത്തെ തുടർന്ന് […]

നെടുങ്കണ്ടം രാജ്കുമാർ കൊലക്കേസ്: ആരോപണം നേരിട്ട സി.ഐ സാജു വർഗീസ് അന്വേഷണ സംഘത്തിൽ നിന്നും സ്വയം ഒഴിവാകുന്നു; തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സാജു കത്തു നൽകി

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടം രാജ്കുമാർ കൊലക്കേസിൽ അനാവശ്യ വിവാദത്തിൽ കുടുങ്ങിയ സി.ഐ സാജു വർഗീസ് അന്വേഷണ സംഘത്തിൽ നിന്നും സ്വയം ഒഴിവാകുന്നു. മുൻപ് മറ്റൊരു കേസിന്റെ പേരിൽ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടതിന്റെ പേരിലാണ് സാജു വർഗീസിനെ ഇപ്പോഴും വേട്ടയാടുന്നത്. ഇതേ തുടർന്നാണ് ഇദ്ദേഹം താൻ സ്വയം അന്വേഷണ സംഘത്തിൽ നിന്നും പിന്മാറുകയാണെന്ന് സാജു വർഗീസ് അറിയിച്ചത്. നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ സാജു വർഗീസിനെയും ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി സാജു വർഗീസ് അന്വേഷണ […]

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇതര സംസ്ഥാനക്കാരൻ ഓടിക്കയറിയത് വൈദ്യുതി പോസ്റ്റിനു മുകളിൽ: ഭക്ഷണം വാങ്ങി നൽകി ഇയാളെ ആശ്വസിപ്പിച്ച് പൊലീസ് താഴെയിറക്കി; സംഭവം കോട്ടയം മാങ്ങാനത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: നാലു ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി ഓടിക്കയറിയത് വൈദ്യുതി പോസ്റ്റിൽ. ഭക്ഷണം നൽകാമെന്ന് ആശ്വസിപ്പിച്ച് യുവാവിനെ താഴെയിറക്കിയ പൊലീസ് വാങ്ങി നൽകിയ ഭക്ഷണം ആർത്തിയോടെ യുവാവ് കഴിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാങ്ങാനത്ത് കൊടൂരാറിനോടു ചേർന്ന് നടേപ്പാലത്തായിരുന്നു സംഭവം. പ്രദേശത്തു കൂടി നടന്നെത്തിയ യുവാവ് ഇവിടുത്തെ മോട്ടോർ തറയുടെ സമീപത്തെ ട്രാൻസ്‌ഫോമറിലേയ്ക്ക് ഓടിക്കയറുകയായിരു്ന്നു. ഈ ട്രാൻസ്‌ഫോമറിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്കാലികമായി റദ്ദ് ചെയ്തിരിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവാവിന് ഷോക്കേറ്റില്ല. […]

ഉരുട്ടിക്കൊല ; എസ് പി യ്ക്ക് കുരുക്കു മുറുകുന്നു

സ്വന്തം ലേഖകൻ നെടുങ്കണ്ടം: കസ്റ്റഡിയിൽ ഉരുട്ടിക്കൊലയ്ക്ക് സമാനമായ രീതിയിൽ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി എസ് പിക്കും പങ്കുള്ളതായി ആരോപണം ശക്തമാകുന്നു. രാജ്കുമാറിൽ നിന്ന് ഏതുവിധേനയും പണം കണ്ടെടുക്കാൻ എസ്പി സമ്മർദം ചെലുത്തി. കസ്റ്റഡിയിലിരുന്ന നാലുദിവസത്തേയും പൂർണവിവരങ്ങൾ എസ്പി അറിഞ്ഞിരുന്നു. രാജ്കുമാറിന്റെ ബന്ധുക്കൾ പറഞ്ഞു.എസ്പിയുടെ വീഴ്ചകളെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. ഇടുക്കി എസ്.പിക്കെതിരെ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. അതേസമയം കേസിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കേസെടുത്തില്ല. അസ്വാഭാവികമരണം സംബന്ധിച്ച കേസിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും […]

ഓരോ മാതാപിതാക്കളും വായിക്കണം ഈ വാർത്ത: കൊല്ലത്ത് കഴുത്ത് മുറിച്ച ശേഷം യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവം: വിദ്യാഭ്യാസത്തിന്റെ അമിത സമ്മർദം ഖയ്സിനെ ഭ്രാന്തനാക്കി; മാതാപിതാക്കളുടെ താല്പര്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത് മരണമായി എത്തി

സ്വന്തം ലേഖകൻ കൊല്ലം: കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ ഖയ്സ് റഷീദ് യൂസഫിന്റെ ജീവിതം മക്കളെ സ്നേഹിക്കുന്ന ഏതൊരു മാതാപിതാക്കളും മാതൃകയാക്കേണ്ടതാണ്. ചെറുപ്പം മുതൽ ഹോസ്റ്റലുകളിൽ ജീവിച്ച , മാതാപിതാക്കളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മാത്രം വിധിക്കപ്പെട്ട , തന്റെ സ്വപ്നങ്ങൾക്ക് ചിറക് നഷ്ടമായ ഒരു കൂട്ടം ബാല്യങ്ങളിൽ ഒന്നാണ് അവനും. അവന്റെ സ്വപ്നങ്ങളുടെ ലോകത്ത് പറക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ തളച്ചിട്ടതോടെയാണ് അവൻ ഈ ലോകത്ത് നിന്നും പറന്നകന്നത്. ഖയ്സ് റഷീദിന്റെ […]

നവോത്ഥാന കേരളത്തിൽ എല്ലാം ഒറ്റപ്പെട്ട കസ്റ്റഡി കൊലപാതകങ്ങൾ ; ഈ നാട് എന്നു നന്നാകും?

സ്വന്തം ലേഖകൻ നവോത്ഥാന കേരളത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുമ്പോൾ ‘ഒറ്റപ്പെട്ടത്’ എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരുപാട് ആത്മാക്കൾ ‘കസ്റ്റോഡിയൽ ടോർച്ചർ’ അഥവാ ‘ലോക്കപ്പ് പീഡനം’ എന്നത് നമ്മുടെ നാട്ടിലെ ഭരണവർഗം ഒറ്റപ്പെട്ട സംഭവമാക്കി നിസ്സാരവല്കരിക്കുമ്പോൾ ഇനിയും ഇരുമ്പറയ്ക്കുള്ളിലെ കൊലയറകളിൽ ചതച്ചരയ്ക്കപ്പെടാൻ എത്രയോ ഹതഭാഗ്യർ ബാക്കി.2016 മെയ് മാസത്തിൽ ഇടത് സർക്കാർ അധികാരത്തിലേറിയത് മുതൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലീസ് അതിക്രമങ്ങളുടേയും മൂന്നാംമുറ പ്രയോഗത്തിന്റെയും നിരവധി സംഭവങ്ങളാണ്.ഇതിനെയൊക്കെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കാൻ കഴിവുള്ള മനോനിലയെയാണോ ഇരട്ടച്ചങ്ക് കൊണ്ട് അന്വർത്ഥമാക്കുന്നത്.ആളുമാറി പിടിച്ചുക്കൊണ്ടുപോയി തച്ചുടച്ചു കൊന്ന വരാപ്പുരയിലെ […]

കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നത് മനുഷ്യത്വരഹിതം: തോമസ് ചാഴികാടന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലക്ഷകണക്കായ നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ചികിത്സാസഹായ പദ്ധതി നിര്‍ത്തലാക്കരുതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗം തോമസ് ചാഴികാടന്‍ എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ബാദ്ധ്യത സൃഷ്ടിക്കാതെ ലോട്ടറിയിലൂടെ പണം കണ്ടെത്തി മാരകരോഗം ബാധിച്ച് ചികിത്സയ്ക്ക് മാര്‍ഗ്ഗമില്ലാത്തവരെ സഹായിക്കുന്ന കരുണ്യ പദ്ധതിക്ക് രൂപം നല്‍കിയത് കെ.എം മാണിയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തര മാതൃകയായ കാരുണ്യ ബെനവലന്റ് ഫണ്ട് യു.ഡി.എഫ് ഭരണകാലത്തെ അതേ മാതൃകയില്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് […]

കാമുകിയുടെ കല്യാണം ഉറപ്പിച്ചു; ഇറങ്ങിവരാൻ വിളിച്ചിട്ട് കാമുകി വന്നില്ല; ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ അദ്ധ്യാപകൻ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ പെരുവന്താനം: കാമുകിയുടെ കല്യാണം ഉറപ്പിച്ചത് അറിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലെത്തിയ അദ്ധ്യാപകൻ ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ എറണാകുളത്തെ സ്വകാര്യ സ്കൂളിലെ അധ്യാപകൻ പനമ്പള്ളി നഗറിലെ താമസക്കാരനായ ലക്ഷദീപ് സ്വദേശി തൻസീമ് അൽ മുബാറക്ക് (30) ആണ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു തൻസീം. താൻ പ്രണയിക്കുന്ന പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് തിങ്കളാഴ്ച പുലർച്ചെ ഇയാൾ മുണ്ടക്കയത്ത് എത്തിയത് . […]

അമർനാഥ് തീർത്ഥാടനത്തിന് തുടക്കമായി ;ഭക്തർക്ക് സുരക്ഷയൊരുക്കുന്നത് നൂറുകണക്കിന് സായൂധസേനാംഗങ്ങൾ

സ്വന്തം ലേഖകൻ ജമ്മു : ദക്ഷിണ കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനു തുടക്കമായി. ദർശനം നടത്താൻ 1.5 ലക്ഷം തീർഥാടകരാണ് ഇതുവരെ പേരു നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 2,85,006 തീർഥാടകർ എത്തി. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ നിന്ന് 93 വാഹനങ്ങളിലായി ആദ്യസംഘം പുറപ്പെട്ടു. ഇവർക്ക് അതിവിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അധികമായി നിയോഗിച്ച 300 കമ്പനി ഭടന്മാരെയും തീർഥാടകരുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ദ്രുതകർമസേനയും രംഗത്തുണ്ട്. ഓരോ തീർഥാടകനെയും തിരിച്ചറിയാനുള്ള ബാർകോഡുകളും നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതൽ […]