കാരുണ്യയെയും, ജൻ ധന്നിനെയും തകർക്കാൻ മെഡിക്കൽ സ്‌റ്റോറുകാരുടെ തട്ടിപ്പ് പരസ്യം: ബോർഡിൽ ഡിസ്‌ക്കൗണ്ട് പത്ത് ശതമാനം; കടയിലെത്തിയാൽ പത്തു രൂപ മാത്രം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയ്ക്കു മുന്നിലെ മുളങ്ങാശേരി മെഡിക്കൽസിൽ നടക്കുന്നത് വൻ തട്ടിപ്പും കൊള്ളയും
തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: ആരോഗ്യ രംഗത്ത് സാധാരണക്കാരെ സഹായിക്കാൻ, ധൻജന്നും കാരുണ്യയും പിടിമുറുക്കിയതോടെ ഇവരെ തകർക്കാൻ ഡിസ്‌ക്കൗണ്ടിന്റെ തട്ടിപ്പുമായി മെഡിക്കൽ സ്റ്റോർ ഉടമ. ബോർഡിൽ മാത്രം ഡിസ്‌ക്കൗണ്ട് എഴുതിവച്ച്, കടയിലെത്തുമ്പോൾ ഡിസ്‌ക്കൗണ്ട് ഉപേക്ഷിക്കുന്ന വമ്പൻ തട്ടിപ്പുകാരനായ മെഡിക്കൽ സ്റ്റോർ സംഘത്തെയാണ് തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയ്ക്കു മുന്നിൽ പ്രവർത്തിക്കുന്ന മുളങ്ങാശേരി മെഡിക്കൽസാണ് ആളെപ്പറ്റിക്കുന്ന ഡിസ്‌ക്കൗണ്ട് ഓഫർ ബോർഡിൽ ഏഴുതിച്ചേർത്തിരിക്കുന്നത്. പത്ത് ശതമാനം ഡിസ്‌ക്കൗണ്ട് മരുന്നിന്റെ വിലയിൽ ഉണ്ടെന്നാണ് ബോർഡിൽ ഏഴുതി വച്ചിരിക്കുന്നത്. എന്നാൽ, കടയിലെത്തി മരുന്നുവാങ്ങിക്കഴിയുമ്പോൾ പത്തു […]