video
play-sharp-fill

രാജു നാരായണസ്വാമിക്ക് വധഭീഷണി

സ്വന്തം ലേഖകൻ തൃശൂർ: കോടികളുടെ അഴിമതിയുടെ പേരിൽ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ബോർഡ് ചെയർമാനുമായ രാജു നാരായണസ്വാമിക്കു വധഭീഷണി. നാളികേര വികസന ബോർഡിന്റെ കീഴിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കായി നീക്കിവച്ച തുക അർഹരായവർക്കു നൽകാതെ വകമാറ്റി ചെലവാക്കിയതിനെതിരേ സി.ബി.ഐക്കു കിട്ടിയ പരാതിയിൽ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ചിലരുടെ പങ്ക് തുറന്നുകാട്ടി രാജു നാരായണസ്വാമി സമർപ്പിച്ച റിപ്പോർട്ടാണു ഭീഷണിക്കു കാരണം. സി.ബി.ഐ. കാർഷിക മന്ത്രാലയത്തിനു കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോർഡ് ചെയർമാനായ രാജു നാരായണസ്വാമിയോടു അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിൽ […]

ജലന്ധറിലെ രാജാവ് ഫ്രാങ്കോ മുളയ്ക്കൻ തന്നെ; പുതുവത്സര സന്ദേശത്തിൽ കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായെന്നും അതുപോലെയാണ് എന്റെ അറസ്‌റ്റെന്നും പീഢനവീരൻ

സ്വന്തം ലേഖകൻ ജലന്ധർ: കന്യാസ്ത്രീ പീഢന കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ തന്നെയാണ് ജലന്ധറിലെ രാജാവ്. സഭയിൽ ഭരണപരമായ ചുമതലയിൽ നിന്നും ബിഷപ്പിനെ നീക്കിയെങ്കിലും ഇപ്പോഴും സഭയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഫ്രാങ്കോ മുളയ്ക്കനാണ്. സ്വന്തം കേസ് തേച്ചുമായ്ച്ചു കളയാൻ വേണ്ടി നിലവിലുള്ള പദവിയും ഉപയോഗിക്കുയാണ് ഫ്രാങ്കോ. സർക്കാരിൽ വരെ വലിയ സ്വാധീനമുള്ള ബിഷപ്പിന് വേണ്ടി സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ പോലും നിയമിക്കാത്തത് സർക്കാർ ബിഷപ്പിന് വേണ്ടി കളമൊരുക്കുന്നതെന്നാണ് ആക്ഷേപം. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം കേസിൽ […]

തിരുനക്കരയിൽ സ്വന്തമായി സ്ഥലം ഉള്ളപ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ പോലീസിന്റെ ഉടമസ്ഥതയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ എ.കെ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ലോക്നാഥ് ബഹ്റയ്ക്കും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും നേരത്തെ നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരമധ്യത്തിലേയ്ക്ക് പൊലീസ് സ്റ്റേഷൻ മാറ്റുന്നതിന് അടിയന്തിര നടപടി എടുക്കാമെന്ന് […]

വനിതാ മതിൽ പിന്നാലെ യുവതി പ്രവേശനം: ഇരട്ടനേട്ടത്തിൽ പിണറായി സർക്കാർ; മതിലും യുവതി പ്രവേശവും സുപ്രീം കോടതിയിലെത്തും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലക്ഷക്കണക്കിനു സ്ത്രീകൾ അണിനിരന്ന വനിതാ മതിലിനു പിന്നാലെ ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയെന്ന സ്ഥിരീകരണം എത്തിയതോടെ ഇരട്ട നേട്ടത്തിൽ സംസ്ഥാന സർക്കാർ. മൂന്നു മാസത്തോളം നീണ്ടു നിന്ന പ്രതിഷേധങ്ങൾക്കിടെ കോടതി വിധി നടപ്പാക്കാൻ പോലും സർക്കാരിനു സാധിക്കാതെ വന്നിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിച്ചതും, ഇതിനു തൊട്ടു പിന്നാലെ സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയതും. ശബരിമല സ്ത്രീ പ്രവേശന വിധി എത്തിയ സെപ്റ്റംബർ 28 മുതൽ കടുത്ത പ്രതിഷേധമാണ് സംഘപരിവാർ ഗ്രൂപ്പുകൾ […]

ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; ആചാരലംഘനം നടന്നതിനാൽ നട അടയ്ക്കുന്നുവെന്ന് തന്ത്രി

സ്വന്തം ലേഖകൻ ശബരിമല: പ്രതിഷേധങ്ങളും സംഘർഷങ്ങളുമില്ലാതെ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. കഴിഞ്ഞയാഴ്ച യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവും കനകദുർഗയുമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ശബരിമല ദർശനം നടത്തിയത്. മഫ്തി പോലീസിന്റെ സുരക്ഷയിലാണ് ഇരുവരും ദർശനം നടത്തിയത്. പതിനെട്ടാംപടി ഒഴിവാക്കി ഇരുമുടിക്കെട്ട് ഇല്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദർശനം നടത്തിയത്. യുവതികൾ മല കയറി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയും പോലീസും സ്ഥിരീകരിച്ചു. പമ്പയിൽനിന്ന് സന്നിധാനം വരെയുള്ള യാത്രയിൽ ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നുവെന്നും എന്നാൽ പ്രതിഷേധം ഉണ്ടായില്ലെന്നും ബിന്ദു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. […]

സന്നിധാനത്ത് യുവതികൾ എത്തി: ദർശനം നടത്തിയത് ബുധനാഴ്ച പുലർച്ചെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ: നടന്നത് ആചാരലംഘനം; തന്ത്രി ശബരിമല നട അടച്ചേയ്ക്കുമെന്നു സൂചന

സ്വന്തം ലേഖകൻ  സന്നിധാനം: ശബരിമലയിൽ പ്രതിഷേധങ്ങളും വിലക്കുകളും നിലനിൽക്കുന്നതിനിടെ യുവതികൾ സന്നിധാനത്ത് എത്തി ദർശനം നടത്തി മടങ്ങി. നേരത്തെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങിയ കനകദുർഗയും, ബിന്ദുവുമാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആചാരലംഘനം നടന്നതായി വ്യക്തമാക്കുന്ന വീഡിയോ ഇവർ പുറത്തു വിട്ടു. ഇതോടെ ശബരിമല നട തന്ത്രി അടച്ചിടുമെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. രണ്ടു യുവതികൾ മലകയറി സന്നിധാനത്ത് എത്തിയത് ചരിത്ര സംഭവമായി മാറിയിട്ടുണ്ട്. ബിന്ദുവും കനകദുർഗയും സന്നിധാനത്ത് നിൽക്കുന്നതിന്റെ വീഡിയോ […]

തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ വാടകയ്ക്ക് കെട്ടിടമന്വേഷിച്ച് പൊലീസ്: വൈസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റാൻ സ്ഥലം തപ്പി ജില്ലാ പൊലീസ്; പ്രതിഷേധവുമായി സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിൽ സ്ഥലം കിടക്കുമ്പോൾ നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പി പൊലീസ്. കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് പൊലീസ് നഗരമധ്യത്തിൽ വാടക കെട്ടിടം തപ്പിയിറങ്ങിയിരിക്കുന്നത്. എന്നാൽ, നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയ നഗരത്തിലെ വ്യവസായി ശ്രീകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നഗരത്തിലെ പൊലീസ് സാന്നിധ്യം കുറഞ്ഞതോടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യവസായിയായ ശ്രീകുമാർ മുഖ്യമന്ത്രി […]

പാത്താമുട്ടത്തെ പള്ളി ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം : സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘത്തിനുനേരെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നടത്തിയ അക്രമണത്തെ തുടർന്ന് ആറ് കുടുംബങ്ങളിലെ 25 പേർക്ക് പള്ളിയിൽ അഭയം പ്രാപിക്കേണ്ടി വന്ന സംഭവത്തെകുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കോട്ടയം കുമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൽ പള്ളിയിലാണ് കുടുംബം കഴിയുന്നത്. സംഭവത്തെ കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പുതുവത്സരത്തിലും ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത […]

തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളി; തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു

സ്വന്തം ലേഖകൻ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു. ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച് അഞ്ചുവർഷം പൂർത്തിയായ വേളയിലാണ് ഹൈക്കോടതിയും രണ്ടായത്. നേരത്തെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസും ചത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണൻ. ഹൈദരാബാദിലെ ഹൈക്കോടതി മന്ദിരത്തിലാണ് തെലങ്കാനയുടെ ഹൈക്കോടതി പ്രവർത്തിക്കുന്നത്. അമരാവതിയിൽ മുഖ്യമന്ത്രിയുടെ […]

പ്രണവ് സിനിമയിൽ പെട്ടുപോവുകയായിരുന്നു; മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: താനും പ്രണവും സിനിമയിൽ പെട്ടുപോവുകയായിരുന്നുവെന്ന് മോഹൻലാൽ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം തുറന്നുപറഞ്ഞത്. പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. അതുപോലെ ഞാനും സിനിമയിൽ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കിൽ പെട്ടുപോയി’ എന്ന് മോഹൻലാൽ പറഞ്ഞു. ‘പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ട്. കൂടുതൽ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തിൽ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അതിന് […]