video
play-sharp-fill

ശബരിമല സ്ത്രീപ്രവേശനത്തെ തുടർന്ന് ഹർത്താൽ: സഹകരിക്കില്ലെന്ന് വ്യാപാരികൾ; സംസ്ഥാന വ്യാപകമായി പ്രതിഷേധം: പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തള്ളി കയറി ; കനത്ത സുരക്ഷാ വീഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം നടന്നതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. തുടർച്ചയായ ഹർത്താലുകൾ കാരണം കനത്ത നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നതെന്നും അതിനാൽ എല്ലാ കടകളും നാളെ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതികൾ പ്രവേശനം നടത്തിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി […]

യുവതികളുടെ ശബരിമല ദർശനം: കള്ളൻ കക്കാൻ പോകുന്നത് പോലെ ; കെ. സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് കള്ളന്മാർ കക്കാൻ പോകുന്ന പോലെയെന്ന് കെ സുധാകരൻ. പിണറായി ഫാസിസ്റ്റ്, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ചെയ്തത് ചെറിയ കാര്യമാണെന്ന് പിണറായി കരുതേണ്ടന്നും കെ. സുധാകരൻ പറഞ്ഞു. വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരൻ യഥാർത്ഥ രീതിയിൽ അല്ല യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികൾ ദർശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരൻ ആരോപിച്ചു. പുറത്ത് വരുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് സംശയമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

യുവതികളുടെ ശബരിമല ദർശനം: കള്ളൻ കക്കാൻ പോകുന്നത് പോലെ ; കെ. സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയത് കള്ളന്മാർ കക്കാൻ പോകുന്ന പോലെയെന്ന് കെ സുധാകരൻ. പിണറായി ഫാസിസ്റ്റ്, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ചെയ്തത് ചെറിയ കാര്യമാണെന്ന് പിണറായി കരുതേണ്ടന്നും കെ. സുധാകരൻ പറഞ്ഞു. വനിതാ പ്രവേശനം നടന്നു എന്നു പറയാനാകില്ലെന്ന് പറഞ്ഞ സുധാകരൻ യഥാർത്ഥ രീതിയിൽ അല്ല യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികൾ ദർശനം നടത്തിയത്. നീചമായ നീക്കമാണ് നടന്നതെന്നും സുധാകരൻ ആരോപിച്ചു. പുറത്ത് വരുന്ന ദൃശ്യങ്ങൾ യഥാർത്ഥമല്ലെന്ന് സംശയമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

ഒടുവിൽ വാക്ക് പാലിച്ചു; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പകുതി മീശ എടുത്ത് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് രാജേഷ് കുറുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതികൾ കയറിയാൽ തന്റെ പകുതി മീശ എടുക്കുമെന്ന വാക്ക് പാലിച്ചെന്ന് രാജേഷ്. സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുകയാണ് രാജേഷ് കുറുപ്പ് ശ്രീകല്യാണി . ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്.” രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അതേസമയം അൽപ സമയങ്ങൾക്ക് ശേഷം […]

ശബരിമലയിലെ യുവതീ പ്രവേശനം; സംസ്ഥാനത്ത് സംഘപരിവാർ സംഘടനകളുടെ വ്യാപക അഴിഞ്ഞാട്ടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തിൽ സംസ്ഥാനത്ത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. തലസ്ഥാനത്ത് ബി.ജെ.പി സമരപന്തലിന് സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ പ്രകടനം സെക്രട്ടേറിയേറ്റിലേക്ക് വന്നിരുന്നത്. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാവേലിക്കരയിലും തിരുവല്ലായിലും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നു. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളടക്കം തടയുന്നു. മാവേലിക്കരയിൽ വിഗലാംഗന്റെ പെട്ടികടയടക്കം […]

സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ എറണാകുളം: അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. എറണാകുളത്തെ വടുതലയിലെ വീട്ടിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, മന്ത്രി ഇ പി ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങി പ്രമുഖരായ നിരവധി നേതാക്കളും ആദരാഞ്ജലി അർപ്പിക്കാനെത്തി. ചൊവ്വാഴ്ച രാത്രിയാണ് വടുതലയിലേ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുവന്നത്. അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മുഖ്യമന്ത്രി സൈമൺ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു.തുടർന്ന് ടൗൺഹാളിൽ സൈമൺ ബ്രിട്ടോയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചതിനു ശേഷം മൂന്നുമണിയോടെ ബ്രിട്ടോയുടെ ആഗ്രഹപ്രകാരം […]

ഇരുപത്തിരണ്ടാം വയസ്സിൽ വിധവ; മദ്യപാനം എന്നെ നശിപ്പിച്ചു; ദേവി അജിത്

സ്വന്തം ലേഖകൻ സഹതാരമായി ശ്രദ്ധിക്കപ്പെട്ട ഒരാളാണ് ദേവി അജിത്. മദ്യപിക്കാറുണ്ടെന്നു തുറന്നു പറഞ്ഞ താരങ്ങളിൽ ഒരാൾ കൂടിയാണ് ദേവി. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം മാറി പുതിയ ഒരു ജീവിതം തുടങ്ങിയിരിക്കുകയാണ് താരം. മകൾക്കു വേണ്ടിയാണ് മദ്യപാന ശീലം ഉപേക്ഷിച്ചതെന്നു ദേവി അജിത്ത് പറയുന്നു. ‘ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യൽ ഡ്രിങ്കിങ് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം.’ ഇപ്പോൾ താൻ ജീവിതത്തെ ഏറ്റവും കൂടുതൽ […]

ശബരിമല യുവതി പ്രവേശം; നാളെ ഹർത്താൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്‌ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കർമ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകർ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ല; കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ അദ്ധ്യാപകൻ ഇടിച്ചെന്ന പരാതിയിന്മേൽ എടുത്ത കേസ് ഹൈക്കോടതി റദ്ദ് ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: കണക്ക് തെറ്റിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ മർദ്ദിച്ചെന്ന കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി. അദ്ധ്യാപകനെ കുടുക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കണക്കുതെറ്റിച്ചതിന് രണ്ടാംക്ലാസുകാരിയുടെ ചുമലിൽ ഇടിച്ചെന്ന പരാതിയിൽ ആണ് അദ്ധ്യാപകന്റെ പേരിൽ കേസ് എടുത്തത്. കേസിനാസ്പദമാക്കിയ വിവരങ്ങൾ തീരെ ദുർബലമാണെന്ന് വിലയിരുത്തിയ കോടതി അദ്ധ്യാപകനെ കുടുക്കാൻ കോടതിയെ ഉപകരണമാക്കുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. വിദ്യാർത്ഥിയെ നേർവഴിക്ക് നയിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകനെന്ന നിലയിൽ ചെറിയതോതിൽ അധികാരമുപയോഗിക്കുന്നത് കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പറഞ്ഞു. കോഴിക്കോട് കുന്നമംഗലം സ്വദേശി രാജന്റെ ഹർജി […]

22 പവനും ഒന്നരലക്ഷം രൂപയുമായി മുങ്ങിയ വീട്ടുജോലിക്കാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: ഏഴു സ്വർണ കോയിൻ ഉൾപ്പെടെ 22 പവൻ ആഭരണങ്ങളും 1,54,000 രൂപയും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. തൃശൂർ മുരിയാട് കുമ്പളത്തറ വീട്ടിൽ രാധാ ഡിവിനെ (40) യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സെന്റ് ബെനഡിക്ട് റോഡിൽ താമസിക്കുന്ന സരോജാദേവിയുടെ വീട്ടിലായിരുന്നു മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണു സ്വർണവും നഷ്ടമായ വിവരം വീട്ടുകാർ അറിഞ്ഞത്. ഒരാഴ്ചയ്ക്കിടെ വീട്ടിൽ മറ്റു സന്ദർശകരാരും വരാത്ത സാഹചര്യത്തിൽ ജോലിക്കാരിയെ സംശയിച്ചെങ്കിലും രാധയുടെ […]