video
play-sharp-fill

ശബരിമല ദർശനത്തിനെത്തിയ 2 യുവതികളെ പമ്പയിൽ തടഞ്ഞു; സംഘർഷാവസ്ഥയെ തുടർന്ന് യുവതികളെ പമ്പാ സ്റ്റേഷനിലേക്ക് മാറ്റി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ 2 യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പാതയിൽ കണ്ടെത്തിയത്. കാഴ്ചയിൽ ഇരുവർക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. പോലീസിന്റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവർ പോലീസിന്റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംരക്ഷണം നൽകാൻ പോലീസ് തയാറായില്ല. യുവതികൾ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികൾ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന തീർഥാടകരിൽ […]

യാത്രക്കാർ ജാഗ്രതൈ; കുമരകം ബോട്ടുജെട്ടി പാലം അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ കുമരകം: കുമരകം ബോട്ടുജെട്ടി പാലം അപകടാവസ്ഥയിൽ. അഞ്ച് പതിറ്റാണ്ടുകൾക്ക് മേൽ പഴക്കമുള്ളതാണ് ഈ പാലം. പാലത്തിന്റെ ഇരുവശവുമുള്ള അപ്രോച്ച് റോഡുകൾ ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിലാണ്. സുരക്ഷയെ കണക്കാക്കി കുമരകം ബോട്ടുജെട്ടി പാലം ബലപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. കോട്ടയം-കുമരകം റോഡിന്റെ തെക്ക് വടക്കായി സ്ഥിതിചെയ്യുന്ന പാലത്തിന്റെ വടക്ക് ഭാഗത്തെ അപ്രോച്ച് റോഡ് ഒരടിയോളം ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഏതാനും മാസം മുൻപ് ഈ ഭാഗത്ത് താത്കാലിക ടാറിങ് നടത്തിയിരുന്നു. വടക്ക് വശത്ത് പാലത്തിന്റെ കീഴ്ഭാഗത്തുള്ള കൽക്കെട്ട് പൊട്ടി തകർന്ന അവസ്ഥയിലാണ്. ശ്രീകുമാരമംഗലം സ്‌കൂളിലെ വിദ്യാർഥികളും ചെറുവാഹനങ്ങളും […]

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം: ജില്ലയിൽ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ കോട്ടയം: യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ജില്ലയിലെ തിരഞ്ഞെടുത്ത 300 കേന്ദ്രങ്ങളിലായിരുന്നു പരിപാടികൾ. പള്ളിക്കത്തോട്ടിൽ നടന്ന ജില്ലാ തല പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരി പങ്കെടുത്തു ജീവിച്ചിരുന്ന ജയകൃഷ്ണനേക്കാൾ ബലിദാനിയായ ജയകൃഷ്ണനെ സി പി എം ഭയപ്പെടുന്നതെന്ന് എൻ.ഹരി പറഞ്ഞു. നേതാക്കൾ മുന്നിൽ നിന്ന് നയിക്കുന്ന പാർട്ടിയാണ് ബിജെപി. ജയകൃഷ്ണൻ മാസ്റ്ററോട് ജീവന് ഭീഷണിയുണ്ടന്ന് പറഞ്ഞപ്പോഴും ഞാൻ എന്റെ സഹ പ്രവർത്തകർക്കൊപ്പം അല്ലേ പ്രവർത്തിക്കേണ്ടത് എന്ന നിലപാട് […]

പുതിയ ബ്രുവറികൾ അനുവദിക്കുന്നതിന് നിയന്ത്രണമില്ല; എക്‌സൈസ് മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ നൽകിയതായും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ കെ.എൻ.ഐ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി പറഞ്ഞു. പുതിയ ബ്രുവറികൾക്കും ബോട്ടിലിംഗ് പ്ലാന്റിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് […]

ഐ.പി.എസുകാർ നട്ടെല്ലില്ലാത്തവരും അടിമപണി ചെയ്യുന്നവരുമായി മാറി; കെ.സുരേന്ദ്രന്റെ അറസ്റ്റിൽ വിമർശനവുമായി ടി.പി. സെൻകുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഐ.പി.എസുകാർ നട്ടെല്ലില്ലാത്തവരും അടിമപണി ചെയ്യുന്നവരുമാണെന്ന വിമർശനവുമായി മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ രംഗത്ത്. സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണന്ന് സെൻകുമാർ ആരോപിച്ചു. അറസ്റ്റ് ചെയ്തുകൊണ്ട് നടക്കുന്നത് മനുഷ്യാവകാശലംഘനമാണ്. സുരേന്ദ്രന്റെ ബന്ധുക്കൾ ഹൈക്കോടതിയെയും മനുഷ്യാവകാശകമ്മീഷനെയും സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് 52കാരിയെ തടഞ്ഞകേസിൽ അറസ്റ്റിലായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയിരുന്നു. അതേസമയം കോഴിക്കോട് ട്രെയിൻ തടഞ്ഞ കേസിലും 2014 കമ്മീഷണർ ഓഫീസ് മാർച്ചിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിലും കെ. സുരേന്ദ്രന് […]

കവിത മോഷണത്തിൽ മാപ്പുപറഞ്ഞ് ദീപാ നിഷാന്ത്

സ്വന്തം ലേഖകൻ എറണാകുളം: കവിത മോഷണത്തിൽ എഴുത്തുകാരിയും കേരളവർമ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് മാപ്പുപറഞ്ഞു. ദീപയുടെ പേരിൽ കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിൽവന്ന ‘അങ്ങനെയിരിക്കെ’ എന്ന കവിതയാണ് വിവാദമായത്. കവിതയ്ക്ക് എസ്.കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിതയുമായി സാമ്യമമുണ്ടെന്നായിരുന്നു ആരോപണം. ദീപാ നിശാന്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് ക്ഷമ ചോദിച്ചത്. പരോക്ഷമായ രീതിയിലാണ് കവിത കലേഷിന്റേതെന്ന് ദീപാ നിശാന്ത് പറഞ്ഞിരിക്കുന്നത്. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും താൻ ഉത്തരവാദിയായതുകൊണ്ട് ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ദീപാ നിശാന്ത് പറഞ്ഞത്. 2011ലായിരുന്നു കലേഷ് […]

നിയമപോരാട്ടത്തിനായി ദിലീപ് സുപ്രീംകോടതിയിലേക്ക്: ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ് വേണം; വിചാരണ തുടങ്ങാനിരിക്കെ ദിലീപിന്റെ നീക്കം കേസ് വലിച്ചുനീട്ടാനെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ നിയമപോരാട്ടത്തിനായി നടൻ ദിലീപ് സുപ്രീം കോടതിയിലേക്ക്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് അവകാശപ്പെട്ടാണ് ദിലീപ് ഹർജി നൽകിയത്. കേസിലെ തെളിവുകൾ ലഭിക്കുവാൻ തനിക്ക് അവകാശമുണ്ടെന്നും താരം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹർജി ഹൈക്കോടി നേരത്തെ തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് പതിനൊന്ന് ഹർജികൾ നൽകിയിരുന്നു. ദൃശ്യങ്ങൾ നൽകിയാൽ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് രേഖ എന്ന നിലയിൽ ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈമാറണമെന്നായിരുന്നു […]

കഥയല്ലിത് ജീവിതം; സ്വന്തം മകന്റെ ജീവനുവേണ്ടി കണ്ണീരോടെ യാജിച്ച് നടി സേതുലക്ഷ്മി

സ്വന്തം ലേഖകൻ കൊച്ചി: സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് സ്മാർട്ട് പിക്സ് മീഡിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവിലെത്തി സേതു ലക്ഷ്മി അമ്മ. രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ ലൈവിലെത്തിയത്. ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വീഡിയോയിൽ പറയുന്നു. ‘എന്റെ മകന്റെ ആവശ്യവുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. അവനിപ്പോൾ ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. അവന്റെ കിഡ്നി രണ്ടും പോയി കിടക്കുന്നു. ഇപ്പോൾ […]

പൂജാ ബമ്പർ ഒന്നാം സമ്മാനമായ നാലു കോടി ശീമാട്ടി ജീവനക്കാരന്: ലോട്ടറിയടിച്ചിട്ടും ഞെട്ടൽ മാറാതെ ഷൺമുഖ മാരിയപ്പൻ; ലോട്ടറി ടിക്കറ്റ് സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകി

സ്വന്തം ലേഖകൻ കോട്ടയം: പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനമായ ലോട്ടറി ടിക്കറ്റ് തമിഴ്‌നാട് സ്വദേശിയും ശീമാട്ടി ജീവനക്കാരനുമായ ഷൺമുഖ മാരിയപ്പന്. ശീമാട്ടിയിലെ മെൻസ് സ്റ്റുഡിയോയിലെ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ഷൺമുഖമാരിയപ്പനാണ് ലോട്ടറി അടിച്ചത്. തേർഡ് ഐ ന്യൂസ് സംഘം അടക്കമുള്ള മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും തനിക്ക് ലോട്ടറി അടിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളോ, ചിത്രമോ പ്രസിദ്ധീകരണത്തിന് നൽകാൻ താല്പര്യമില്ലെന്ന നിലപാടാണ് ഷൺമുഖമാരിയപ്പൻ സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെ സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെത്തി മാനേജർക്ക് ഷൺമുഖ മാരിയപ്പൻ ലോട്ടറി ടിക്കറ്റ് കൈമാറി. 25 […]

കെ. സുരേന്ദ്രന് രണ്ടു കേസുകളിൽ ജാമ്യം

സ്വന്തം ലേഖകൻ കോഴിക്കോട്: ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിൽ ജാമ്യം ലഭിച്ചു. കേന്ദ്രബജറ്റിലെ കേരള അവഗണനയിൽ പ്രതിഷേധിച്ച് 2013-ൽ കോഴിക്കോട്ട് ട്രെയിൻ തടഞ്ഞ കേസിലും 2016-ൽ നഗരത്തിൽ അനുമതിയില്ലാതെ പ്രതിഷേധസമരം നടത്തിയ കേസിലുമാണ് ജാമ്യം ലഭിച്ചത്. സ്വന്തം പേരിലും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഏഴ്) സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.