play-sharp-fill
പുതിയ ബ്രുവറികൾ അനുവദിക്കുന്നതിന് നിയന്ത്രണമില്ല; എക്‌സൈസ് മന്ത്രി

പുതിയ ബ്രുവറികൾ അനുവദിക്കുന്നതിന് നിയന്ത്രണമില്ല; എക്‌സൈസ് മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ നൽകിയതായും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ കെ.എൻ.ഐ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി പറഞ്ഞു.

പുതിയ ബ്രുവറികൾക്കും ബോട്ടിലിംഗ് പ്ലാന്റിനും അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് സമിതിയെ സർക്കാർ നിയോഗിച്ചത്. മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാന്റിനും നേരത്തെ നൽകിയ അനുമതി സർക്കാർ റദ്ദാക്കിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ സമിതിയെ രൂപീകരിച്ചത്. നികുതിവകുപ്പ് അഡീഷണൽ സെക്രട്ടറി അശാതോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശുപാർശ എക്‌സൈസ് മന്ത്രിക്ക് കൈമാറിയത്. 1999ൽ പുതിയ ഡിസ്ലറികൾക്ക് അനുമതി നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ നികുതി സെക്രട്ടറിയുടെ ഉത്തരവ് പുതിയവ അനുവദിക്കുന്നതിൽ ബാധകമാണോയെന്നും സമിതി പരിശോധിച്ചിരുന്നു. ശുപാർശകളിൽ അന്തിമ തീരുമാനമുണ്ടാകുന്നവരെ രഹസ്യമായി സൂക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group