play-sharp-fill
കഥയല്ലിത് ജീവിതം; സ്വന്തം മകന്റെ ജീവനുവേണ്ടി കണ്ണീരോടെ യാജിച്ച് നടി സേതുലക്ഷ്മി

കഥയല്ലിത് ജീവിതം; സ്വന്തം മകന്റെ ജീവനുവേണ്ടി കണ്ണീരോടെ യാജിച്ച് നടി സേതുലക്ഷ്മി

സ്വന്തം ലേഖകൻ

കൊച്ചി: സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് സ്മാർട്ട് പിക്സ് മീഡിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവിലെത്തി സേതു ലക്ഷ്മി അമ്മ. രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ ലൈവിലെത്തിയത്. ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വീഡിയോയിൽ പറയുന്നു.

‘എന്റെ മകന്റെ ആവശ്യവുമായാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. അവനിപ്പോൾ ജോലിക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണ്. അവന്റെ കിഡ്നി രണ്ടും പോയി കിടക്കുന്നു. ഇപ്പോൾ 10 വർഷം കഴിഞ്ഞു. എത്രയും വേഗം കിഡ്നി മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് 13 വയസ്, രണ്ടാമത്തെ കുട്ടിക്ക് 12 വയസ്. എന്റെ മകന് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. എന്റെ അടുത്ത് പറയും, അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകൻ പറയുമ്പോൾ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ കൈമുതലായി. നിങ്ങൾ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാമാകൂ. ഞാൻ കൂട്ടിയാൽ കൂടുന്നതല്ല ഈ തുക’. നിങ്ങളുടെ സഹായമാണ് ഇനി രക്ഷയെന്നും കഴിയുന്ന രീതിയിൽ സഹായിക്കണമെന്നും വീഡിയോയിൽ സേതു ലക്ഷ്മി അമ്മ അഭ്യർത്ഥിക്കുന്നു. ഫോൺ നമ്പർ 9567621177.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിൽ ഹൗ ഓൾഡ് ആർ യു, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഡാകിനി, പടയോട്ടം തുടങ്ങിയ സിനിമകളിൽ പ്രമുഖ വേഷങ്ങളിൽ സേതുലക്ഷ്മി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ സീരിയലുകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മകന്റെ ഓപ്പറേഷനു വേണ്ട തുക അതിൽനിന്നും കണ്ടെത്താനാവില്ലെന്നാണ് അവർ പറയുന്നത്.