കെ. സുരേന്ദ്രന് രണ്ടു കേസുകളിൽ ജാമ്യം
സ്വന്തം ലേഖകൻ
കോഴിക്കോട്: ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിൽ ജാമ്യം ലഭിച്ചു. കേന്ദ്രബജറ്റിലെ കേരള അവഗണനയിൽ പ്രതിഷേധിച്ച് 2013-ൽ കോഴിക്കോട്ട് ട്രെയിൻ തടഞ്ഞ കേസിലും 2016-ൽ നഗരത്തിൽ അനുമതിയില്ലാതെ പ്രതിഷേധസമരം നടത്തിയ കേസിലുമാണ് ജാമ്യം ലഭിച്ചത്. സ്വന്തം പേരിലും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഏഴ്) സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.
Third Eye News Live
0