play-sharp-fill

സംഗീതലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെ നഷ്ടപ്പെട്ടു; ബാലഭാസ്‌കറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ വിയോഗത്തിൽ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുനിന്ന് നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്നും സംഗീതലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ച […]

ഗിർ വനങ്ങളിലെ സിംഹങ്ങൾ കൂട്ടത്തോടെ ചാകുന്നു: ഒരാഴ്ചക്കിടെ ചത്തത് 21 എണ്ണം; അപൂർവ്വ രോഗം

സ്വന്തം ലേഖകൻ ഗിർ: മൂന്നാഴ്ചയ്ക്കുള്ളിൽ ഗിർ വനത്തിൽ ചത്ത സിംഹങ്ങളുടെ എണ്ണം 21 ആയി ഉയർന്നു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിലാണ് രണ്ടെണ്ണം ചത്തത്. അവശനിലയിലായ 33 സിംഹങ്ങളെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. നിശ്ചിതസ്ഥലത്ത് ആധിപത്യം നേടുന്നതിന് സിംഹങ്ങൾ ഏറ്റുമുട്ടുമ്പോഴുള്ള പരിക്കുകൾമൂലമാണ് മരണമെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. എന്നാൽ, അമ്രേലി ജില്ലയിലെ ദൽഖാനിയ റേഞ്ചിലാണ് കൂടുതൽ മരണങ്ങളുമെന്നത് ദുരൂഹതയേറ്റുന്നു. ഇതിനിടെ ചത്ത അഞ്ച് സിംഹങ്ങളുടെ മൃതദേഹ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64 സംഘങ്ങളാണ് ക്ഷീണിതരായ സിംഹങ്ങളെ കണ്ടെത്തുന്നതിന് സെപ്റ്റംബർ 24 മുതൽ ഗിർ വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. അമ്രേലി, […]

മുഖ്യമന്ത്രിയുടെ വിരട്ടിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്; ശബരിമലയിൽ പുനഃപരിശോധനാ ഹർജിയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല വിധിയിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ആരായുമെന്ന നിലപാടിൽനിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്നോക്കം പോയി. മുഖ്യമന്ത്രി പിണറായി വിജയൻ എതിരഭിപ്രായം പറഞ്ഞതാണു പിന്മാറ്റത്തിനുള്ള കാരണം. അതേസമയം, സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ ക്രമീകരണം ഏർപ്പാടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോർഡ്. മറിച്ചുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിക്കുതന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറും പറഞ്ഞു. ശബരിമല […]

മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകന് നിസ്‌കരിക്കാൻ രഹസ്യ സൗകര്യമൊരുക്കിയ പോലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തൊടുപുഴ: സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകനു നിസ്‌കരിക്കാൻ തൊണ്ടിമുറിയിൽ രഹസ്യമായി സൗകര്യമൊരുക്കി നൽകിയതിന് മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ മാഹീൻ, അസിസ്റ്റൻഡ് റൈറ്റർ ഷിജു, ജി.ഡി ചാർജുകാരനായിരുന്ന നൗഷാദ് എന്നിവരേയാണ് ഇടുക്കി എസ്.പി സസ്പെൻഡ് ചെയ്തത്. സി.പി.എം ഓഫീസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിക്ക് സെല്ലിൽ സൗകര്യമുണ്ടായിട്ടും പ്രത്യേക മുറിയിൽ നിസ്‌കരിക്കാൻ രഹസ്യമായി സൗകര്യം ഒരുക്കിക്കൊടുത്തെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നടന്ന […]

പി.സി. ജോർജ് എം.എൽ.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഐ പി സി 509 വകുപ്പ് ചുമത്തി കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. സെപ്റ്റംബർ ഒൻപതിനായിരുന്നു പി.സി ജോർജ് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കന്യാസ്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമർശം ജോർജ് പിന്നീട് പിൻവലിച്ചുവെങ്കിലും ആരോപണങ്ങൾ തുടർന്നു. കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ പി.സി ജോർജിനെതിരെ പരാതി നൽകിയത്. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത പദം […]

മകൾക്കു പിന്നാലെ ബാലഭാസ്കറും വിടവാങ്ങി: തനിച്ചായതറിയാതെ ലക്ഷ്മി ഇപ്പോഴും ‘ഉറക്കത്തിൽ ‘

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നര വയസുകാരി തേജസ്വിനിയെ അവസാനമായി ഒരു നോക്ക് കാണാനാവാതെ ബാലഭാസ്കർ മിഴിയടച്ചു. അപകടാവസ്ഥയിൽപ്പെട്ട് ഒരാഴ്ചയായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന വയലിനിസ്റ്റ് ബാലഭാസ്കർ (40) ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. തിങ്കളാഴ്ച പൂർണമായ ബോധം വീണ്ടെടുത്തുവെങ്കിലും പുലർച്ചെയൊടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സെപ്തംബർ 25ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ‌്കരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട‌് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏക മകൾ രണ്ടുവയസുകാരി തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ‌്. ഡ്രൈവർ അർജുനും […]

പാലിയേക്കര ടോൾ പ്ലാസ മുതലാളിക്ക് കൊള്ളലാഭം ഉണ്ടാക്കാൻ സർക്കാർ കൂട്ട് ; ആറു വർഷം കൊണ്ട് പിരിച്ചത് 600 കോടിയോളം! ഇനി കാലാവധി പത്തു വർഷത്തിന് മുകളിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ: മുടക്കിയതിന്റെ പതിന്മടങ്ങ് ലാഭമുണ്ടാക്കിയിട്ടും പാലിയേക്കര ടോൾ പ്ലാസ കമ്പനിക്ക് ഇനിയും പത്തുവർഷം കൂടി കാലാവധി. ആറു വർഷത്തിനിടെ 600 കോടിക്കടുത്താണ് പിരിച്ചെടുത്തത്. ടോൾ പിരിവിന്റെ കാലാവധി പത്തു വർഷം ബാക്കി നിൽക്കെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വരുന്നത്. 596.5 കോടി രൂപയാണ് ഇതുവരെ പിരിച്ചെടുത്തത്. ദേശീയ പാതയുടെ നിർമ്മാണച്ചെലവ് 721.17 കോടി രൂപയും. 82 ശതമാനമാണ് ആറു വർഷം കൊണ്ട് പിരിച്ചത്. 2028 ജൂൺ 21 നാണ് ടോൾ പിരിവ് അവസാനിക്കുന്നത്. 124 കോടി മാത്രമാണ് ഇനി മുടക്കുമുതലിലേക്ക് പിരിച്ചെടുക്കാനുള്ളത്. […]

ആയുഷ് ഭാരത് നടപ്പിലാക്കണം; ബിജെപി

സ്വന്തം ലേഖകൻ ഇത്തിത്താനം: ബിജെപി ഇത്തിത്താനം ശക്തികേന്ദ്രയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആയുഷ് ഭാരത് കേരളത്തിൽ നടപ്പിലാക്കണം. കേരളത്തിലെ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. പരിപാടിക്ക് ബി ജെ പി കുറിച്ചി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. പിണറായി ഗവൺമെൻറ് കേരളീയരെ വഞ്ചിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയ ആയുഷ് ഭാരത് കേരളത്തിൽ പ്രാബല്യത്തിലായിട്ടില്ല. പാവങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രം ഒരുക്കിയ പദ്ധതിയാണ് ആയുഷ് ഭാരത്. ആർക്ക് വേണ്ടിയാണ് ഇടതു ഗവൺമെൻറ് ഈ പദ്ധതിക്ക് തടയിടുന്നത്. കേരളത്തിലെ ജനങ്ങൾ ഇത് […]

തിരുനക്കരയിൽ ഇനി ക്യാമറകൾ എല്ലാം കാണും: തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ സിസിടിവി പദ്ധതി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വാർഷിക പൊതുയോഗവും ക്യാമറ കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും തിരുനക്കര കുന്ന് റസി. അസോസിയേഷന്റെ വാർഷിക പൊതയോഗവും ,ജനമൈത്രി പോലീസുമായ് സഹകരിച്ചുള്ള ക്യാമറക്കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 32 ഓളം ക്യാമറ തിരുനക്കര വടക്കേനട- പടിഞ്ഞാറേ നട എന്നീ ഭാഗങ്ങളിലായ് സ്ഥാപിച്ചു.സാമൂഹിക വിരുദ്ധരുടെയും , മാലിന്യം തള്ളുന്നവരുടെയും ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. യോഗത്തിൽ റസിഡന്റ് അസോ. ജില്ലാ പ്രസിഡന്റ്. കെ.എം. രാധാകൃഷ്ണപിള്ള ,വാർഡ് കൗൺസിലർ ജയ ശ്രീകുമാർ ,വെസ്റ്റ് സിഐ നിർമ്മൽ […]

തട്ടിപ്പിന്റെ ഷെയർമാർക്കറ്റ്: വിദേശത്ത് ജോലി, ഷെയർമാർക്ക്റ്റിൽ നിന്നും കോടികൾ; ബിജീഷിന്റെ വാഗ്ദാനത്തിൽ കുടുങ്ങിയത് നിരവധിപ്പേർ; പാവങ്ങളെപ്പറ്റിച്ച നീലംപേരൂർ സ്വദേശി എം.സി ബിജീഷ് കുടുങ്ങിയത് നാട്ടുകാരുടെ പരാതിയിൽ; തട്ടിപ്പ് നടത്തിയത് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയുടെ പേരിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: വിദേശത്ത് ജോലിയും, ഷെയർമാർക്കറ്റിൽ നിന്നു കോടികളുടെ വരുമാനവും വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ എംബിഎക്കാരൻ പിടിയിൽ. നാട്ടുകാരടക്കം പാവങ്ങളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയുടെ പേരിലാണ് ഇയാൾ പ്രദേശത്ത് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നീലംപേരൂർ ആറാം വാർഡിൽ ഈര ബിജു സദനത്തിൽ ചെല്ലപ്പന്റെ മകൻ എം.സി ബിജീഷിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. നീലംപേരൂർ വില്ലേജിലെ കാവാലം പ്രദേശത്തെ മുപ്പതോളം ആളുകളിൽ നിന്നായി ഒരു ലക്ഷത്തോളം രൂപയും, കാറും തട്ടിയെടുത്തതായാണ് പരാതി. […]