play-sharp-fill
പി.സി. ജോർജ് എം.എൽ.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു

പി.സി. ജോർജ് എം.എൽ.എയ്‌ക്കെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഐ പി സി 509 വകുപ്പ് ചുമത്തി കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. സെപ്റ്റംബർ ഒൻപതിനായിരുന്നു പി.സി ജോർജ് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കന്യാസ്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചത്. കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമർശം ജോർജ് പിന്നീട് പിൻവലിച്ചുവെങ്കിലും ആരോപണങ്ങൾ തുടർന്നു. കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ പി.സി ജോർജിനെതിരെ പരാതി നൽകിയത്. തുടർന്ന് വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


സ്ത്രീകൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത പദം പിൻവലിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നൂവെന്ന് അവകാശപ്പെട്ടെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യണമെന്നും ജോർജ് നിലപാട് മാറ്റി. രണ്ട് ദിവസം വാർത്താസമ്മേളനം നടത്തിയാണ് കന്യാസ്ത്രീയെ വളരെ മോശമായ പദങ്ങളുപയോഗിച്ച് പി.സി.ജോർജ് അപമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group