കോട്ടയം ജില്ലയിൽ ഇന്ന് ( 19/08/2022) ഏറ്റുമാനൂർ, മണർകാട്, ചങ്ങനാശ്ശേരി, അയർക്കുന്നം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ ഓഗസ്റ്റ് 19 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) ഏറ്റുമാനൂർ സബ്സ്റ്റേഷനിൽ 11kv ഫീഡറുകളുടെ കേബിൾ re arrenging വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മുതൽ 5 മണി വരെ ഏറ്റുമാനൂർ സെക്ഷന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗീകമയ രീതിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നതാണ്.
2) മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെട്ടിപടി, കുരിശുപള്ളി ,നീലാണ്ട പടി, പായിപ്ര പടി, താഴ്ത്തിക്കര, നാലു മണിക്കാറ്റ്, പാലമുറി, കണിയാം കുന്ന്, കുഴി പുരയിടം തടത്തി മാക്കൽ പടി ,പെരുമാനൂർ കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
3) മീനടം സെക്ഷന്റെ പരിധിയിലുള്ള വട്ടക്കാവ്, ആറാണി, ക്രീപ് മില്ല്,ദയറ, ഊട്ടിക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4)പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈക നോർത്ത്, പച്ചാത്തോട്, വാഴമറ്റം, വിളക്കുമരുത്, കാഞ്ഞമല ,പൂവരണി,കുമ്പാനി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
5) അയർകുന്നം സെക്ഷൻ പരിധിയിൽ പുതുപ്പള്ളിക്കുന്നു, അമയന്നൂർ, ഒറവക്കൽ,പാറപ്പുറം,മാലം,എട്ടുപറ,പൂതിരി എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
6) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാലാത്ര കോളനി , വാഴപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
7) അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന വില്ലേജ്, അയ്മനം , കൊമ്പനാൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
8) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ്, തുരുത്തി, പാറയ്ക്കൽ കടവ്, കയ്പനാട്ട് പടി, തെക്കേപ്പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും