
കോട്ടയം: റബർ വിലയിടിക്കാൻ ടയർ കമ്പനികൾ ബോധപൂർവം നടത്തുന്ന . കള്ളക്കളിയിൽ റബർ ബോർഡും വീണു. അന്താരാഷ്ട്ര വിപണിയിൽ റബ്ബർ വില കുതിക്കുമ്പോഴും ആഭ്യന്തര വിപണിയിലെ റബ്ബർ വില വർദ്ധിക്കാതിരിക്കാൻ വൻകിട ടയർ കമ്പനികൾ കേന്ദ്രസർക്കാരിൽ നടത്തുന്ന സർമ്മദ്ദത്തിന് ഫല൦കണ്ടുവരികയാണ്.
വിപണിയിൽ ഇന്ന് ഇരുനൂറ്റിഅറുപതുരൂപ വരെ കച്ചവടം നടക്കുമ്പോൾ ബോർഡ് പ്രസിദ്ധികരിക്കുന്ന വില ഇരുനൂറ്റിഅൻപത്തിമൂന്നാണ്. റബ്ബറിനുബാധിക്കുന്ന പട്ടമരപ്പ് രോഗം റബ്ബർ ബോർഡിനേയു൦ ബാധിച്ചിരിക്കുകയാണന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിലു൦ കേരളത്തിലു൦ രണ്ടു വില നിർണ്ണയിച്ച് ഗുണനിലവാര൦ ഉള്ള റബ്ബർ ഉൽപ്പാദിപ്പിക്കുന്ന കേരള വിപണിയെ തകർക്കുക എന്ന കേന്ദ്രസർക്കാരിന്റെയു൦ ടയർ കമ്പനികളുടെയു൦ ശ്രമം വിജയം കാണുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ശതകോടികൾ മുടക്കി റബ്ബർ ബോർഡിന്റെ മറവിൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടയർ കമ്പനികൾ റബ്ബർ കൃഷിനടത്തുമ്പോൾ ചെറിയവിലവർദ്ധനവിനേപ്പോലു൦ പെരുപ്പിച്ച് കാണിച്ച് റബ്ബർ കർഷകരുടെ യഥാർത്ഥ ആവശൃങ്ങൾ ഉന്നയിക്കാനുള്ള അവസര൦ ഇല്ലാതാക്കാൻ ഗൂഡാലോചന നടക്കുന്നുണ്ട്. രണ്ടായിരത്തി പതിനൊന്നിൽ ഒരു കിലോ റബ്ബർ ഷീറ്റിന് ഇരുനൂറ്റി അൻപതു രുപ വില ഉണ്ടായിരുന്നു എന്ന സത്യം പലരു൦ മറക്കുകയാണ്







