video
play-sharp-fill

രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായുടെ കടിയേറ്റു ; കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി

രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായുടെ കടിയേറ്റു ; കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി

Spread the love

പത്തനംതിട്ട: തിരുവല്ല കാട്ടൂക്കരയിൽ രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായുടെ കടിയേറ്റു. തിരുവല്ല -കാട്ടൂക്കര റോഡിൽ സാൽവേഷൻ ആർമി ഓഫിസ് മുതൽ കാട്ടൂക്കര ആൽത്തറ ജങ്ഷൻ വരെയുള്ള ഭാഗത്താണ് സംഭവം നടന്നത്. ഇതുവഴി യാത്ര ചെയ്ത ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും അടക്കമാണ് കടിയേറ്റത്.

സാൽവേഷൻ ആർമി ഭാഗത്തുനിന്നും പാഞ്ഞുവന്ന നായ് റോഡിലൂടെ എത്തിയവരെയും സമീപവീടുകളിൽ ഉള്ളവരെയും ആക്രമിക്കുകയായിരുന്നു. നായുടെ കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.