
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെതിരേ കൊലക്കുറ്റം ചുമത്തും. ഇയാള്‍ക്കെതിരേ 302-ാം വകുപ്പ് ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പൂവച്ചല്‍ സ്വദേശിയായ ആദിശേഖരന്‍ ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 31ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരന്‍ വാഹനമിടിച്ച് മരിച്ചത്. പൂവച്ചലില്‍ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് യുവാവ് ബന്ധുവായ 10 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







