video
play-sharp-fill

നാലുമാസത്തോളം പത്ത്  വയസ്സുകാരനെ  മർദ്ദിച്ചു; ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടതായി  വീട്ടുകാര്‍

നാലുമാസത്തോളം പത്ത് വയസ്സുകാരനെ മർദ്ദിച്ചു; ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടതായി വീട്ടുകാര്‍

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലുമാസത്തോളം പത്ത് വയസ്സുകാരനെ മർദ്ദിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയില്‍ വലിയവിള സ്വദേശിയായ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഡ്രൈവറായിരുന്ന വിപിനെ നിസാരവകുപ്പുകള്‍ ചുമത്തി പൊലീസ് വിട്ടയച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു.

വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലനാണ് മര്‍ദനമേറ്റത്. മാര്‍ച്ച് 18ന് വൈകീട്ട് അഞ്ചിന് വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി വാഹനത്തിന്റെ താക്കോല്‍ നല്‍കുന്നതിനിടെ കൈപിടിച്ച് ഞെരിക്കുകയും കാല്‍മടക്കി കുട്ടിയെ തറയില്‍ തള്ളിയിട്ട് മര്‍ദിച്ചെന്നുമാണ് പരാതി. കൈയില്‍ തിരിച്ചെന്നും പുറംകാല്‍കൊണ്ട് ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

രാത്രി വേദന സഹിക്കാതെ കുട്ടി കരഞ്ഞതോടെ വീട്ടുകാര്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് ചതവുകള്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷതങ്ങളുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 19ന് പൊലീസിനു പരാതി നല്‍കിയത്. പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് പ്രതിയെ അറസ്റ്റ്ചെയ്തതെന്നും വീട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബര്‍ മുതലാണ് വിപിന്‍ ഇവരുടെ വീട്ടില്‍ ഡ്രൈവറായെത്തിയത്. ഇയാളുടെ വീട്ടിലെ ദുരിതം കണ്ടിട്ടാണ് ഡ്രൈവറായി എടുത്തതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇടയ്ക്കിടെ കുട്ടിയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു.

വീട്ടുകാരോട് പറഞ്ഞാല്‍ കൂടുതല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ കുട്ടി പേടിച്ച് ആരോടും പറഞ്ഞില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അതേസമയം കുട്ടിയുടെ മൊഴി അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും വട്ടിയൂര്‍ക്കാവ് പൊലീസ് അറിയിച്ചു.