
ഹൈദരാബാദ്: തെലങ്കാനയില്‍ വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പ് നല്‍കുമെന്ന വാക്കുപാലിച്ച് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും.
വിവാഹിതരായതിനു പിന്നാലെ നടന്ന ഗ്രഹപ്രവേശന ചടങ്ങില്‍ പ്രദേശത്തെ വിദ്യാർഥികള്‍ക്ക് സ്കോളർഷിപ്പ് നല്‍കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. വിജയ് ദേവരകൊണ്ടയുടെ പിതാവിന്‍റെ ജന്മദേശമായ തെലങ്കാനയിലെ തുമ്മൻപെട്ടിലെ 44 സർക്കാർ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാർത്ഥികള്‍ക്കാണ് സ്കോളർഷിപ്പ് നല്‍കിയിരിക്കുന്നത്.
തുമ്മൻപെട്ടില്‍ നടന്ന ചടങ്ങില്‍ വിജയ്‌യും രശ്മികയും പങ്കെടുത്തു. ഇരുവരും ചേർന്നാണ് വിദ്യാർത്ഥികള്‍ക്ക് സ്കോളർഷിപ്പുകള്‍ വിതരണം ചെയ്തത്. സ്കോളർഷിപ്പിന് അർഹരായ 180 കുട്ടികളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് വിജയ് ദേവരകൊണ്ട സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







