Spread the love

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്ട്രീയ പ്രേരിതമെന്നും പ്രതികൾക്ക് കേന്ദ്ര ഏജൻസികളോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഇ ഡിയുടെ വാദം.

video
play-sharp-fill

പ്രതികളെ വെറുതെ ജയിലിൽ കിടത്തുന്നത് കൊണ്ട് ഒരു നേട്ടവും ഇല്ലെന്ന് പ്രതിഭാഗം വാദിച്ചു. കേന്ദ്ര ഏജൻസിയോട് വിരോധം ഉണ്ടെന്ന ഇ ഡിയുടെ വാദമാണ് രാഷ്ട്രീയ പ്രേരിതം. സാധാരണ പ്രതിഷേധം മാത്രമാണ് നടന്നതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

എന്നാൽ ഉന്നത ഗൂഢാലോചനയിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതുമൂലമാണ് ഒൻപതാം പ്രതിക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തിൽ ആക്രമണവും ഗുഡാലോചനയും നടന്നിട്ടുണ്ട്. പ്രതികൾ നടത്തിയത് ഗൗരവം ജനിപ്പിക്കുന്ന കുറ്റമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം കേൾക്കും.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത് . പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് നാളെ വീണ്ടും പരിഗണിക്കുന്നത്.