video
play-sharp-fill

ചങ്ങനാശ്ശേരിയിൽ പട്ടാപകൽ വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്നിരുന്ന ഗൃഹനാഥന്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച സംഭവം; തൃക്കൊടിത്താനം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് സ്വർണ്ണമാല മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം ആഞ്ഞിലിപ്പടി ഭാഗത്ത് തിരുമല തെവള്ളിയിൽ വീട്ടിൽ രാജീവ് റ്റി.ആർ (34) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പായിപ്പാട് കൊല്ലാപുരം കുഴിയടി ഭാഗത്തുള്ള വീട്ടിൽ ഉച്ചയോടെ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്നിരുന്ന ഗൃഹനാഥന്റെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവെന്ന് കണ്ടെത്തുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ സാഗർ എം.പി, എ.എസ്.ഐ സുൻജോ, സി.പി.ഓ മാരായ സജിത്ത് കുമാർ, ജോഷി, വിഷ്ണു, സന്തോഷ് പി.സി, തോമസ് സ്റ്റാൻലി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.