
കോഴിക്കോട്: നിപ കണ്ട്രോള് റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ.
കണ്ടെയ്ന്മെന്റ് സോണിലുള്ളവരെ ഫോൺ വിളിക്കാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് മുൻ മന്ത്രി റിയാസിന്റെ പ്രതിഷേധം. കഴിഞ്ഞ തവണ കണ്ടെയ്ൻമെന്റ് സോണില്‍ ഉള്ളവരെ ജനപ്രതിനിധികള്‍ വിളിച്ച് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍, ഇത്തവണ അതിന് അനുവദിക്കുന്നില്ല.
കണ്ട്രോള് റൂമില്‍ എംഎല്‍എയ്ക്ക് ഇരിക്കാൻ പറ്റുമോ എന്നും റിയാസ് ചോദിച്ചു. ആരോഗ്യവകുപ്പില്‍നിന്നും എംഎല്‍എയെ ഉള്‍പ്പെടുത്തിയുള്ള ഫോണ്‍ സംഭാഷണം വേണ്ടെന്നാണ് നിർദേശമെന്നാണ് കളക്ടർ പറയുന്നതെന്നും റിയാസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







