Spread the love

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട റാങ്ക് പട്ടികയില്‍ ഗുരുതരമായ മൂല്യനിർണയ പിഴവ് കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിയിലേക്ക് പിഎസ്‌സി. ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ പി എസ് സി തീരുമാനിച്ചു. നിലവിലുള്ള റാങ്ക് പട്ടിക റദ്ദാക്കാനും, വിട്ടുപോയ 10 ഉത്തരങ്ങള്‍ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്‌സി യോഗത്തില്‍ തീരുമാനമായി.

video
play-sharp-fill

പിഴവ് സംബന്ധിച്ച്‌ നടപടി സ്വീകരിക്കുന്നതിനാണ് അന്വേഷണം. മൂല്യനിർണയത്തില്‍ വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് റാങ്ക് പട്ടിക റദ്ദാക്കാനുള്ള അടിയന്തര നടപടിയിലേക്ക് പിഎസ്‌സി നീങ്ങിയത്. പിഎസ്‍സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.