കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ പേപ്പർപ്രസന്റേഷൻ മത്സരം ശനിയാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: കെ.എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ശനിയാഴ്ച (നാളെ) രാവിലെ 11.30 മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് “കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും” എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു.
പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കും. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും ഉം മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനമായി നൽകും. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.
വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ ബഡ്ജറ്റ് കേന്ദ്രീകൃതമായ ഗവേഷണങ്ങൾ ചെയ്യുവാനും അത് അവതരിപ്പിക്കുവാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യം ഇതിനുണ്ട്.
ശനിയാഴ്ച രാവിലെ 11.30 ന് ആരംഭിക്കുന്ന പ്രസന്റേഷൻ മത്സരം മുൻ പി എസ് സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന സമ്മേളനത്തിൽ കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ചെയർപേഴ്സൺ നിഷാ ജോസ്, മുൻ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവർ സംസാരിക്കും.