
തൃശ്ശൂർ: രാജ്യത്തെ ആദ്യ ഡിസൈനർ മൃഗശാല, പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ സംരക്ഷിച്ചുകൊണ്ട് നിർമ്മിച്ച സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതാണ് അദ്ദേഹം പറഞ്ഞു.
നൂറ്റി നാല്പതു വർഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ തൃശ്ശൂര്‍ മൃഗശാലയാണ് പുത്തൂരിലെ 336 ഏക്കറിൽ 378.92 കോടി രൂപ മുതല്‍ മുടക്കി 23 ആവാസ ഇടങ്ങളും ഏഴ് ആവാസ വ്യവസ്ഥകളുമായി നിര്‍മ്മിച്ചിരിക്കുന്നത്. കിഫ്ബി മുഖേന 341 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


