play-sharp-fill
യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വേർപിരിയുന്നുവെന്ന് വ്യാജവാർ‌ത്ത

യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വേർപിരിയുന്നുവെന്ന് വ്യാജവാർ‌ത്ത

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വർമ്മയും വേർപിരിയുകയാണെന്ന് വ്യാജവാർത്ത. വാർത്താ ഏജൻസിയായ എഎൻഐയുടെ വ്യാജ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ട്വിറ്ററിൽ ലഭിച്ചത്. എന്നാൽ അത്തരമൊരു വാർത്ത നൽകിയിട്ടില്ലെന്ന് എഎൻഐ പിന്നീട് പ്രതികരിച്ചു.

മൂന്ന് വ്യാജ അക്കൗണ്ടുകളാണ് ഇതിന് പിന്നിൽ,” സ്ക്രീൻഷോട്ട് സഹിതം എഎൻഐ ട്വീറ്റ് ചെയ്തു. അത്തരം ഒരു വാർത്തയും പുറത്തുവിട്ടിട്ടില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് കോടതിയിൽ ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നാണ് വ്യാജ വാർത്ത.