നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പാലാ സ്വദേശിയുമായ യുവാവ് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി: പൊലീസിനെ കണ്ട് പ്രതിയും പെൺകുട്ടിയും ഒളി സങ്കേതത്തിൽ നിന്ന് ഇറങ്ങിയോടി; പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
ക്രൈം ഡെസ്ക്
പാലാ: പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി കുട്ടിയെ ദിവസങ്ങളോളമായി പാലാ മേലുകാവിന് സമീപം കോളപ്ര അടൂർ മലയിലെ വീട്ടിൽ ഒളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തിയ വിവരം അറിഞ്ഞ് പെൺകുട്ടിയും പ്രതിയും വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെ ഓടിയ പൊലീസ് സംഘം ഇരുവരെയും സാഹസികമായി പിടികൂടുകയായിരുന്നു. കുടയത്തൂർ ഭാഗത്തെ വീട്ടിൽ ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്നീട് പിടികൂടുകയായിരുന്നു പൊലീസ്. രണ്ടു പേരെയും കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
മേലുകാവ് വൈലാറ്റിൽ ഗോപാലന്റെ മകൻ അപ്പുക്കുട്ടനെ (ജോർജ് – 21 ) യാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
ഈ മാസം അറിനായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി സ്വദേശിയായ പെൺകുട്ടിയെ ജോർജ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുമളി പൊലീസ് സ്റ്റേഷനിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി പെൺകുട്ടിയെയുമായി ഇല വീഴാ പൂഞ്ചിറയിലെ കാട്ടിലാണ് കഴിഞ്ഞ 23 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്നത്. കാട്ടിൽ കഴിഞ്ഞിരുന്ന പ്രതി തനിച്ച് പുറത്തിറങ്ങി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ശേഖരിക്കുകയാണ് പതിവ്. ഇത്തരത്തിൽ പ്രതി പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം വാട്സ് അപ്പ് വഴി പ്രതിയുടെയും പെൺകുട്ടിയുടെയും ചിത്രം നാട്ടുകാർക്ക് അയച്ച് നൽകി. തുടർന്ന് ഭക്ഷണം തേടി പുറത്തിറങ്ങിയ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ പ്രതി പെൺകുട്ടിയെയുമായി ഒളിവിൽ താമസിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ മാതാപിതാക്കളെ വിളിച്ച് വരുത്തി വിട്ടയക്കും.
ചിങ്ങവനം , കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ യുവാവ്. ഫെയ്സ് ബുക്കിലൂടെയാണ് യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലായത്.തുടർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതും.