നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് ക്രൂര മർദ്ദനം; കൈകാലുകൾ അടിച്ചൊടിച്ചു, തലയിൽ ആഴത്തിൽ മുറിവ്; പത്തോളം വരുന്ന അക്രമി സംഘത്തിനെതിരെ കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

നാദാപുരം: നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം. വനിത സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് അതി ക്രൂരമായി മർദ്ദനമേറ്റു. പത്തോളം വരുന്ന അക്രമി സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തിൽ കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിന് ഗുരുതരമായി പരിക്കേറ്റു. വിശാഖിന്റെ കൈകാലുകൾ അടിച്ചൊടിച്ച നിലയിലാണ്. തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. യുവാവ് യുവതിയുടെ വീട്ടിലെത്തിയ വിവരം അക്രമി സംഘങ്ങളെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയുമായിരുന്നു.

സംഭവത്തിൽ വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും , ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് വിശാഖ് പറയുന്നു.