video
play-sharp-fill
യൂത്ത് ഫ്രണ്ട് (എം) ഭക്ഷ്യധാന്യ വിതരണം ചൊവ്വാഴ്ച

യൂത്ത് ഫ്രണ്ട് (എം) ഭക്ഷ്യധാന്യ വിതരണം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപ്പൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ സമാഹരിച്ച, ഭക്ഷ്യധാന്യങ്ങൾ, ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് അലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി വിതരണം ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും, വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ മുഖ്യ പ്രസംഗം നടത്തും, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം എൽ എ, ജോസ് കെ.മാണി എം.പി,ജോയി എബ്രാഹം മുൻ എംപി, എംഎൽഎമാരായ മോൻസ് ജോസഫ് , എൻ.ജയരാജ് , റോഷി അഗസ്റ്റ്യൻ , പാർട്ടി ജില്ലാ പ്രസിഡൻറ് വി.സി.ഫ്രാൻസ്, ജേക്കബ് എബ്രാഹം, ഷിബു ലൂക്കോസ്, പാർട്ടി, യൂത്ത്ഫ്രണ്ട് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനച്ചൻ അറിയിച്ചു.