യൂത്ത് കോൺഗ്രസിന്റെ പ്രസ്താവന ബി.ജെ.പി യുടെ കോൺഗ്രസ് മുക്തകേരളം സാധ്യമാക്കാനേ ഉപകരിക്കൂ : യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം
സ്വന്തം ലേഖകൻ
കോട്ടയം : ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതിന്റെ പേരിൽ കേരളാ കോൺഗ്രസിന് കോട്ടയം ജില്ലയിൽ ഒരു സീറ്റു മാത്രമേ വിജയ സാദ്ധ്യതയുള്ളൂ എന്ന് യൂത്ത് കോൺഗ്രസിനെ കൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തകർക്കാനാണെന്ന് കോട്ടയത്ത് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിലിന്റെ അദ്ധൃക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം ആരോപിച്ചു.
കോൺഗ്രസിന്റെ എല്ലാമായിരുന്ന കെ.കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പിളർത്തി ഡി.ഐ.സി രൂപീകരിച്ചിരുന്നു. അന്ന് എൽ.ഡി.എഫിൽ കോൺഗ്രസിന്റെ ഒരു വിഭാഗം പോയപ്പോൾ ഒരു ഘടക കക്ഷിക്കും കൂടുതൽ സീറ്റ് വിട്ട് നൽകാതെ എല്ലാം സ്വയം ഏറ്റെടുത്തവരാണ് ഇപ്പോൾ ഈ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം കോട്ടയത്ത് മാറ്റി വച്ചില്ലെങ്കിൽ ബി.ജെ.പിയുടെ കോൺഗ്രസ് മുക്ത കേരളം സാദ്ധ്യമാകാൻ സാധ്യത ഉണ്ടെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
റ്റിംസ് പോൾ, ഷിനു പാലത്തുങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, ജഗൻ മഠത്തിനകം , ബിജോയി കുറുവാകുഴി, സഞ്ചു കുതിരാനി, ജസ്റ്റ്യൻ പാലത്തുങ്കൽ, ബിബിൻ തോമസ്, സിനു മനയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.