ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം മുന്നിൽ പോകുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടെ; വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയി; മരണ കാരണം തലക്കേറ്റ പരിക്ക്

ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു; അപകടം മുന്നിൽ പോകുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടെ; വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയി; മരണ കാരണം തലക്കേറ്റ പരിക്ക്

സ്വന്തം ലേഖകൻ

എടപ്പാൾ: ട്രെയിലറിനടിയിൽ കുടുങ്ങി സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂർ കളത്തിലവളപ്പിൽ ഷുഹൈബ് (26) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുൻപിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിൽ പോവുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയിൽ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന.

വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം. ഷുഹൈബിനെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയർ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്.

എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരം പരിശോധനയ്ക്കുശേഷം ഞായറാഴ്ച ഖബറടക്കും. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: സുഹ്റ, സഹോദരങ്ങൾ: സുഹൈല, സുഹൈദ.