video
play-sharp-fill

പിഎസ്‌സി ഓഫീസ് ഉപരോധവും റാങ്ക് ഹോള്‍ഡേര്‍സ് യോഗവും സംഘടിപ്പിച്ചു

പിഎസ്‌സി ഓഫീസ് ഉപരോധവും റാങ്ക് ഹോള്‍ഡേര്‍സ് യോഗവും സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിഎസ്‌സി നിയമനകള്‍ക്കു അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരേ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സമര പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കോട്ടയം പിഎസ്‌സി ഓഫീസ് ഉപരോധിച്ചു.

ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ ചിന്റു കുര്യന്‍ ജോയ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിലാണ് ചെറുപ്പക്കാര്‍ ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നം തൊട്ടടുത്ത് എത്തി എന്ന് വിശ്വസിച്ചിരുന്ന പതിനായിരക്കണക്കിന് യുവാക്കളെയും യുവതികളെയും വഞ്ചിക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്നു അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരുടെ പരാതികള്‍ കേള്‍ക്കുവാനും ചര്‍ച്ച ചെയുന്നതിനുമായി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ യോഗം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് സംഘടിപ്പിച്ചത്. നിരവധി തൊഴില്‍രഹിതരായ ചെറുപ്പക്കാരാണ് പരാതികളുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പരാതി പരിഹാര സെല്ലിലേക്ക് എത്തിയത്.

പരിപാടിയില്‍ കെപിസിസി സെക്രട്ടറി പി.എ. സലിം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ടോം കോര അഞ്ചേരി, സുബിന്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ റോബി ഊടുപുഴയില്‍, തോമസ്‌കുട്ടി മുക്കാലാ, ജിന്‍സണ്‍ ചെറുമല, ജെനിന്‍ ഫിലിപ്പ്, നൈഫ് ഫൈസി, അനിഷാ തങ്കപ്പന്‍, അജീഷ് വടവാതൂര്‍, രാഹുല്‍ മറിയപ്പള്ളി, ജെയിംസ് തോമസ്, അബു താഹിര്‍, അരുണ്‍ മാര്‍ക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.